»   » മലയാളികള്‍ ഒരുപാട് ആഗ്രഹിച്ച ദിലീപിന്റെ ആ നായികയും മടങ്ങിയെത്തുന്നു?

മലയാളികള്‍ ഒരുപാട് ആഗ്രഹിച്ച ദിലീപിന്റെ ആ നായികയും മടങ്ങിയെത്തുന്നു?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് തിരിച്ചുവരവിന്റ കൊലമാണ്. വിവാഹത്തോടെയും മറ്റും അഭിനയം നിര്‍ത്തി ഇന്റസ്ട്രി വിട്ട പല നായികമാരും തിരിച്ചെത്തി. അക്കൂട്ടത്തിലേക്കിതാ മറ്റൊരു നടിയുടെ പേര് കൂടെ പറഞ്ഞു കേള്‍ക്കുന്നു.. സാംവൃത സുനില്‍!!

പ്രഭു ദേവയ്‌ക്കൊപ്പം കളിച്ചാല്‍ ലക്ഷ്മി മേനോന് എത്തുമോ.. എത്തുമെന്ന് നടി!!

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടാണ് സംവൃത സിനിമാ ലോകത്ത് എത്തിയത്. മടങ്ങി വരുന്നതും ലാല്‍ ജോസ് ചിത്രത്തിലൂടെയാണെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ല.

 samvrutha-sunil

ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങിലാണ് ഏറ്റവുമൊടുവില്‍ സംവൃത അഭിനയിച്ചത്. അതിനിടയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങി ഒട്ടുമിക്ക എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും സംവൃത അഭിനയിച്ചു തീര്‍ത്തു.

അഖിലിനെ വിവാഹം ചെയ്തതോടെ സിനിമയോട് വിട പറഞ്ഞ് സംവൃത അമേരിക്കയിലേക്ക് പറക്കുകയായിരുന്നു. അഭിനയം നിര്‍ത്തുന്നു എന്നൊരിക്കലും നടി പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മടങ്ങി വരും എന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.

English summary
There is rumor about that Samvrutha Sunil's coming back to cinema
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam