ഇന്ന് ഓഗസ്റ്റ് രണ്ടാണ്, ജോര്‍ജ്ജു കുട്ടിയും കുടുംബവും ധ്യാനം കൂടാന്‍ പോയത് ഇന്നല്ലെ...
ഓഗസ്റ്റ് രണ്ട് ഇന്ന് വെറും ഫ്രണ്ട്ഷിപ് ഡേ മാത്രമല്ല, ഇന്നാണ് വരുണ്‍ പ്രഭാകര്‍ മരിച്ചത്. മരിച്ചതല്ല ജോര്‍ജ്ജുകുട്ടിയുടെ മകളും ഭാര്യയും കൊന്നത്. പക്ഷെ ഓഗസ്റ്റ് രണ്ടിന് ജോര്‍ജ്ജു കുട്ടിയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. തൊടുപുഴയില്‍ ഒരു ധ്യാനം കൂടാന്‍ പോയിരിക്കുകയായിരുന്നു. വീണ്ടും വീണ്ടും പറഞ്ഞ് ജോര്‍ജ്ജു കുട്ടി ആ തിയ്യതി ഉറപ്പിച്ചത് ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളില്‍ മാത്രമല്ല, മലയാളി പ്രേക്ഷകരിലുമാണ്.
അതെ, ദൃശ്യത്തിലെ ജോര്‍ജ്ജു കുട്ടിയും കുടുംബവും ധ്യാനം കൂടാന്‍ പോയിട്ട് രണ്ട് വര്‍ഷം തികയുന്നു. അതിന് ശേഷം സമാനാമയ കൊലപാതകം കന്നടയിലും തെലുങ്കിലും തമഴിലും ബോളിവുഡിലുമൊക്കെ സംഭവിച്ചു. ഇപ്പോള്‍ ബോളിവുഡില്‍ വിജയ് സല്‍ഗോണ്‍കറും (അജയ് ദേവ്ഗണ്‍) കുടുംബവും ആഗസ്റ്റ് 2 ന് എവിടെയായിരുന്നു എന്നാണ് അന്വേഷിക്കുന്നത്.

2014 ല്‍ ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം എന്ന ചിത്രം പിന്നീട് തെലുങ്കിലും കന്നടയിലും തമിഴിലും ഇപ്പോള്‍ ബോളിവുഡിലും റീമേക്ക് ചെയ്തു. അഞ്ച് ഇന്റസ്ട്രിയിലും മികച്ച സ്വീകരണം തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. തമിഴില്‍ പാപനാശം എന്ന പേരില്‍ ജീത്തു തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. കമല്‍ ഹസനാണ് നായകനായെത്തിയത്. നിഷികാന്ത് കമ്മത്തിന്റെ സംവിധാനത്തില്‍ ബോളിവുഡില്‍ ഇക്കഴിഞ്ഞ 31 ന് റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications