»   » പൃഥ്വിയെ കടത്തി വെട്ടിയോ... ദുല്‍ഖര്‍ 150 തവണ കണ്ട മമ്മൂട്ടി ചിത്രം ഏതാണെന്ന് അറിയാമോ ?

പൃഥ്വിയെ കടത്തി വെട്ടിയോ... ദുല്‍ഖര്‍ 150 തവണ കണ്ട മമ്മൂട്ടി ചിത്രം ഏതാണെന്ന് അറിയാമോ ?

Posted By: Rohini
Subscribe to Filmibeat Malayalam

എസ്ര എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പൃഥ്വിരാജ് പറഞ്ഞത്, എസ്ര ഞാന്‍ നൂറ് തവണ പ്രിവ്യു കണ്ടിട്ടുണ്ട് എന്ന്. ഓരോ തവണ കാണുമ്പോഴും പുതുമ തോന്നി എന്നായിരുന്നു പൃഥ്വി പറഞ്ഞത്. ആ തള്ളിന് ശേഷം ഇതാ അതിനെയും കടത്തി വെട്ടി താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍.

മമ്മൂട്ടിയ്ക്ക് ചായ കൊടുക്കുന്നത് സ്വപ്‌നം കണ്ടു, രാവിലെ മമ്മൂട്ടി മുന്നില്‍, വീട്ടമ്മ ഞെട്ടി!!

തന്റെ ഹീറോ എന്നും വാപ്പച്ചി മമ്മൂട്ടി തന്നെയാണ് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ വ്യക്തമായി പറഞ്ഞതാണ്. വാപ്പച്ചിയോടുള്ള ആരാധനയെ കുറിച്ച് സംസാരിക്കവെയാണ് 150 തവണ കണ്ട ഒരു സിനിമയെ കുറിച്ച യുവതാരം വെളിപ്പെടുത്തിയത്.

ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രങ്ങള്‍

വാപ്പച്ചി അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത്, സാമ്രാജ്യം, ന്യൂഡല്‍ഹി എന്നീ ചിത്രങ്ങളുടെ പേരാണ്. നിരവധി തവണ താന്‍ സാമ്രാജ്യവും ന്യൂഡല്‍ഹിയും ആവര്‍ത്തിച്ചു കണ്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ നേരത്തേ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും അധികം കണ്ടത്

എന്നാല്‍, ദുല്‍ഖര്‍ ഏറ്റവും അധികം തവണ കണ്ട മമ്മൂട്ടിച്ചിത്രം ഇതൊന്നുമല്ല... അത് 1990 ല്‍ റിലീസ് ചെയ്ത, സത്യന്‍ അന്തിക്കാട് - മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന 'കളിക്കളം' ആണ്. 150 ലേറെ തവണയാണ് ഡിക്യു ഈ ചിത്രം കണ്ടിട്ടുള്ളത്.

നാല് വയസ്സ് മുതല്‍

ദുല്‍ഖര്‍ ജനിച്ച് നാല് വര്‍ഷം കഴിഞ്ഞാണ് കളിക്കളം റിലീസ് ചെയ്യുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ദുല്‍ഖര്‍ ഈ ചിത്രം ആദ്യമായി കാണുന്നത്. അന്നു തൊട്ടിന്നോളം താന്‍ 150 തവണയിലധികം 'കളിക്കളം' കണ്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.

സത്യന്‍ അന്തിക്കാട് ചിത്രം

താന്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ വലിയ ആരാധകനാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. അങ്ങനെ ഒടുവില്‍ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കാനും താരപുത്രന് അവസരം ലഭിച്ചു.

English summary
This Mammootty film Dulquer Salmaan watched more than 150 times till the date

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam