»   » ഒടിയന്റെ ഷൂട്ടിംഗ് വൈകാന്‍ കാരണം പ്രകാശ് രാജ്! മോഹന്‍ലാല്‍-പ്രകാശ് രാജ് ഡേറ്റ് ക്ലാഷായോ?

ഒടിയന്റെ ഷൂട്ടിംഗ് വൈകാന്‍ കാരണം പ്രകാശ് രാജ്! മോഹന്‍ലാല്‍-പ്രകാശ് രാജ് ഡേറ്റ് ക്ലാഷായോ?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഇനി കാത്തിരിക്കുന്നത് ഒടിയന് വേണ്ടി മാത്രമാണ്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാന ഷെഡ്യൂള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ട്. സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച മോഹന്‍ലാലിന്റെ പുതിയ ലുക്കിലാണ് അവാസ ഭാഗത്ത് അഭിനയിക്കുന്നത്.

പ്രതീക്ഷ കൂട്ടിയെങ്കിലും 'ഉന്തും തള്ളലുകളുമായി' ഇക്കാ ഫാന്‍സിന്റെ പേരന്‍പ്!

എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് വൈകിയതിന് കാരണം വേറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രകാശ് രാജിന്റെ കഥാപാത്രത്തിന്റെ പ്രത്യേകത കഴിഞ്ഞ ദിവസം വന്നിരുന്നു. പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെക്കാന്‍ കാരണം പ്രകാശ് രാജാണെന്നാണ് പറയുന്നത്.

ഒടിയന്‍ വൈകിയതിന്റെ കാരണം?

മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഒടിയന്‍ വൈകാനുള്ള കാരണം പ്രകാശ് രാജിന്റെ ഡേറ്റില്ലാത്തതാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

മൂന്ന് ഭാഗങ്ങള്‍

ഒടിയന്റെ ഷൂട്ടിംഗ് മൂന്ന് ഷെഡ്യൂളുകളായി പൂര്‍ത്തിയാക്കാനായിരുന്നു സംവിധായകന്റെ തീരുമാനം. രണ്ട് ഭാഗങ്ങളും ഭംഗിയായി പൂര്‍ത്തിയാക്കി. ശേഷം അവശേഷിക്കുന്ന ഭാഗം ജനുവരിയില്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റി വെക്കുകയായിരുന്നു.

മൂന്ന് ഗെറ്റപ്പുകള്‍


ഒടിയനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രകാശ് രാജുമുണ്ട്. മോഹന്‍ലാലിനെയും മഞ്ജു വാര്യരെ പോലെയും പ്രകാശ് രാജിന്റെ കഥാപാത്രവും മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. അതിനാല്‍ പ്രകാശ് രാജിന്റെ തിരക്കുകള്‍ സിനിമയ്ക്ക് വന്‍ വെല്ലുവിളിയായിരിക്കുകയാണ്.

മോഹന്‍ലാലിനും തിരക്ക്

പ്രകാശ് രാജിന് മാത്രമല്ല മോഹന്‍ലാലിനും ഏറ്റെടുത്ത മറ്റ് സിനിമകളുടെ തിരക്കുകളാണ്. ഒടിയന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചതോടെ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയുടെ തിരക്കുകളിലാണ് മോഹന്‍ലാല്‍.

ഫെബ്രുവരിയില്‍ ആരംഭിക്കും

ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ രാവൂണ്ണി എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

കേന്ദ്ര കഥാപാത്രങ്ങള്‍

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ക്ക് പുറമെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, നന്ദു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം തന്നെ..?

സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചാല്‍ ഒടിയന്‍ ഈ വര്‍ഷം തന്നെ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ അത്രയധികം പ്രധാന്യമാണ് സിനിമയ്ക്ക് കൊടുത്തിരിക്കുന്നത്.

English summary
Odiyan team is busy filming the climax! This is the reason for Odiyan shooting delay.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam