പ്രിയങ്ക വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കാരണം?

By Nirmal Balakrishnan

സിനിമയില്‍ പേരുദോഷമുണ്ടാക്കാത്ത, നല്ലസിനിമയില്‍ മാത്രം അഭിനയിച്ച ഒരു നടിയോട് വിവാഹശേഷം അഭിനയിക്കേണ്ട എന്നു പറഞ്ഞാല്‍ എന്തു സംഭവിക്കും. അഭിനയമാണ് ജീവിതത്തില്‍ പ്രധാനമെന്നു കരുതുന്ന നടി വിവാഹ ബന്ധം വേണ്ടെന്നുവയ്ക്കും. മലയാളത്തിലെ യുവനടി പ്രിയങ്കയുടെ തീരുമാനം അതായിരുന്നു. പ്രേമ വിവാഹമായിരുന്നെങ്കിലും പ്രിയങ്ക വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ കാരണം വിവാഹശേഷം അഭിനയിക്കേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞതുകൊണ്ടാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

സിനിമാ രംഗത്ത് വിവാഹമോചനം വലിയ വാര്‍ത്തയല്ല. അതുകൊണ്ടു തന്നെ പ്രിയങ്കയുടെ വിവാഹ മോചനവും ആരും ചര്‍ച്ചയ്‌ക്കെടുത്തില്ല. ടി വി ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പ്രിയങ്കയ്ക്കു ഭാഗ്യം സമ്മാനിച്ചത് തമിഴ് സിനിമയായിരുന്നു. ശങ്കര്‍ നിര്‍മിച്ച് വസന്തബാലന്‍ സംവിധാനം ചെയ്ത വെയില്‍ എന്ന ചിത്രത്തിലൂടെ പേരെടുത്ത പ്രിയങ്ക പിന്നീട് ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലഭിനയിച്ചു. ജയറാം നായകനായ സമസ്ത കേരളം പിഒ, സുരേഷ്‌ഗോപിയുടെ കിച്ചാമണി എംബിഎ, മോഹന്‍ലാലിന്റെ ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങളിലെല്ലാം പ്രിയങ്ക നല്ല വേഷം ചെയ്തിരുന്നു.

priyanka

2012ല്‍ പ്രിയങ്കയും തമിഴ് യുവ സംവിധായകന്‍ ലോറന്‍സ് റാമുമായുള്ള വിവാഹം കഴിഞ്ഞത്. ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇവര്‍ക്കിടയില്‍ വിള്ളല്‍ വീണത്. നല്ല വേഷത്തില്‍ മാത്രം അഭിനയിച്ചിരുന്ന പ്രിയങ്കയോട് ഭര്‍ത്താവ് അഭിനയിക്കേണ്ടെന്നു പറഞ്ഞതാണു പ്രശ്‌നത്തിനു കാരണം. എം. പത്മകുമാര്‍ സംവിധാനം ചെയ്ത ജലത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചതോടെയാണ് ഭര്‍ത്താവ് വിലക്കുമായി വന്നത്.

എന്നാല്‍ അതുവകവയ്ക്കാതെ ജയസൂര്യയുടെ കുമ്പസാരത്തില്‍ അഭിനയിച്ചു. ഇതിനു ശേഷമാണ് പ്രിയങ്ക കുടുംബകോടതിയില്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണം വിട്ടുകിട്ടാന്‍ ലോറന്‍സും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അഭിനയത്തിന്റെ പേരില്‍ മറ്റൊരു കുടുംബം കൂടി തകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X