»   » വിവാഹം കഴിഞ്ഞ പ്രമുഖ നടനുമായുള്ള ബന്ധം, ഹന്‍സിക രക്ഷപ്പെടാത്തതിന് കാരണം ഈ പ്രണയമോ?

വിവാഹം കഴിഞ്ഞ പ്രമുഖ നടനുമായുള്ള ബന്ധം, ഹന്‍സിക രക്ഷപ്പെടാത്തതിന് കാരണം ഈ പ്രണയമോ?

Posted By:
Subscribe to Filmibeat Malayalam
ഹന്‍സികക്ക് അവസരങ്ങള്‍ നഷ്ടമാകാന്‍ കാരണം കല്യാണം കഴിഞ്ഞ നടനുമായുള്ള ബന്ധം! | filmibeat Malayalam

ഹിന്ദിയിലാണ് അഭിനയാരങ്ങേറ്റം കുറിച്ചതെങ്കിലും ഹന്‍സിക മോട്ട്വാണി തെലുങ്കിലൂടെ വന്ന് താരമായി മാറിയത് തമിഴകത്താണ്. എന്നാല്‍ ഇപ്പോള്‍ ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലും തമിഴിലുമൊന്നും താരത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല.

തടി വണ്ണം കുറച്ചും, അല്പമധികം ഗ്ലാമറസ്സായും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. അതിന് കാരണം വിവാഹം കഴിഞ്ഞ ഒരു പ്രമുഖ നടനുമായുള്ള നടിയുടെ ബന്ധമാണത്രെ. ജയം രവിയാണ് ആ പ്രമുഖ നടന്‍ എന്ന് പറഞ്ഞു കേള്‍ക്കുന്നു!!

ആസിഫ് അലി ചോദിക്കുന്ന പ്രതിഫലം എന്ത് കൊണ്ട് റിമ കല്ലിങ്കലിന് കിട്ടുന്നില്ല! കാരണം വെളിപ്പെടുത്തി റിമ

ഭാര്യയുമായി വഴക്ക്

ഹന്‍സികയുമായുള്ള ജയം രവിയുടെ ബന്ധത്തെ തുടര്‍ന്ന് ഭാര്യ ആര്‍തിയുമായി നടന്‍ എന്നും വഴക്കാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രവി അനുസരിക്കുന്നില്ല

ഹന്‍സികയുമായുള്ള ബന്ധം ഒഴിവാക്കാന്‍ ജയം രവിയോട് അച്ഛന്‍ മോഹന്‍ ആവശ്യപ്പെട്ടിട്ടും നടന്‍ അനുസരിയ്ക്കുന്നില്ലത്രെ. സഹോദരന്‍ മോഹന്‍ രാജയും ഇക്കാര്യത്തില്‍ ജയം രവിയെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല എന്നാണ് കേട്ടത്.

ജയം രവിയും ഹന്‍സികയും

പ്രഭു ദേവ സംവിധാനം ചെയ്ത എങ്കേയും കാതല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹന്‍സികയും ജയം രവിയും ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. ബോഗനാണ് ഇരുവരും ഒന്നിച്ച് ചെയ്ത അവസാന ചിത്രം.

ബോഗന്‍ സമയത്ത്

ബോഗന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ഇരുവരെയും സംബന്ധിച്ച പ്രണയ ഗോസിപ്പുകള്‍ ഏറ്റവും ശക്തമായി പ്രചരിച്ചത്. എതിര്‍പ്പുകളെയും അവഗണിച്ചാണ് ലക്ഷ്മണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രവി ഹന്‍സികയെ നായികയാക്കിയത്.

പണി കിട്ടയത് ഹന്‍സികയ്ക്ക്

എന്നാല്‍ ഈ പ്രണയ ബന്ധം കൊണ്ട് ഇപ്പോള്‍ പണി കിട്ടിയിരിയ്ക്കുന്നത് ഹന്‍സിക മോട്ട്വാണിയ്ക്കാണ്. തമിഴിലെ പ്രമുഖ ഛായാഗ്രാഹകന്റെ മകനും പ്രമുഖ സംവിധായകന്റെ അനിയനുമായ ജയം രവിയ്ക്ക് സിനിമയില്‍ പിടിപാടുണ്ട്. രവിയുടെ ജീവിതം തകരുന്നതിന് ഒരു സംവിധായകനും കൂട്ടു നില്‍ക്കില്ല. അതുകൊണ്ട് തന്നെ ഹന്‍സികയ്ക്ക് അവസരങ്ങള്‍ നിഷേധിക്കുകയാണത്രെ.

ബാലതാരമായി തുടക്കം

ബോളിവുഡില്‍ ബാലതാരമായിട്ടാണ് ഹന്‍സിക മോട്ട്വാണി സിനിമാ ലോകത്ത് എത്തിയത്. ഹവാ, കോയി മില്‍ഖയാ, ആബ്ര ക ഡാബ്ര, ജാഗോ, പും കൗന്‍ ഹയ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളില്‍ തന്നെയാണ് ഹന്‍സിക ബാലതാരമായി അഭിനയിച്ചത്.

മികച്ച തുടക്കം

നായികയായി ഗംഭീര തുടക്കം കുറിച്ചാണ് ഹന്‍സിക തിരിച്ചെത്തിയത്. പൂരി ജഗന്നാഥ് സംവിധാനം ചെയ്ത ദേശമുദ്ദുരു എന്ന ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്റെ നായികയായി. ചിത്രം ഗംഭീര വിജയമാവുകയും ഹന്‍സിക ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

നായികയായി ഹിന്ദിയില്‍

നായികയായ രണ്ടാമത്തെ ചിത്രം ഹിന്ദിയിലായിരുന്നു. ആപ് ക സൊറൂര്‍ എന്ന ആ ചിത്രവും മികച്ച വിജയം നേടി. ഹന്‍സികയ്ക്ക് പ്രശംസകളും ലഭിച്ചു. എന്നാല്‍ പിന്നീട് ഹിന്ദിയിലേക്കൊരു മടങ്ങിപ്പോക്ക് ഹന്‍സികയ്ക്കില്ലായിരുന്നു.

തമിഴിലേക്ക്

മാപ്പിള്ളൈ എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക തമിഴിലേത്തുന്നത്. തുടക്കം തന്നെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലൂടെ. അതും ധനുഷിന്റെ നായികയായി തുടക്കം. പിന്നീട് തമിഴില്‍ ധാരാളം അവസരങ്ങള്‍ ഹന്‍സികയ്ക്ക് വന്നു.

തെലുങ്കിലും തമിഴിലും

2008 മുതല്‍ 2015 പകുതി വരെ ഹന്‍സികയ്ക്ക് നല്ല കാലമായിരുന്നു. തെലുങ്കിലും തമിഴിലും തിരക്കോട് തിരക്ക്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹന്‍സിക രണ്ട് ഇന്റസ്ട്രിയിലെയും മുന്‍നിര താരങ്ങള്‍ക്കൊപ്പം ജോഡി ചേര്‍ന്ന് അഭിനയിച്ചു.

ഗ്ലാമറായി നോക്കി

അവസരങ്ങള്‍ കുറഞ്ഞതോടെ ഏത് വേഷവും ചെയ്യാന്‍ തയ്യാറാണെന്ന നിലയിലേക്ക് ഹന്‍സിക എത്തിയത്രെ. കുറച്ചുകൂടെ ഗ്ലാമറസ്സായ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായെങ്കിലും മുന്‍നിര താരചിത്രങ്ങളില്‍ നിന്നെല്ലാം ഹന്‍സിക ഒഴിവാക്കപ്പെട്ടു എന്നാണ് കേട്ടത്.

അവസരം ചോദിച്ചു നോക്കി

കരിയറില്‍ മിന്നി നില്‍ക്കുമ്പോഴാണ് ഹന്‍സിക, അന്നത്തെ തുടക്കക്കാരനായ ശിവകാര്‍ത്തികേയനൊപ്പം മാന്‍ കരാട്ടെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. സിനിമ വിജയിച്ചു. ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ തമിഴില്‍ മിന്നുന്ന താരമാണ്. അപ്പോഴേക്കും ഹന്‍സികയുടെ മാര്‍ക്കറ്റിടിഞ്ഞു. പുതിയ ചിത്രത്തില്‍ അവസരമുണ്ടോ എന്ന് ചോദിച്ച് ഹന്‍സിക ശിവകാര്‍ത്തികേയനെ സമീപിച്ചതായി തമിഴകത്ത് ചില അശരീരികളുണ്ടായിരുന്നു. എന്നാല്‍ അതും നടിയ്ക്ക് നഷ്ടപ്പെട്ടുപോയത്രെ.

അപ്പോള്‍ മലയാളത്തിലേക്ക്

അവസരങ്ങളൊക്കെ നഷ്ടപ്പെട്ട് പോയിക്കൊണ്ടിരിയ്ക്കുന്ന സമയത്താണത്രെ ഹന്‍സികയെ തേടി മലയാളത്തില്‍ നിന്നും ഫോണ്‍ കോള്‍ വരുന്നത്. അതും മോഹന്‍ലാല്‍ ചിത്രത്തില്‍. കേന്ദ്ര നായിക അല്ലായിരുന്നിട്ടുപോലും ആ വേഷം ചെയ്യാന്‍ ഹന്‍സിക തയ്യാറാകുകയായിരുന്നുവത്രെ

താരമൂല്യം തിരികെ കിട്ടുമോ

മലയാളത്തില്‍ മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെ ഹന്‍സിക ഹാപ്പിയായി. തന്റെ നഷ്ടപ്പെട്ടുപോകുമായിരുന്ന താരമൂല്യം ഇതിലൂടെ തിരിച്ചുപിടിയ്ക്കാം എന്നാണത്രെ ഹന്‍സിക സ്വപ്‌നം കണ്ടത്

അതും പോയി

എന്നാല്‍ ആ പ്രതീക്ഷ തെറ്റി. വില്ലന് പ്രതീക്ഷിച്ച വിജയം കേരളത്തില്‍ നിന്ന് കിട്ടിയില്ല. വില്ലനില്‍ അഭിനയിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു പേരും പരിഗണനയും ഹന്‍സികയ്ക്ക് കിട്ടിയതുമില്ല. ഒരു അവസരവും വന്നതുമില്ല.

English summary
The reason behind Hansika's breakage in Tamil industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X