ഉർമിളയോടുള്ള ആരാധന മൂത്ത് ഫോട്ടോകൾ സൂക്ഷിക്കാൻ മുറിയൊരുക്കി രാം ഗോപാൽ വർമ, നടിയുടെ കരണം പുകച്ച് ഭാര്യ!
ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു നടി ഊർമിള മണ്ഡോത്കർ. ഊർമിള അഭിനയിച്ച നൃത്തരംഗങ്ങളും ഏറെ പ്രശസ്തമാണ്. ബോളിവുഡിൽ തിളങ്ങിയ കാലത്ത് തന്നെ മോളിവുഡിലും തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിൽ ഊർമിള ശ്രദ്ധേയ കഥാപാത്രം കാഴ്ചവെച്ചിരുന്നു. സാമൂഹിക മാധ്യമത്തിലും താരത്തിന് നിരവധി ആരാധകരാണുള്ളത്.
ഊർമിള ബോളിവുഡ് അടക്കി വാണിരുന്ന കാലത്ത് അവരുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു വിവാദങ്ങളുടെ തോഴൻ രാം ഗോപാൽ വർമ. ബോളിവുഡിലെ സ്വപ്ന സുന്ദരിയോട് എന്തെന്നില്ലാത്ത ആരാധനയായിരുന്നു രാം ഗോപാൽ വർമയ്ക്ക്. ഇരുവരും അക്കാലത്ത് പലപ്പോഴും ഒരുമിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എപ്പോഴും ഊർമിളയെ ഹൃദയത്തിൽ കൊണ്ടുനടന്നിരുന്ന രാം ഗോപാൽ വർമയ്ക്ക് സ്വന്തം ഭാര്യ കാരണം ഊർമിളയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. രംഗീല എന്ന സിനിമയുടെ ചിത്രീകരണ സമയം മുതലാണ് ഊർമിള മണ്ഡോത്കറിന്റെ സൗന്ദര്യത്തിൽ രാം ഗോപാൽ വർമ ആകൃഷ്ടനായത്.
ശേഷം രാം ഗോപാൽ വർമ സ്വന്തം ഓഫീസിൽ ഒരു പ്രത്യേക മുറി തന്നെ ഊർമിളയ്ക്കായി പണിതിരുന്നു. ഈ മുറിയിൽ ഊർമിള മണ്ഡോത്കറുടെ ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം സൂക്ഷിച്ചിരുന്നത്. ഈ സംഭവത്തെ കുറിച്ച് രാം ഗോപാൽ വർമ തന്നെ അദ്ദേഹത്തിന്റെ ജീവചരിത്രമായ ഗൺ ആൻഡ് തിംഗ്‌സ്- ദ സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
രാം ഗോപാൽ വർമ്മ ഊർമിള മണ്ഡോത്കറിന്റെ ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനം നേടാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാൽ ഭാര്യ അദ്ദേഹത്തിന്റെ സ്വപ്നം തകർത്തു. രാം ഗോപാൽ വർമയുടെ ഭാര്യ ഊർമിള മണ്ഡോത്കറോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അറിഞ്ഞിരുന്നതായി പറയപ്പെടുന്നു. ഓഫീസിലെ ഊർമിള മണ്ഡോത്കറിന്റെ ചിത്രങ്ങളാൽ അലങ്കരിച്ച പ്രത്യേക മുറി കൂടി കണ്ടശേഷം ഭാര്യയുടെ രോഷം കൂടി.
അവസരം കിട്ടിയപ്പോൾ ഷൂട്ടിങ്ങിൽ സെറ്റിൽ ഇതേ കുറിച്ച് അന്വേഷിക്കാൻ സംവിധായകന്റെ ഭാര്യ എത്തി. അവിടെ രാം ഗോപാൽ വർമയ്‌ക്കൊപ്പം ഊർമിള മണ്ഡോത്കറെ കണ്ടതിന് ശേഷം കലിപൂണ്ട അവർ അവിടെയുള്ള എല്ലാവരുടെയും മുന്നിൽ വെച്ച് ഊർമിള മണ്ഡോത്കറെ തല്ലി.

ഈ സംഭവം കാട്ടുതീപോലെ ബോളിവുഡിൽ ഉടനീളം പ്രചരിച്ചു. പതിയെ ഊർമിള മണ്ഡോത്കറുടെ കരിയറിനേയും രാം ഗോപാൽ വർമയുമായുള്ള ബന്ധം ബാധിച്ചു. നടിയുടെ അവസരങ്ങൾ നിരവധി അതുമൂലം നഷ്ടമായി. 2016 മാര്‍ച്ച് 4 നാണ് ഊർമിള മണ്ഡോത്കർ വിവാഹിതയായത്. കശ്‍മീര്‍ മോഡലും ബിസിനസുകാരനുമായ അക്തര്‍ മിര്‍ ആണ് ഊര്‍മിളയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. നാൽപ്പത്തിയൊമ്പതുകാരിയായ താരത്തിന് കുഞ്ഞുങ്ങളില്ല.
ഇപ്പോഴും രാം ഗോപാൽ വർമ സ്ഥിരം വിവാദങ്ങളിലൂടെ വാർകത്തകളിൽ നിറയാറുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് നടിയുടെ കാലിൽ ചുംബിച്ച് രാം ഗോപാൽ വർമ വാർത്തകളിൽ നിറഞ്ഞിരുന്നു. നടി അഷു റെഡ്ഢിയുമൊത്തുള്ള അഭിമുഖത്തിനിടെയാണ് രാം ഗോപാൽ വർമ നടിയുടെ കാലില്‍ ചുംബിച്ചത്.
അഭിമുഖത്തിലുടനീളം രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ചുവട്ടില്‍ തറയിലാണ് ഇരിക്കുന്നത്. നടി സോഫയിലുമാണ്. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിക്കുന്നത്.
കൂടാതെ വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള അഭിമുഖം പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്.


Click it and Unblock the Notifications











