»   » പുലിമുരുകന്‍ പുലി രമണനായപ്പോള്‍; മോഹന്‍ലാല്‍ എങ്ങിനെ പ്രതികരിയ്ക്കും??

പുലിമുരുകന്‍ പുലി രമണനായപ്പോള്‍; മോഹന്‍ലാല്‍ എങ്ങിനെ പ്രതികരിയ്ക്കും??

By: Rohini
Subscribe to Filmibeat Malayalam

തന്റെ പുതിയ ചിത്രമായ കസബയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെതിരെ ട്രോളുകള്‍ വന്നപ്പോള്‍ അത് സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത് ട്രോളന്മാര്‍ക്ക് ഉഗ്രന്‍ മറുപടി കൊടുത്ത താരമാണ് മമ്മൂട്ടി. കസബയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിറങ്ങുന്നതിന് മുമ്പേ പുലിമുരുകന്റെ ടീസര്‍ എത്തിയിരുന്നു. പുലിമുരുകനെതിരെയും ധാരാളം ട്രോളുകള്‍ വന്നു.

പുലിമുരുകനെ പുലി രമണനായിക്കി ടീസര്‍ എഡിറ്റ് ചെയ്ത് റിലീസ് ചെയ്തിരിയ്ക്കുകയാണ് ഇപ്പോള്‍ ചിലര്‍. രമണനെ മനസ്സിലായില്ലേ...., പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ അവചരിപ്പിച്ച ചിരിയുണര്‍ത്തുന്ന കഥാപാത്രം.നന്ദു കൃഷ്ണ, അനന്തു സതീഷ് എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ എഡിറ്റ് ചെയ്തിറക്കിയത്. ജോക്കര്‍ എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതുവരെ 7,844 ആളുകള്‍ കണ്ടു കഴിഞ്ഞു.


മുരുകന് പകരം രമണനെത്തുന്ന ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ടീസര്‍ എഡിറ്റ് ചെയ്തത് മാത്രമല്ല, മുരുകനെ രമണനാക്കിയുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഹന്‍ലാല്‍ ഇതുവരെ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. മമ്മൂട്ടിയെ പോലെ തന്ത്രപരമായ ഒരു പ്രതികരണം ലാലില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നു.

English summary
This Is a Funny Remix Of Pulimurugan teaser
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam