എന്തിനാണ് സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചത്?

By Aswathi

ജിയ ഖാന്‍, സില്‍ക്ക് സ്മിത, സുനന്ത പുഷ്‌കര്‍ തുടങ്ങി ഒത്തിരി താരങ്ങളുടെ മരണത്തിനുപിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും തുടരുന്നു. അതിനിടയില്‍ ചില നടിമാര്‍ ആത്മഹത്യയ്ക്കുകൂടെ ശ്രമിച്ചാലോ. പ്രശസ്ത ബംഗാളി നടിയായ സ്വസ്തിക മുഖര്‍ജി ആത്മഹത്യയ്ക്ക് ശ്രമിച്ചതായിരുന്നു പോയവാരം സിനിമാ ലോകത്തെ ഞെട്ടിച്ചത്.

മൂന്ന് ദിവസം മുമ്പാണ് സ്വസ്തിക കൊല്‍ക്കത്തയില്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകനും സ്വസ്തികയുടെ സുഹൃത്തുമായ സുമാന്‍ മുഖോപാധിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

സുമാനുമായി ഒന്നിച്ചാണ് സ്വസ്തിക കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മെയ് 22ന് രാത്രി ഇരുവരും ഒരുമിച്ചാണ് ഹോട്ടല്‍ മുറിയില്‍ താമസിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെയ് 24നാണ് സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നടിയുടെ മുറിയില്‍ നിന്ന് പൊട്ടിയ ഗ്ലാസ് കഷ്ണങ്ങളും ബിയര്‍കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സ്വസ്തക ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ല. അതേ സമയം ചോദ്യം ചെയ്യലിന്റെ പേരില്‍ പൊലീസ് തന്നെ പീഡിപ്പിച്ചതായി സുമാന്‍ പറഞ്ഞു.

കൊല്‍ക്കത്തയില്‍ ജനനം

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

1980 ഡിസംബര്‍ 13ന് കൊല്‍ക്കത്തയിലാണ് സ്വസ്തിക മുഖര്‍ജിയുടെ ജനനം

അഭിനയം അച്ഛനില്‍ നിന്ന്

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

പ്രശസ്ത ബംഗാളി നടന്‍ സാന്തു മുഖര്‍ജിയുടെ മകളാണ് സ്വസ്തിക

പതിനെട്ടാം വയസ്സില്‍ വിവാഹം

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

ഗായകന്‍ രബീന്ദ്ര സംഗീതിന്റെ മകന്‍ പ്രമിത് സിംഗുമായി 1998ല്‍ വിവാഹം കഴിഞ്ഞു. ഈ ബന്ധത്തില്‍ ഒരുമകളുണ്ട് സ്വസ്തികയ്ക്ക്

വിവാഹമോചനവും

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

ഒന്പത് വര്‍ഷങ്ങള്‍ മാത്രമേ ആ വിവാഹ ബന്ധം നീണ്ടുനിന്നുള്ളൂ. ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് 2007ല്‍ സ്വസ്തിക വിവാഹമോചനം നേടി.

സിനിമയില്‍ സജീവം

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

വിവാഹ മോചനം നേടിയതോടെ സ്വസ്തിക സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

സീരിയലിലൂടെ സിനിമയിലേക്ക്

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

ദേവദാസി എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് സ്വസ്തികയുടെ അരങ്ങേറ്റം. 2013ല്‍ ഉറുമി ചക്രബോര്‍ട്ടി സംവിധാനം ചെയ്ത ഹേമേന്തര്‍ പഖി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറി

നായികയായി

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

രാബി കിന്നാകി സംവിധാനം ചെയ്ത മസ്താന എന്ന ചിത്രത്തിലൂടെയാണ് നായികയായി സ്വസ്തിക തുടക്കം കുറിച്ചത്. ജീറ്റായിരുന്നു നായകന്‍.

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

ക്രാന്തി, ബൈ ബൈ ബാങ്കോക്, മുംബൈ കട്ടിങ്, ബസന്ത ഉത്സവ്, ടേക്ക് വണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കാലുറപ്പിച്ചു.

ആത്മഹത്യാ ശ്രമം

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് സ്വസ്തിക എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇപ്പോഴും അറിവായിട്ടില്ല

ഊഹാപോകങ്ങള്‍

സ്വസ്തിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്തിന്

നടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംവിധായകനും സ്വസ്തികയുടെ സുഹൃത്തുമായ സുമാന്‍ മുഖോപാധിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കഥകള്‍ മെനയുനന്ത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X