»   » ദിലീപിന്റെ ജനപ്രീതി കുറഞ്ഞത് ഈ താരത്തിന് അനുഗ്രഹമാകും! പഴയ ജനപ്രിയ താരത്തിന് ശുക്രദശ???

ദിലീപിന്റെ ജനപ്രീതി കുറഞ്ഞത് ഈ താരത്തിന് അനുഗ്രഹമാകും! പഴയ ജനപ്രിയ താരത്തിന് ശുക്രദശ???

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസ് മലയാള സിനിമയ സംബന്ധിച്ചിടത്തോളം ഏറെ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണമായ കേസ് ആയിരുന്നു. ഈ കേസില്‍ തുടക്കം മുതല്‍ ദിലീപ് ആരോപണ വിധേയന്‍ ആയിരുന്നു. അന്ന് ശക്തമായ പിന്തുണ ദിലീപിന് നല്‍കി സിനിമ സംഘടനകളും ഒപ്പം നിന്നു. എന്നാല്‍ ദിലീപ് അറസ്റ്റിലാതോടെ എല്ലാവരും പ്രതിരോധത്തിലായി.

കായംകുളം കൊച്ചുണ്ണി ഒരു ഇതിഹാസമാകും??? ഈ നിവിന്‍ പോളി ചിത്രത്തിന്റെ പ്രത്യേകതകള്‍???

ദിലീപിനെ നായകനാക്കി സിനിമ ഒരുക്കിയവരും പ്രഖ്യാപിച്ചവരുമാണ്  ഏറെ പ്രതിന്ധിയിലായകത്. മുക്കാല്‍ പങ്കും ചിത്രീകരിച്ചു കഴിഞ്ഞ കമ്മാര സംഭവവും റിലീസിന് ഒരുങ്ങിയ രാമലീലയുമാണ് ഏറെ പ്രതിസന്ധിയിലായത്. മറ്റ് ചിത്രങ്ങള്‍ ദിലീപിന് പകരം മറ്റൊരു താരത്തെ വച്ച് പുറത്തിറക്കാനാകും. പകരക്കാരനെ തിരയുമ്പോള്‍ നറുക്ക് വീഴുക പഴയ ജനപ്രിയ താരത്തിന്.

ആദ്യ ജനപ്രിയ താരം

ദിലീപ് ജനപ്രിയ നായകനായി മാറുന്നതിന് മുമ്പ് മലയാള പ്രേക്ഷകര്‍ ആ പദവി നല്‍കിയിരുന്നത് ജയറാമിനായിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു ജയറാം. ജയറാമിന്റെ പഴയകാല ചിത്രങ്ങള്‍ക്ക് ഇന്നും കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്ഥാനമുണ്ട്.

ജയറാമിനെ വെട്ടി ദിലീപ്

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി കത്തി നിന്ന ജയറാമിനെ പിന്തള്ളിയാണ് ദിലീപ് ജനപ്രിയ നായകനായി മാറിയത്. സ്ത്രീ പ്രേക്ഷകരെ കൈയിലെടുത്താണ് ജയറാം ജനപ്രിയനായതെങ്കില്‍ കുട്ടികളെ കൈയിലെടുത്തായിരുന്നു ജനപ്രിയ നായകന്‍ എന്ന പദവിയിലേക്ക് ദിലീപ് എത്തിയത്.

ജയറാമിന്റെ പാതയില്‍

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവനില്‍ നിന്നും ജയറാമിന്റെ പാത പിന്തുടര്‍ന്നാണ് ഗോപാലകൃഷ്ണന്‍ എന്ന ആലുവക്കാരന്‍ സിനിമയിലേക്ക് എത്തിയത്. ദിലീപ് സിനിമയില്‍ പടിപടിയായി വളര്‍ന്നപ്പോള്‍ പിന്തള്ളിയവരുടെ കൂട്ടില്‍ ആദ്യ സ്ഥാനം ജയറാമിനായിരുന്നു.

ദിലീപിന് പകരക്കാരന്‍

ദിലീപ് ജയിലിലായതോടെ പ്രതിസന്ധിയിലാകുന്ന ചിത്രങ്ങളില്‍ ആര് പകരക്കാരനാകും എന്ന ചോദ്യത്തിന് ആദ്യം ഉയര്‍ന്ന് വരുന്ന ഉത്തരം ജയറാം എന്നതാണ്. ദിലീപിനെ മുന്നില്‍ കണ്ട് ആസൂത്രണം ചെയ്ത ചിത്രങ്ങള്‍ ഇനി ജയറാമിലേക്ക് എത്തും.

ജയറാമും ദിലീപും ഒന്നിച്ച ചിത്രങ്ങള്‍

ജയറാമും ദിലീപും ഏഴ് ചിത്രങ്ങളിലാണ് ഒന്നിച്ച് അഭിനയിച്ചത്. സ്വപ്ന ലോകത്തെ ബാലഭാസ്‌കരന്‍, കൈക്കുടന്ന നിലാവ്, ചൈന ടൗണ്‍, സുധിനം, വൃദ്ധന്മാരെ സൂക്ഷിക്കുക, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിലാണ് ഇരവരും ഒന്നിച്ച് അഭിനയിച്ചത്. സ്വപ്ന ലോകത്തെ ബാലഭാസ്‌കരന്‍, കൈക്കുടന്ന നിലാവ് എന്നീ ചിത്രങ്ങളില്‍ ജയറാമായിരുന്നു നായകന്‍.

English summary
Jayaram will get more characters because of Dileep. Dileep cast movie will come to Jayaram because of Dileep's arrest.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam