»   » ലൂസിഫര്‍ പൂര്‍ത്തിയാക്കാന്‍ പൃഥ്വിയ്ക്ക് കഴിയുമോ.. മോഹന്‍ലാലിന് ആശങ്ക... ??

ലൂസിഫര്‍ പൂര്‍ത്തിയാക്കാന്‍ പൃഥ്വിയ്ക്ക് കഴിയുമോ.. മോഹന്‍ലാലിന് ആശങ്ക... ??

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥ, പൃഥ്വിരാജിന്റെ ആദ്യ സംവിധാനം സംരഭം, മോഹന്‍ലാല്‍ നായകന്‍.. അങ്ങനെ പ്രതീക്ഷിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്.

പുലിമുരുകന്‍ ഇഫക്ട്; മലയാളത്തില്‍ വരാനിരിക്കുന്ന കൂറ്റന്‍ പടങ്ങളും അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകളും


സിനിമ ഉപേക്ഷിച്ചു എന്ന് ഇടക്കാലത്ത് വാര്‍ത്ത പ്രചരിച്ചത് പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ അത് വ്യാജ വാര്‍ത്തയാണെന്നും, ചിത്രം 2017 ല്‍ ആരംഭിയ്ക്കും എന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.


അത് നടക്കുമോ...

എന്നാല്‍ ചിത്രം 2017 ല്‍ തന്നെ ആരംഭിയ്ക്കുമോ എന്ന കാര്യത്തില്‍ മോഹന്‍ലാലിന് ആശങ്കയുണ്ട് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 2017 ല്‍ എന്നല്ല, സമീപകാലത്തെങ്ങും ലൂസിഫര്‍ ആരംഭിയ്ക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.


പൃഥ്വിയുടെ തിരക്ക്

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്, അതും ബിഗ് ബജറ്റ് ചിത്രങ്ങള്‍. ആര്‍എസ് വിമലിന്റെ കര്‍ണന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം വേണം. ബ്ലെസിയുടെ ആട് ജീവിതത്തിന് പൃഥ്വി രണ്ട് വര്‍ഷത്തെ കാള്‍ഷീറ്റ് നല്‍കി എന്നാണ് കേട്ടത്. ഇത് കൂടാതെ, ടിയാന്‍ ഉള്‍പ്പടെ മറ്റ് പല ചിത്രങ്ങളിലും പൃഥ്വി കരാറൊപ്പിട്ടിരിയ്ക്കുന്നു.


അതിനിടയില്‍ എപ്പോള്‍?

ലഭിയ്ക്കുന്ന വാര്‍ത്തകള്‍ പ്രകാരം, പൃഥ്വി ഇപ്പോള്‍ മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അത് പൂര്‍ത്തിയായാല്‍ ടിയാന്റെ രണ്ടാം ഘട്ട ഷൂട്ടിങ് ആരംഭിയ്ക്കും. 2017 പുകുതിയോടെ കര്‍ണന്‍ ആരംഭിയ്ക്കും എന്നാണ് വിമല്‍ പറഞ്ഞിരിയ്ക്കുന്നത്. അതിനിടയില്‍ എപ്പോഴാണ് പൃഥ്വി ആറ് മാസം ലൂസിഫറിന് വേണ്ടി കണ്ടെത്തുന്നത്??


അഭിനയത്തിന്റെ തിരക്കില്‍

കരാറൊപ്പിട്ട ചിത്രങ്ങളുമായി തിരക്കിലാണെന്നും, അത് പൂര്‍ത്തിയാക്കിയ ശേഷം സംവിധായനത്തിലേത്ത് കടക്കും എന്നുമാണ് നേരത്തെ പൃഥ്വി പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടന്നാണ് ലൂസിഫര്‍ പ്രഖ്യാപിച്ചത്. ഈ അഭിനയത്തിന്റെ തിരക്കില്‍ ലൂസിഫര്‍ ചെയ്താല്‍ എങ്ങിനെയാവും എന്ന ആശങ്ക ആരാധകര്‍ക്കുമുണ്ട്. എന്ത് തന്നെയായാലും പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നു.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
This official announcement has given confusion for the fans as they already know that Prithviraj is doing to mega budget films as an actor in 2017. In this case how he is going to direct Mohanlal for 6 months in ‘Lucifer’? This is the million dollar question of Mollywood now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X