താരപുത്രി കാമുകനുമായി പിരിഞ്ഞു? ശാന്തനുവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം കളഞ്ഞ് ശ്രുതി ഹാസന്‍

ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യയിലെ മുന്‍നിര നടിയാണ് ശ്രുതി ഹാസന്‍. തമിഴ് സിനിമയില്‍ നായികയായി അഭിനയിച്ചു കൊണ്ടാണ് ശ്രുതിയും കരിയറില്‍ തിളങ്ങിയത്. പിന്നീട് തെലുങ്കിലും ഹിന്ദിയിലും ഒക്കെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

അഭിനയത്തിന് പുറമേ സംഗീതത്തിലും സജീവമായിരിക്കുകയാണ് നടി. എന്നാല്‍ പലപ്പോഴായി ശ്രുതിയുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങളാണ് വാര്‍ത്തകള്‍ക്ക് തലക്കെട്ടായി വരാറുള്ളത്. നേരത്തെ മൈക്കിള്‍ കോര്‍സലേ എന്ന വിദേശ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായി ശ്രുതി പ്രണയത്തിലായിരുന്നു.

shruthi-haasan

ഏറെക്കാലം ഇരുവരും ഒന്നിച്ച് ലിവിങ് ടുഗതറായി കഴിയുകയും ചെയ്തു. വളരെ പെട്ടെന്നാണ് ആ ബന്ധം നടി അവസാനിപ്പിക്കുന്നത്. ഇരുവരും വേര്‍പിരിയാനുണ്ടായ കാരണങ്ങളെ പറ്റി ഇതുവരെയും ശ്രുതി സംസാരിച്ചിട്ടില്ല. പിന്നീട് ഡുഡില്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹന്‍സാരികയുമായി ശ്രുതി ഇഷ്ടത്തിലായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്രുതിയും ശാന്തനുവും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.

ഇതോടെ നടി വിവാഹിതയായി എന്ന തരത്തിലുള്ള പ്രചരണങ്ങളും വന്നു. എന്നാല്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അത് എല്ലാവരോടും വ്യക്തമാക്കുമെന്നും നിലവില്‍ താന്‍ വിവാഹിത അല്ലെന്നുമൊക്കെ ശ്രുതി വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ശ്രുതിഹാസന്റെ വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കിടയിലേക്ക് മറ്റൊരു വാര്‍ത്ത വന്നിരിക്കുകയാണ്.

ശ്രുതിയും കാമുകനായ ശാന്തനവും വേര്‍പിരിഞ്ഞു എന്നാണ് പുതിയ അഭ്യൂഹങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ ശന്തനുവിനെ ശ്രുതി അണ്‍ഫോളോ ചെയ്യുകയും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇത് കണ്ടെത്തിയ ആരാധകരാണ് നടിയും കാമുകനും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ പ്രചരണവുമായി എത്തിയത്. മാത്രമല്ല ഇതുവരെയും താരങ്ങള്‍ അവരുടെ വേര്‍പിരിയല്‍ സ്ഥിരീകരിച്ചിട്ടില്ല.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശ്രുതി ഹാസനും ശന്തനുവും വിവാഹിതരായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണമായും അഭ്യൂഹമാണെന്ന് ശ്രുതി ഹാസന്‍ പറഞ്ഞു. ഇപ്പോള്‍ വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നതോടെ അതിലും നടിയൊരു വിശദീകരണം നല്‍കുമെന്ന് കരുതി കാത്തിരിക്കുകയാണ് ആരാധകര്‍.

shruthi-haasan

ഗുവാഹത്തിയില്‍ നിന്നുള്ള ആളാണ് ശാന്തനു ഹന്‍സാരിക. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി ഡിസിപ്ലിനറി വിഷ്വല്‍ ആര്‍ട്ടിസ്റ്റുമാണ്. വീഡിയോ ഗെയിമുകള്‍ രൂപകല്‍പ്പന ചെയ്യുന്ന അദ്ദേഹം ഒരു ചിത്രകാരന്‍ കൂടിയാണ്. ശ്രുതി തന്റെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം ഒരുക്കുന്നതിനിടയിലാണ് ശാന്തനുവുമായി പരിചയത്തിാവുന്നത്.

പുസ്തകത്തിന്റെ ചിത്രകാരനായും ഡിസൈനറായും ജോലി ചെയ്യുകയായിരുന്നു ശാന്തനു. അങ്ങനെ തുടങ്ങിയ അവരുടെ സൗഹൃദം പ്രണയമായി വളരുകയും താമസിയാതെ അവര്‍ ഒരുമിച്ച് താമസിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിക്കുകയും പൊതുരംഗത്ത് കാമുകനൊപ്പം ശ്രുതി പ്രത്യക്ഷപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്രയും സജീവമായിരുന്ന താരങ്ങള്‍ ഒരു മാസമായി എല്ലാം ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ടാളും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നാണ് വിവരം. ഇരുവരും ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളും മറ്റുമൊക്കെ പേജില്‍ നിന്നും ഒഴിവാക്കിയത് ആരാധകരില്‍ കൂടുതല്‍ ഗോസിപ്പുകള്‍ക്ക് കാരണമായിരിക്കുകയാണ്.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X