For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജകുടുംബമായ ക്രിക്കറ്റ് താരവുമായി പ്രണയത്തിലായി; നടി മാധുരി ദീക്ഷിതിന്റെ പ്രണയം തകര്‍ന്നതിന് കാരണമിത്

  |

  ബോളിവുഡിലെ എക്കാലത്തെയും മുന്‍നിര നടിയാണ് മാധുരി ദീക്ഷിത്. തൊണ്ണൂറുകളില്‍ ഇന്ത്യയിലെ സൂപ്പര്‍സ്റ്റാറും മാധുരിയാണെന്ന് പറയാം. ലോകം മുഴുവന്‍ ആരാധകരെ നേടിയെ മാധുരിയെ കുറിച്ച് രസകരമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് വൈറലാവുന്നത്. വിവാഹത്തിന് മുന്‍പ് മാധുരിയ്ക്ക് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അത് തകരാനുണ്ടായ കാരണവുമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.

  ഇപ്പോഴിതാ മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയുമായിട്ടുള്ള മാധുരിയുടെ സൗഹൃദത്തെ കുറിച്ച് നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ജഡേജയും മാധുരിയും ഒരിക്കല്‍ ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. ഒരു മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ആയിരുന്നത്. അന്ന് തുടങ്ങിയ സൗഹൃദം പ്രണയമായെന്ന തരത്തിലേക്ക് എത്തി. നിരവധി ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

  കുറച്ച് കാലം ഡേറ്റിങ്ങ് ചെയ്ത താരങ്ങള്‍ ചുരുങ്ങിയ നാളുകളില്‍ പ്രണയത്തിലായി. എന്നാല്‍ ഇത് ജഡേജയുടെ കളിയെ ബാധിച്ചു. ഇതോടെ കരിയറില്‍ ശ്രദ്ധിക്കണമെന്ന് ജഡേജയ്ക്ക് കുടുംബം മുന്നറിപ്പ് നല്‍കി. എന്നിട്ടും ഇരുവരും പ്രണയവുമായി മുന്നോട്ട് പോയി. ഇടയ്ക്ക് അഭിനയത്തോട് താല്‍പര്യം തോന്നിയ ജഡേജ സിനിമയില്‍ അഭിനയിക്കാനും ശ്രമിച്ചു. അന്ന് മാധുരി നിര്‍മാതാക്കളോട് ജഡേജയുടെ കാര്യം സംസാരിച്ചിരുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

  Also Read: അമ്മായിയമ്മയെ പേടിയാണ്, ദീപികയുടെ അമ്മയില്‍ നിന്നും ശക്തമായ താക്കീത് ഉണ്ടെന്ന് നടന്‍ രണ്‍വീര്‍ സിംഗ്

  അതേ സമയം വിവാഹം കഴിക്കാനും താരങ്ങള്‍ തീരുമാനിച്ചു. പക്ഷേ ആ ബന്ധം ജഡേജയുടെ കുടുംബം അംഗീകരിച്ചില്ല. താരം രാജകുടുംബത്തില്‍ ജനിച്ച ആളായത് കൊണ്ടും മാധുരി സാധാരണ കുടുംബമാണെന്നതും പ്രശ്‌നമായി. ജഡേജയുടെ കുടുംബത്തിന്റെ ഇഷ്ടക്കുറവ് തന്നെയാണ് വിവാഹമെന്ന സ്വ്പനം താരങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നത്. എന്നിരുന്നാലും പ്രണയം ഇരുവരും മുന്നോട്ട് കൊണ്ട് പോവുക തന്നെ ചെയ്തു.

  Also Read: ഇൻ്റിമേറ്റ് സീൻ ചെയ്തതിന് പിച്ച് കിട്ടി; തൊട്ട് അഭിനയിക്കേണ്ടെന്ന് അമ്മ, നഷ്ടമായ സിനിമകളെ പറ്റി രശ്മി സോമന്‍

  എന്നാല്‍ ജഡേജയുടെ പേര് ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയതോടെയാണ് ഈ ബന്ധം അവസാനിക്കുന്നത്. 1999 ലാണ് ഈ സംഭവം നടക്കുന്നത്. ക്രിക്കറ്റ് താരം അസ്ഹറുദ്ദീനൊപ്പം ഒത്തുകളിച്ചെന്ന ആരോപണത്തിന് പിന്നാലെ ജഡേജ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് മാധുരി ഈ ബന്ധത്തില്‍ നിന്നും അകന്നത്. അതിന് ശേഷം അമേരിക്കയിലേക്ക് പോയ മാധുരി ഭര്‍ത്താവ് നെനെയുമായി വീണ്ടും അടുത്തു. അങ്ങനെ എല്ലാം നല്ല രീതിയില്‍ തന്നെ അവസാനിച്ചു.

  Also Read: ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവുന്നുണ്ടോ? ആദ്യമായി വിവാഹത്തെ കുറിച്ച് പ്രതികരിച്ച് റോബിന്‍

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  1999 ഒക്ടോബറിലാണ് മാധുരി ദീക്ഷിതും ശ്രീറാം മാധവ് നെനെയും തമ്മില്‍ വിവാഹിതരാവുന്നത്. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജനായിരുന്നു ശ്രീറാം. മാധുരിയുടെ സിനിമകളൊന്നും കാണാതെയാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചത്. മാത്രമല്ല നടിയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് എന്താണെന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. എങ്കിലും രണ്ട് മക്കളുടെ കൂടെ സന്തുഷ്ടരായി കഴിയുകയാണ് താരങ്ങള്‍.

  Read more about: madhuri dixit
  English summary
  Throwback: When Ajay Jadeja's Family Not Okay With His Relationship With Madhuri Dixit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X