Don't Miss!
- News
60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്തണം; മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ കുറിപ്പ് വൈറല്‍
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
പ്രണയ ഗോസിപ്പുകള്‍ സിനിമയിലെ ഒരു ഭാഗമായി മാറിയിരിക്കുന്ന കാലമാണിത്. പണ്ടും ഉണ്ടായിരുന്നു. പക്ഷെ ഇന്നത്തെപോലെ താരങ്ങള്‍ക്ക് അവരുടെ ഭാഗം ന്യായീകരിക്കാന്‍ ഫേസ്ബുക്കോ ട്വിറ്ററോ അതുപോലുള്ള സോഷ്യല്‍ മീഡിയകളോ ഉണ്ടായിരുന്നില്ല.
ഗോസിപ്പുകാരുടെ പല കണക്കുകൂട്ടലുകളും പ്രവചനങ്ങളും സിനിമാ ലോകത്ത് ഫലിച്ചിട്ടുണ്ട്. എന്നാല്‍ ചിലത് കോളങ്ങളില്‍ മാത്രം ഉതുങ്ങി. ഇവിടെയിതാ പാപ്പരസികള്‍ ഊതിവീര്‍പ്പിച്ച കോളിവുഡിലെ പത്ത് പ്രണയജോഡികള്‍. ശരിക്കും ഇവര്‍ പ്രണയത്തിലായിരുന്നോ എന്നത് സന്ദേഹമുള്ള കാര്യമാണ്.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
അധികമാരും കേട്ടിരിക്കാന്‍ വഴിയില്ല. അക്കാലത്തെ ചൂടുപിടിച്ച ഗോസിപ്പ് കോളത്തില്‍ അജിത്തിന്റെയും ഹീരയുടെയും പേരുണ്ടായിരുന്നു. കാദല്‍ കോട്ടൈ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്നും, അജിത്തും ഹീരയും ലിവ് ഇന്‍ റിലേഷനിലാണെന്നുമൊക്കെ വാര്‍ത്തകള്‍ വന്നു.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
ഇപ്പോഴും കത്തി നില്ക്കുന്ന വാര്‍ത്തയാണ് ധനുഷും ശ്രുതി ഹസനും പ്രണയത്തിലാണെന്ന്. ധനുഷിന്റെ ഭാര്യ ഐശ്വര്യ ആര് ധനുഷ് തന്നെ സംവിധാനം ചെയ്ത 3 എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതെന്നാണ് വാര്‍ത്തകള്‍.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
അക്കാലത്തെ മിക്ക നടിമാരുമായും കമല്‍ ഹസന്റെ പേര് ഗോസിപ്പ് കോളത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പഞ്ചതന്ത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് സിമ്രാനും കമലും തമ്മില്‍ അടുത്തെന്നായിരുന്നു വാര്‍ത്തകള്‍. ഗോസിപ്പ് അങ്ങനെ ചൂട് പിടിക്കുമ്പോഴാണ്, തന്റെ അടുത്ത ചിത്രമായ പമ്മല്‍ കെ സബദത്തിലും സിമ്രന് തന്നെയാണ് നായികയെന്ന് പറഞ്ഞ് കമല്‍ എത്തുന്നത്.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
ഇതൊരും ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഒന്നിച്ചഭിനയിച്ച സിനിമയാണ് ഇവര്‍ക്കിടയിലും പ്രണയത്തിന് തുടക്കമായതത്രെ. സില്‍ക്ക് സ്മിതയുമൊത്ത് പ്രഭു ഒളിച്ചോടിയെന്നും പിന്നീട് അച്ഛന് ശിവാജി ഗണേശന് ഇടപെട്ടതിനെ തുടര്‍ന്ന് മടങ്ങി വന്നുവെന്നുമാണ് കേട്ടത്.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
ലേറ്റസ്റ്റ് കോളിവുഡ് ഗോസിപ്പികളില് ഒന്നാണിത്. നയന്‍ താരയോട് ഉദയനിധിയ്ക്ക് ഇഷ്ടമാണെന്നും നയന്‍താര എതിര്‍പ്പു പറഞ്ഞതിനെ തുടര്‍ന്ന് ഉദയനിധി വിഷം കഴിച്ച് ആശുപത്രിയില്‍ കിടന്നെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഉദയനിധിയുടെ ഭാര്യ തന്നെ പറഞ്ഞു.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
സമാന്തയോ സിദ്ദാര്ത്ഥോ ഇതുവരെ പറഞ്ഞിട്ടില്ല, തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന്. പക്ഷെ ഇരുവരും അധികം വൈകാതെ വിവാഹിതരാകുമെന്നാണ് എല്ലാവരും പറഞ്ഞു നടക്കുന്നത്. ഇപ്പോള്‍ ഇരുവരും പിരിഞ്ഞെന്നും കേള്‍ക്കുന്നു.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
എഴുപതുകളിലും എണ്‍പതുകളിലും കത്തിനിന്ന ഗോസിപ്പില്‍ പ്രധാനപ്പെട്ടതാണ് കമല്‍ ഹസനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയം. പക്ഷെ 2006 ല്‍ മരണത്തിന് കീഴടങ്ങുന്നതുവരെ ശ്രീവിദ്യ ഒറ്റയാനായി തന്നെ തുടര്‍ന്നു. കമലും ശ്രീവിദ്യയും തമ്മിലുണ്ടായിരുന്നു എന്ന് പറയുന്ന ബന്ധം ഇന്നും നിഗൂഡമാണ്.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
റാണയും തൃഷയുമായുള്ള പ്രണയ ഗോസിപ്പ് കോളിവുഡ് ഏറെ ആഘോഷിച്ചതാണ്. അതങ്ങനെ കത്തി നില്‍ക്കുമ്പോഴാണ് തൃഷ വരുണ്‍ മാനിയനുമായുള്ള തന്റെ വിവാഹ നിശ്ചയത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
നടനും ഛായാഗ്രഹകനുമായ രാജു സുന്ദറുമായി സിമ്രന്റെ പേര് കേട്ടിരുന്നു. കോളിവുഡില്‍ ആഘോഷമാക്കിയ മറ്റൊരു പ്രണയ ഗോസിപ്പായിരുന്നു ഇത്.

ഗോസിപ്പുകാര്‍ ഉണ്ടാക്കിയ പ്രണയകഥകള്‍, കാണൂ
ചെല്ലമേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞതോടെയാണ് വിശാലും റീമ സെന്നും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. റീമ സെന്നുമായി താന്‍ ഡേറ്റിങിലാണെന്ന് വിശാല്‍ തുറന്നടിക്കുകയും ചെയ്തു. എന്നാല്‍ ഇതേ കുറിച്ചൊരുക്ഷരം റീമ പറഞ്ഞിരുന്നില്ല.
-
മുരളി ഗോപിയുമായിട്ടുള്ള ലിപ്ലോക് ആദ്യം പറഞ്ഞിരുന്നില്ല; അത് പ്രൊമോട്ട് ചെയ്തത് വേദനിപ്പിച്ചെന്ന് ഹണി റോസ്
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!
-
'ഞങ്ങളെ ബെഡിൽ കിടത്തി മണി നിലത്ത് കിടക്കും, നിങ്ങൾ കിടക്കെന്ന് പറയും; മരണശേഷം ചിലർ മുതലെടുക്കുകയാണ്!'