»   » മൊയ്തീന്റെ ജീവിതം വീണ്ടും സിനിമയാകുന്നു, നായകന്‍ പൃഥ്വി തന്നെ, പക്ഷെ വിമല്‍ ഇല്ല!!

മൊയ്തീന്റെ ജീവിതം വീണ്ടും സിനിമയാകുന്നു, നായകന്‍ പൃഥ്വി തന്നെ, പക്ഷെ വിമല്‍ ഇല്ല!!

Written By:
Subscribe to Filmibeat Malayalam

കാഞ്ചനമാലയുമായുള്ള പ്രണയം മാത്രമല്ല ബിപി മൊയ്തീന്റെ ജീവിതം. ആ ജീവിതത്തില്‍ നിന്നും കുറഞ്ഞത് ഒരു അഞ്ച് സിനിമയെങ്കിലും ഉണ്ടാക്കാം എന്ന് പൃഥ്വിരാജ് മുമ്പ് പറഞ്ഞിരുന്നു. ഇതാ മൊയ്തീന്‍ എന്ന മുക്കത്തുകാരുടെ മാനുക്കയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. നായകനായി പൃഥ്വിരാജ് തന്നെ എത്തും. പക്ഷെ സംവിധാനം ആര്‍ എസ് വിമല്‍ അല്ല!

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നാണ് പറയപ്പെടുന്നത്. മൊയ്തീന്റെ സഹോദരന്‍ ബിപി റഷീദാണ് ചിത്രം കഥ എഴുതി നിര്‍മിയ്ക്കുന്നത്.


moideen

നടി സീമയുടെ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. സീമയുടെ ആദ്യ ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു ബിപി മൊയ്തീന്‍. ഈ ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സീമ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്, അധികമാരും അറിയാത്ത മൊയ്തീന്റെ ജീവിതമാണ് രണ്ടാം ഭാഗത്തില്‍ ഉണ്ടാവുക.


അതേ സമയം ആര്‍ എസ് വിമലല്ല ചിത്രം സംവിധാനം ചെയ്യുന്നത്. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല. പൃഥ്വിരാജും ആര്‍ എസ് വിമലും തമ്മിലുള്ള പ്രശ്‌നമാണോ രണ്ടാം ഭാഗത്തില്‍ നിന്ന് വിമല്‍ ഒഴിവാകാനുള്ള കാരണം എന്ന സംശയമുണ്ട്.

English summary
There is news spreading that Ennu Ninte Moideen part two is coming
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam