കത്രീനയ്ക്ക് നാണമില്ല,ഐശ്വര്യ ആന്‍റി,സോനം പറയുന്നു

By Meera Balan

"ഐശ്വര്യയ്ക്ക് എന്റെ ആന്റിയാകാനുള്ള പ്രായമുണ്ട്. ഞാനവരെ ആന്റിയെന്ന് വിളിയ്ക്കും. ഇനി കത്രീന കൈഫ് അവള്‍ ഒരു നാണം കെട്ട സ്ത്രീയാണ്."-എവിടെയങ്കിലും കേട്ട മറന്ന ഡയലോഗ് ആണെന്ന് തോന്നുന്നുണ്ടോ. എന്തായാലും സിനിമയിലല്ല, പക്ഷേ ഒരു സിനിമാക്കാരിയുടെ വാക്കുകള്‍ തന്നെയാണിത്. ബോളിവുഡിലെ ഇളമുറക്കാരികളില്‍ പ്രമുഖയായ സോനം കപൂര്‍ തന്നെയാണ് ഇത്തരം വിവാദം പരാമര്‍ശങ്ങള്‍ നടത്തിയത്.

ബോളിവുഡിലെ ഓരോ നടിമാരും വിവാദങ്ങളില്‍ മിക്കവാറും സജീവമാണ്. എന്നാല്‍ അച്ഛന്‍റെ നിഴലുപറ്റി നടന്ന സോനം കപൂര്‍ സിനിമയിലെത്തിയ ശേഷം ചില ന്യൂ ജനറേഷന്‍ അഭിപ്രായങ്ങള്‍ തട്ടിവിടുകയുണ്ടായി. പലതും പൊട്ടത്തരമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. എന്നാല്‍ ആഷ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് നേരെ സോനം നടത്തിയ പരാമര്‍ശങ്ങള്‍ ഇവരെ വിവാദങ്ങളുടെ കൂട്ടുകാരിയാക്കി. കാണാം സോനം കപൂര്‍ അകപ്പെട്ട വിവാദങ്ങള്‍

സോനം കപൂര്‍

കത്രീനയ്ക്ക് നാണമില്ല,ഐശ്വര്യ ആന്‍റി,സോനം പറയുന്നു

അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ ബോളിവുഡിലെ തിരക്കേറിയ യുവാതാരങ്ങളില്‍ പ്രമുഖയാണ്

ഐശ്വര്യ ആന്റി

കത്രീനയ്ക്ക് നാണമില്ല,ഐശ്വര്യ ആന്‍റി,സോനം പറയുന്നു

ഐശ്വര്യ റായ് യെ പരസ്യമായി ആന്റിയെന്ന് വിളിച്ചായിരുന്നു വിവാദങ്ങളിലേയ്ക്കുള്ള സോനത്തിന്റെ തുടക്കം. ഒരു കോസ്‌മെറ്റിക് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് എത്തുന്നതിനെച്ചൊല്ലിയാണ് ആദ്യം ഇരുവരും പ്രശ്‌നത്തിലാകുന്നത്. പിന്നീട് കാന്‍ ഫെസ്റ്റിവല്‍ ഉള്‍പ്പടെയുള്ള വേദികളില്‍ ആഷ് സോനത്തിന് പാരവച്ചെന്നാണ് ഗോസിപ്പ്. എന്തായാലും ആന്റി വിളിയ്ക്ക് ശേഷം സോനവും ഐശ്വര്യയും കുറേ നാള്‍ പരസ്പരം കാണാറുപോലുമില്ലായിരുന്നത്രേ

വസ്ത്രത്തെച്ചൊല്ലിയും വിവാദം

കത്രീനയ്ക്ക് നാണമില്ല,ഐശ്വര്യ ആന്‍റി,സോനം പറയുന്നു

അനില്‍ കപൂര്‍ ഒരുക്കിയ ഐഷ എന്ന ചിത്രത്തിലെ നായകന്‍ തന്നെ അച്ഛനും മകള്‍ക്കുമെതിര ആരോപണങ്ങളുമായി എത്തി. സിനിമയെക്കാളുപരി പണം ചെലവഴിച്ചത് സോനം കപൂറിന്റെ വസ്ത്രങ്ങള്‍ വാങ്ങുന്നതിനെന്നായിരുന്ന നടനായ അഭയ് ഡിയോള്‍ പറഞ്ഞത്. എന്നിട്ടെന്താ ഇത്രയുമൊക്കം മോശമായി തന്നെപ്പറ്റിയും അച്ഛനായ അനില്‍ കപൂറിനെപ്പറ്റിയും പറഞ്ഞ അഭയ് നോട് ഇനി യാതൊരു സൗഹൃദവും ഇല്ലെന്ന് സോനവും പറഞ്ഞു

ശോഭ ഡേയ്ക്കും പണി

കത്രീനയ്ക്ക് നാണമില്ല,ഐശ്വര്യ ആന്‍റി,സോനം പറയുന്നു

ഐ ഹേറ്റ് ലവ് സ്റ്റോറീസ് എന്ന ചിത്രത്തില്‍ സോനത്തിന്റെ അഭിനയത്തെ വിമര്‍ശിച്ചതാണ് സോനത്തെ ചൊടിപ്പിച്ചത്. സൗന്ദര്യം സംരക്ഷിയ്ക്കുന്നതിന് ശോഭ നടത്തിയ കോസ്‌മെറ്റി്ക് സര്‍ജറികളെപ്പറ്റിയും അവര്‍ മോശപ്പെട്ട എഴുത്തുകാരിയാണെന്നും കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ സോനം തുറന്നടിച്ചു.മാത്രമല്ല ശോഭയ്ക്ക് രണ്‍ബീര്‍ കപൂറിനോടാണ് പ്രിയമെന്നും സോനം പറഞ്ഞു

കത്രീന നാണമില്ലാത്തവള്‍

കത്രീനയ്ക്ക് നാണമില്ല,ഐശ്വര്യ ആന്‍റി,സോനം പറയുന്നു

ഒരു അഭിമുഖത്തിലാണ് കത്രീനയെ നാണമില്ലാത്താവള്‍ എന്ന് സോനം കപൂര്‍ വിശേഷിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X