ആ കാര്‍ അജിത്തിന്റേതല്ലേ...??

By Aswathi

ഇന്നലെ (28-04-2015) അജിത്ത് ആരാധകര്‍ ആഘോഷമാക്കിയ വാര്‍ത്തയാണ് തല പുതിയൊരു കാര്‍ വാങ്ങി എന്നത്. പല ആംഗിളിലായുള്ള കാറിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് തലയുടെ പുതിയ കാര്‍ എന്ന വാര്‍ത്ത പ്രചരിച്ചത്.

എന്നാല്‍ ഈ കാര്‍ അജിത്തിന്റേതല്ലെന്നും, അജിത്ത് ഇങ്ങനെ ഒരു കാര്‍ വാങ്ങിയിട്ടില്ലെന്നുമാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്. അജിത്തിന്റെ പേഴ്‌സണല്‍ പി ആര്‍ ഓ ആണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇതാരുടെയോ സൃഷ്ടി മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ajith-car

അജിത്തിന് വാഹനങ്ങളോടുള്ള കമ്പം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരോ ആ വിനോദത്തെ വളച്ചൊടിച്ചതാവാനാണ് സാധ്യത. എന്തായാലും അജിത്തിന് അങ്ങനെ ഒരു കമ്പം ഉള്ളതുകൊണ്ട് വാര്‍ത്ത സത്യമാണെന്ന് പലരും വിശ്വസിച്ചു.

ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറായ ബി എം ഡബ്ല്യു ഐ8 ആണ് അജിത്ത് സ്വന്തമാക്കിയിരിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍. ഇന്ത്യയില്‍ ഈ ഇടെയാണ് ഐ8 സ്‌പോര്‍ട്‌സ് കാര്‍ എത്തിയതു തന്നെ. ഏകദേശം മൂന്നരക്കോടി രൂപയാണ് കാറിന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X