Don't Miss!
- Technology
Airtel: ജിയോയെ നേരിടാൻ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയർടെൽ
- News
ബിഹാറിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്; ആർജെഡിക്ക് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ
- Sports
അവനെ എനിക്ക് വിശ്വാസം, ഏഷ്യാ കപ്പിലൂടെ ഫോം കണ്ടെത്തും, കോലിയെ പിന്തുണച്ച് ഗാംഗുലി
- Lifestyle
Daily Rashi Phalam: സാമ്പത്തികമായി സുരക്ഷിതത്വം അനുഭവപ്പെടും, നല്ല ദിനം; രാശിഫലം
- Finance
അടുത്ത വര്‍ഷത്തിനുള്ളില്‍ 70% നേട്ടം; മികച്ച ഭാവി സാധ്യതയുള്ള 9 ഓഹരികള്‍
- Automobiles
ബോൺ ഇലക്ട്രിക് എസ്യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
സ്മിത പാട്ടീലിന്റെ മരണ ശേഷം തകർന്നിരുന്നു; രേഖയുമായുള്ള ബന്ധത്തെക്കുറിച്ച് രാജ് ബബ്ബർ പറഞ്ഞത്
ഇന്ത്യൻ സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് അപ്രതീക്ഷിതമായി ലോകത്തോട് വിട പറഞ്ഞ നടിയായിരുന്നു സ്മിത പാട്ടീൽ. 1986 ൽ 31ാം വയസ്സിൽ പ്രസവ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് സ്മിത പാട്ടീൽ മരിക്കുന്നത്. നടനും പിന്നീട് രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബറായിരുന്നു സ്മിതയുടെ ഭർത്താവ്.

എന്നാൽ 1986 ഓടെ സ്മിത മരിച്ചു. സ്മിതയുടെ മരണത്തിന് പിന്നാലെ ഇദ്ദേഹവുമായി ചേർത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ പേരായിരുന്നു നടി രേഖയുടേത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ച ഇരുവരും കടുത്ത പ്രണയത്തിലായിരുന്നെന്നും പിന്നീട് വേർപിരിയുകയായിരുന്നെന്നാണ് വിവരം. രേഖ ഇതേപറ്റി ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. അതേസമയം രാജ് ബബ്ബർ ഒരിക്കൽ ഇതേപറ്റി സംസാരിച്ചിരുന്നു. രേഖയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു.
Also read: ബ്ലെസ്ലിയെ തേടി പുതിയ അംഗീകാരം, ഗോൾഡൻ വിസ സ്വന്തമാക്കാൻ പോകുന്ന ആദ്യ ബിഗ് ബോസ് താരം!

'ചില പ്രത്യേക സാഹചര്യങ്ങൾ കാരണം ഞങ്ങൾ ഒരുമിച്ചെത്തുകയായിരുന്നു. ആ സമയത്ത് രേഖ ദീർഘകാലമായുള്ള ഒരു ബന്ധം വേർപിരിഞ്ഞിരിക്കുകയായിരുന്നെന്നും രാജ് ബബ്ബർ പറഞ്ഞിരുന്നു. സ്മിതയോടുള്ള അത്ര അടുപ്പം താനും രേഖയും തമ്മിൽ ഉണ്ടായിരുന്നില്ല.
പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായിരുന്നെന്നും എനിക്ക് പറയാനാവില്ല,' രാജ് ബബ്ബർ പറഞ്ഞതിങ്ങനെ. രേഖയുമായുള്ള ബന്ധം തനിക്ക് പുതിയൊരു ജീവിതം നൽകിയെന്നും രാജ് ബബ്ബർ പറഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം ഈ ഗോസിപ്പ് പതിയെ കെട്ടടങ്ങുകയായിരുന്നു.

സ്മിത പാട്ടീലിന്റെ മരണം തന്നെ തകർത്തിരുന്നു എന്നാണ് മുമ്പൊരിക്കൽ രാജ് ബബ്ബർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. 'സ്മിത എന്നെ എന്നത്തേക്കുമായാണ് വിട്ടു പിരിഞ്ഞത്. അവളുടെ മരണത്തിൽ ഞാൻ തകർന്നു പോയിരുന്നു'
'പക്ഷെ എന്റെ പ്രശ്നങ്ങൾ എന്നെ ആശ്രയിക്കുന്നവരുടെ ജീവിതത്തെ ബാധിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ ജോലിയിൽ അഭയം തേടി. പക്ഷെ ആ മുറിവുകൾ ഉണങ്ങാൻ സമയമെടുത്തു,' രാജ് ബബ്ബർ പറഞ്ഞതിങ്ങനെ.
സ്മിത പാട്ടീലിനൊപ്പം രാജ് ബബ്ബർ അഭിനയിച്ച 1984 ൽ പുറത്തിറങ്ങിയ ആജ് കി ആവാസ് എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു.
Also read: 'രൺബീറിന് പകരം അവനെ നായകനാക്കൂ'; വൈറലായി രൺബീറിന്റെ ബോഡി ഡബിൾ

ഏറെ വിവാദമായ സംഭവമായിരുന്നു സ്മിതയും രാജ് ബബ്ബറും തമ്മിലുള്ള വിവാഹം. ബീഗി പൽകെയ്ൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് രാജ് ബബ്ബറും സ്മിത പാട്ടീലും പ്രണയത്തിലാവുന്നത്. എന്നാൽ രാജ് ബബ്ബർ വിവാഹിതനായിരുന്നു.
നാദിറ സഹീർ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ജൂഹി ബബ്ബർ, ആര്യ ബബ്ബർ എന്നീ രണ്ട് കുട്ടികളും ഇരുവർക്കുമുണ്ടായിരുന്നു. എന്നാൽ സ്മിത പാട്ടീലുമായി പ്രണയത്തിലായ രാജ് സ്മിതയെയും വിവാഹം കഴിച്ചു. സ്മിതയോടുള്ള തന്റെ സ്നേഹം മനസ്സിലാക്കാൻ ഭാര്യ നദീറയ്ക്ക് പറ്റുമെന്നായിരുന്നു അന്ന് രാജ് ബബ്ബർ പറഞ്ഞത്.
-
'പ്രണയിക്കാൻ ഇപ്പോൾ പേടിയാണ്'; റിഷഭ് പന്തുമായുള്ള സോഷ്യൽമീഡിയ ഫൈറ്റിന് ശേഷം ഉർവശി റൗട്ടേല പറയുന്നു!
-
പണം ഉണ്ടാക്കാന്‍ വേണ്ടി സിനിമകള്‍ ചെയ്തിട്ടില്ല; ഉള്ളിടത്തോളം നല്ലത് പോലെ നില്‍ക്കണം, കാവ്യ മാധവന് പറഞ്ഞത്
-
'അപ്പൂപ്പന്റെ കൈയ്യിലിരിക്കുന്ന കൊച്ചുമകൾ'; ഹൃദയം നിറച്ച ചിത്രത്തെ കുറിച്ച് താര കല്യാൺ!