»   » ഒളിച്ചോടുന്നതില്‍ നിന്ന് ദിലീപ് ആദ്യം മഞ്ജുവിനെ പിന്തിരിപ്പിച്ചിരുന്നു, പിന്നെ ഓടിപ്പോയി കെട്ടിയത് ?

ഒളിച്ചോടുന്നതില്‍ നിന്ന് ദിലീപ് ആദ്യം മഞ്ജുവിനെ പിന്തിരിപ്പിച്ചിരുന്നു, പിന്നെ ഓടിപ്പോയി കെട്ടിയത് ?

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞുവെങ്കിലും ഇരുവരെയും സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഇന്നും മൈലേജ് വളരെ അധികം കൂടുതലാണ്. അത്രയേറെ മലയാളികള്‍ സ്‌നേഹിച്ച താരദമ്പതികളായിരുന്നു മഞ്ജുവും ദിലീപും.

ഇത് മഞ്ജു വാര്യര്‍ തന്നെയാണോ...?? ഒരു ഛായാചിത്രം പോലുണ്ടല്ലോ...!!

ഇന്റര്‍നെറ്റും ഫേസ്ബുക്കും വാട്‌സാപ്പും ഉള്ളത് കൊണ്ട് മാത്രമായിരുന്നില്ല ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനം നവമാധ്യമങ്ങള്‍ ഇത്രയേറെ ആഘോഷിച്ചത്. ഇതൊന്നുമില്ലാത്ത കാലത്തെ ഇരുവരുടെയും വിവാഹവും അന്ന് സെന്‍സേഷണല്‍ ന്യൂസായിരുന്നു. ആ ഒളിച്ചോട്ടത്തിന് പിന്നിലെ ഒരു കഥ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നു.

ആ വിവാഹം

1998 ലായിരുന്നു കേരളക്കരയെ ഞെട്ടിച്ച മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹം. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഉടനെ മഞ്ജു ദിലീപിനൊപ്പം ഇറങ്ങി വരികയായിരുന്നു.

അതിന് മുന്‍പേ പദ്ധതിയിട്ടു

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലാണ് വിവാഹത്തിന് മുന്‍പ് ഏറ്റവുമൊടുവില്‍ മഞ്ജു അഭിനയിച്ച ചിത്രം. ഈ സിനിമ തുടങ്ങുന്നതിന് മുന്‍പായിരുന്നു മഞ്ജുവും ദിലീപും ഒളിച്ചോടാന്‍ പദ്ധതിയിട്ടത്.

ദിലീപ് തടഞ്ഞു

എന്നാല്‍ ആ ഒളിച്ചോട്ടം തടഞ്ഞത് ദിലീപാണ്. മണിയന്‍ പിള്ള രാജുവാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം നിര്‍മിച്ചത്. മഞ്ജു ഇല്ലെങ്കില്‍ രാജു ആ സിനിമ ഉപേക്ഷിക്കുമെന്നും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്നും പറഞ്ഞത് പ്രകാരമാണ് ഒളിച്ചോട്ടം സിനിമയുടെ ഷൂട്ടിങിന് ശേഷം പദ്ധതിയിട്ടത്.

അത് സംഭവിച്ചു

അങ്ങനെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ തൊട്ടടുത്ത ദിവസം മഞ്ജുവും ദിലീപും ഒളിച്ചോടി. അന്ന് മഞ്ജുവിനെ കാണാനില്ല എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്ന ഇടം വരെ പോയിരുന്നു കാര്യങ്ങള്‍. അന്നത്തെ പ്രമുഖ സിനിമാ വാരികയിലെ വാര്‍ത്തകളെല്ലാം മഞ്ജു ദിലീപ് ഒളിച്ചോട്ടമായിരുന്നു.

സ്‌നേഹിച്ചു ജീവിച്ചു

പിന്നെ ഇങ്ങോട്ട് മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയ നാളുകളായിരുന്നു. മഞ്ജു ദിലീപിന്റെ കാര്യങ്ങള്‍ നോക്കി വീട്ടിലേക്ക് ഒതുങ്ങി. ദിലീപ് സിനിമയില്‍ മാത്രം ശ്രദ്ധിച്ച് ജനപ്രിയനായും മാറി. മലയാളത്തിലെ മാതൃകാ ദമ്പതികളായിരുന്നു മഞ്ജുവും ദിലീപും. മീനാക്ഷി കൂടെ വന്നതോടെ ഇരുവരുടെയും ജീവിതം അതിലും സുന്ദരമായി.

വിവാഹ മോചനം

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 2012 മുതല്‍ വിവാഹ മോചനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, 2014 ല്‍ അത് സംഭവിച്ചപ്പോള്‍ പ്രേക്ഷകര്‍ ശരിയ്ക്കും ഞെട്ടി. എന്നാല്‍ പരസ്പര സമ്മതത്തോടെ മഞ്ജുവും ദിലീപും ആ ദാമ്പത്യം അവസാനിപ്പിച്ചു. മഞ്ജു സിനിമയിലേക്ക് മടങ്ങിയെത്തി. മകള്‍ ദിലീപിനൊപ്പം പോയി. അതിന് മഞ്ജു പൂര്‍ണ സമ്മതം അറിയിക്കുകയും ചെയ്തു.

English summary
This is the Reason why Manju Warrier Did not Elope with Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam