'ശരിക്കും പ്രണയിക്കുന്ന പോലെ; അമലയെക്കുറിച്ച് ​ഗോസിപ്പ് വരാൻ കാരണം; രജിനികാന്ത് തേടിയത് അങ്ങനെയൊരു പെണ്ണിനെ'

73ാം വയസിലും നടൻ രജിനികാന്തിന്റെ താരത്തിളക്കത്തിന് കുറവില്ല. വൻ വരവേൽപ്പാണ് രജിനികാന്തിന്റെ സിനിമകൾക്ക് ലഭിക്കുന്നത്. വർഷങ്ങൾ നീണ്ട കരിയർ ​ഗ്രാഫിൽ വിജയങ്ങളെ പോലെ പരാജയങ്ങളും രജിനികാന്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും നടന്റെ താരമൂല്യത്തെ ബാധിച്ചില്ല. കരിയറിലെ തുടക്ക കാലത്ത് വില്ലൻ വേഷങ്ങളിൽ അഭിനയിച്ച രജിനികാന്തിന് പിന്നീട് നായക നിരയിലേക്ക് ഉയരാൻ‌ സാധിച്ചു.

അത്ഭുതകരമായ കുതിച്ച് ചാട്ടമാണ് കരിയർ ​ഗ്രാഫിൽ പിന്നീട് നടനുണ്ടായത്. ഒരു ജനത ആഘോഷിക്കുന്ന താരമായതിനാൽ തന്നെ പലപ്പോഴും വിവാദങ്ങളിലും രജിനികാന്ത് അകപ്പെട്ടിട്ടുണ്ട്. എന്നാൽ നായികമാർക്കൊപ്പം ചേർത്ത് ​ഗോസിപ്പുകൾ രജിനികാന്തിനെക്കുറിച്ച് അധികം വന്നിട്ടില്ല. നടി സിൽക് സ്മിതയ്ക്കൊപ്പം വന്ന ​ഗോസിപ്പ് മാത്രമാണ് ഏറെ ജനശ്രദ്ധ നേടിയത്.

Amala Akkineni  Rajinikanth

എന്നാൽ ഒരു ഘട്ടത്തിൽ നടി അമല അക്കിനേനിയെയും രജിനികാന്തിനെയും കുറിച്ച് ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. എൺപതുകളിൽ ഇവർ ഒരുമിച്ച് ഒന്നിലേറെ സിനിമകൾ ചെയ്തിട്ടുണ്ട്. അന്ന് വന്ന ​ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ, രാഷ്ട്രീയ നിരീക്ഷകനായ ഡോ കാന്തരാജ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് കാന്തരാജ് ​ഗോസിപ്പുകളെക്കുറിച്ച് സംസാരിച്ചത്.

സിനിമകളുടെ പ്രൊമോഷനായി രജിനികാന്തിനെക്കുറിച്ച് ​ഗോസിപ്പുകൾ വന്നിട്ടുണ്ടെന്ന് കാന്തരാജ് പറയുന്നു. അമലയെന്ന നടിയുണ്ട്. നാ​​ഗാർജുനയുടെ ഭാര്യ. ആ നടനും രജിനിയും വളരെ ക്ലോസ് ആണെന്ന് സംസാരം വന്നു. അവർ ഒരുമിച്ച് മൂന്ന് നാല് സിനിമകൾ ചെയ്തു. അവർ തമ്മിൽ ചേർച്ച തോന്നിയപ്പോൾ ​ഗോസിപ്പുകളുണ്ടാക്കി. തലൈവർ ശരിക്കും പ്രേമിക്കുന്നത് പോലെയുണ്ടെന്ന് സംസാരമുണ്ടാക്കി. അത് സിനിമയുടെ പരസ്യത്തിന് വേണ്ടിയുണ്ടാക്കിയ അഭ്യൂഹങ്ങളാണെന്നും കാന്തരാജ് വ്യക്തമാക്കി.

Rajinikanth

രജിനികാന്തിന് ഒരു പ്രണയമുണ്ടായിരുന്നെന്നും ആ പ്രണയം തകരുകയായിരുന്നെന്നും കാന്തരാജ് പറയുന്നു. ആ കാമുകിയെ പോലെ ഒരു പെണ്ണിനെ ഭാര്യയായി വേണമെന്ന് രജിനികാന്ത് ആ​ഗ്രഹിച്ചു. ഞാൻ കറുപ്പാണ്, പക്ഷെ ഭാര്യ വെളുത്തിരിക്കണം എന്ന ആ​ഗ്രഹം. അദ്ദേഹം സ്നേഹിച്ച പെൺകുട്ടിക്ക് അത്രയും ഭം​ഗിയുണ്ടായിരുന്നു. ‌അതേ പോലെ ഒരു പെണ്ണിനെ അന്വേഷിച്ചു.

അക്കാലത്ത് വൈജി മഹേന്ദ്ര രജിനികാന്തിനൊപ്പം അഭിനയിക്കുന്നുണ്ട്. അവരുടെ ഭാര്യയുടെ ബന്ധുവാണ് ലത. ലതയെ കണ്ട രജിനികാന്ത് വൈജി മഹേന്ദ്രയോട് അവരെക്കുറിച്ച് സംസാരിച്ചു. അങ്ങനെയാണ് വിവാഹം നടന്നതെന്നും കാന്തരാജ് പറയുന്നു. ‌ലത ലം​ഗാചാരി എന്നാണ് രജിനികാന്തിന്റെ ഭാര്യയുടെ പേര്. 1981 ലായിരുന്നു വിവാഹം. ഐശ്വര്യ, സൗന്ദര്യ എന്നിവരാണ് രജിനികാന്തിന്റെയും ലതയുടെയും മക്കൾ.

അടുത്തിടെയാണ് ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാം എന്ന സിനിമ പുറത്തിറങ്ങിയത്. വിഷ്ണു വിശാൽ നായകനായ സിനിമയിൽ രജിനികാന്തും ഒരു പ്രധാന വേഷം ചെയ്തു. സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തൊട്ട് മുമ്പിറങ്ങിയ രജിനികാന്ത് ചിത്രം ജയിലർ വൻ വിജയമാണ് നേടിയത്. നെൽസൺ ദിലീപ്കുമാറാണ് സിനിമ സംവിധാനം ചെയ്തത്. രജിനികാന്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നടി അമല അക്കിനേനി പഴയത് പോലെ സിനിമാ രം​ഗത്ത് സജീവമല്ല. ഭർത്താവ് നാ​ഗാർജുനയ്ക്കൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് അമല.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X