അതിനുത്തരം അവർ പറയട്ടെ; വേർപിരിഞ്ഞ ശേഷം ചിമ്പുവിനെയും നയൻതാരയെയും കുറിച്ച് ഹൻസിക പറഞ്ഞത്

തെന്നിന്ത്യൻ സിനിമകളിൽ ഏറെ ചർച്ചയായതാണ് നടൻ ചിമ്പുവിന്റെ പ്രണയങ്ങൾ. മുൻനിര നായിക നടിമാരുമായി ചിമ്പുവിനുണ്ടായിരുന്ന പ്രണയം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. അക്കാലത്ത് തന്റെ പ്രണയങ്ങളൊന്നും ചിമ്പു മറച്ചു വെച്ചിട്ടുമില്ല. നയൻതാരയുമായി ചിമ്പുവിനുണ്ടായിരുന്ന പ്രണയമായിരുന്നു ഇതിലേറെ കോളിളക്കം സൃഷ്ടിച്ചത്.

2006 ൽ വല്ലവൻ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ ആണ് നയൻസും ചിമ്പുവും പ്രണയത്തിലായത്. ഇതിനിടെ താരങ്ങൾ ചുംബിക്കുന്ന ഒരു ചിത്രം ലീക്ക് ആയത് വലിയ വിവാദമായിരുന്നു.

 ചിമ്പു-ഹൻസിക പ്രണയം ഏറെ നാൾ നീണ്ടു നിന്നില്ല

ചിമ്പുവാണ് ഇത് പുറത്ത് വിട്ടതെന്ന് വരെ ആരോപണങ്ങൾ ഉയർന്നു. എന്നാൽ ഇത് നിഷേധിച്ച് കൊണ്ട് ചിമ്പു തന്നെ രം​ഗത്തെത്തി. കുറച്ചു നാളുകൾക്കുള്ളിൽ ചിമ്പു-നയൻസ് പ്രണയം അവസാനിച്ചു. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. പിന്നീട് നയൻതാര പ്രഭുദേവയുമായി പ്രണയത്തിലായി. ചിമ്പു നടി ഹൻസികയുമായും. താരങ്ങളുടെ പ്രണയം ആരാധകർ വലിയ തോതിൽ ആഘോഷിച്ചു.

എന്നാൽ ചിമ്പു-ഹൻസിക പ്രണയം ഏറെ നാൾ നീണ്ടു നിന്നില്ല. വാല് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ ചിമ്പുവും ഹൻസികയും വേർപിരിഞ്ഞു. വലിയ ഹൈപ്പുമായ വന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു.

 ബന്ധം തകരാൻ കാരണമായതെന്ന് പറയാൻ നടി തയ്യാറായില്ല

പിന്നീട് വർഷങ്ങൾക്ക് ശേഷം ചിമ്പുവുമായുള്ള ബന്ധത്തെക്കുറിച്ച് ഹൻസിക സംസാരിച്ചിരുന്നു. എന്താണ് പ്രണയ ബന്ധം തകരാൻ കാരണമായതെന്ന് പറയാൻ നടി തയ്യാറായില്ല. അതേപറ്റി സംസാരിക്കാൻ താൽപര്യമില്ലെന്നായിരുന്നു അന്ന് നൽകിയ അഭിമുഖത്തിൽ ഹൻസിക പറഞ്ഞത്.

അന്ന് ചിമ്പുവും നയൻതാരയും ഇത് നമ്മ ആള് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതേപറ്റിയും അന്ന് ചോദ്യം വന്നു. 'എനിക്കതിൽ അഭിപ്രായം പറയാൻ പറ്റില്ല. രണ്ട് വ്യക്തികളുടെ കാര്യമാണ്. അവർക്കാണ് അതിൽ മറുപടി പറയാൻ പറ്റുക,' ഹൻസിക പറഞ്ഞതിങ്ങനെ.

നയൻതാരയും ഹൻസികയുമായും ചിമ്പുവിന് നല്ല സൗഹൃദം ആണുള്ളത്

ബ്രേക്ക് അപ്പ് കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം ആണ് 2016 ൽ ഇത് നമ്മ ആള് എന്ന സിനിമയിൽ ചിമ്പുവും നയൻതാരയും ഒരുമിച്ച് അഭിനയിച്ചത്. മുൻ കാമുകിമാരായ നയൻതാരയും ഹൻസികയുമായും ചിമ്പുവിന് നല്ല സൗഹൃദം ആണുള്ളത്. ഹൻസികയുടെ വിവാഹം നടക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. രാജസ്ഥാനിൽ വെച്ചാണ് വിവാഹം എന്നാണ് വിവരം. തെന്നിന്ത്യൻ സിനിമകളിലെ നായിക ആണെങ്കിലും ഹൻസിക മഹാരാഷ്ട്രക്കാരിയാണ്.

 തമിഴ്നാട്ടിൽ ഇത് വലിയ ചർച്ച ആയിട്ടുണ്ട്

മറുവശത്ത് നടി നയൻതാര വിവാഹം കഴിഞ്ഞ് അമ്മയുമായി. അടുത്തിടെയാണ് നയൻതാര വാടക ​ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. തമിഴ്നാട്ടിൽ ഇത് വലിയ ചർച്ച ആയിട്ടുണ്ട്. സറൊ​ഗസിയുടെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് ആരോ​ഗ്യ മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ട്.

39 കാരനായ ചിമ്പു ഇപ്പോഴും അവിവാഹിതൻ ആണ്. തിടുക്കപ്പെട്ട് വിവാഹം കഴിച്ച് ഒടുവിൽ വേർപിരിയാൻ താൽപര്യമില്ലെന്നാണ് ചിമ്പു പറയുന്നത്. എല്ലാവരുടെയും മാതാപിതാക്കളെ തന്റെ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കാൻ നിർബന്ധം ഉണ്ടെന്നും ചിമ്പു പറയുന്നു.

More from Filmibeat

Read more about: nayanthara hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X