മോഹന്‍ലാലും പൃഥ്വിയും തുടക്കമിടും! മമ്മൂട്ടിയും ടൊവിനോയും പിന്തുടരും? സമ്മര്‍ വെക്കേഷന്‍ ആര് നേടും?
മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ ഏറ്റുമുട്ടുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നീരാളിയും അബ്രഹാമും ഒരുമിച്ചെത്തുന്നുവെന്ന് ഒരിടയ്ക്ക് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീടത് മാറുകയായിരുന്നു. താരങ്ങള്‍ സിനിമകളുമായെത്തി ഏറ്റുമുട്ടുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പരസ്പരം പിന്തുണച്ചും പോത്സാഹിപ്പിച്ചുമൊക്കെ മുന്നേറുന്നതിനിടയിലും ബോക്‌സോഫീസ് മത്സരത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഡിസംബറില്‍ ഒടിയനെത്തുമ്പോള്‍ പിന്നാലെ തന്നെ മമ്മൂട്ടിയുടെ യാത്രയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മൂന്ന് മലയാള സിനിമകളാണ് മാര്‍ച്ചില്‍ ബോക്‌സോഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ബോക്‌സോഫീസില്‍ പൊടി പറപ്പിക്കാനായി ആദ്യമെത്തുന്നത് പൃഥ്വിരാജും മോഹന്‍ലാലുമാണ്. അഭിനേതാവിനും അപ്പുറത്ത് സംവിധായകനായി എത്തുകയാണ് പൃഥ്വി ഇത്തവണ. ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ്, ബാല തുടങ്ങി വന്‍താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. സ്റ്റീഫന്‍ കുന്നമ്പിള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മാര്‍ച്ച് 28 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

പൃഥ്വിരാജും മോഹന്‍ലാലും തുടക്കമിടുമ്പോള്‍ പിന്നാലെ തന്നെ മമ്മൂട്ടിയും ടൊവിനോ തോമസുമെത്തും. ഏപ്രില്‍ 12 നാണ് മെഗാസ്റ്റാറിന്റെ മധുരരാജ എത്തുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായാണ് ഇത്തവണ വൈശാഖും മമ്മൂട്ടിയുമെത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു. മമ്മൂട്ടിക്ക് പിന്നാലെ തന്നെ പുതിയ ചിത്രവുമായി എത്തുന്നത് ടൊവിനോ തോമസാണ്. യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായി മാറിയ ടൊവിനോ കല്‍ക്കിയുമായാണ് എത്തുന്നത്. ഏപ്രില്‍ 13നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുക. സമ്മര്‍ വെക്കേഷനില്‍ ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടം നടന്നേക്കുമെന്നുറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications