twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയുടെ ലൂസിഫറില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തും വില്ലന്മാര്‍! ടൊവിനോ മോഹന്‍ലാലിന്റെ അനിയന്‍!

    |

    രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളുമായി മോഹന്‍ലാല്‍ യുകെ യിലാണ്. മേയ് പതിനാലിന് ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് വേണ്ടി 30 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ കൊടുത്തിയിരിക്കുന്നത്. സിനിമയിലെ പ്രധാന ലൊക്കേഷനും ലണ്ടന്‍ തന്നെയാണ്.

    സ്‌ത്രൈണതയുള്ള വില്ലന്‍ കഥാപാത്രം! ടിനി ടോം രണ്ടും കല്‍പ്പിച്ച് എത്തിയതാണ്! സംഭവം കിടിലനായിട്ടുണ്ട്!സ്‌ത്രൈണതയുള്ള വില്ലന്‍ കഥാപാത്രം! ടിനി ടോം രണ്ടും കല്‍പ്പിച്ച് എത്തിയതാണ്! സംഭവം കിടിലനായിട്ടുണ്ട്!

    രഞ്ജിത്തിന്റെ സിനിമയ്ക്ക് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മഞ്ജു വാര്യരാണ്് നായികയെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മറ്റൊരു യുവതാരത്തിന്റെ പേര് കൂടി സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

    പാല്‍ക്കുപ്പികള്‍ കണ്ടത് പ്രിയ വാര്യരെ, നമ്മള്‍ കണ്ടത് അഡാറ് നൂറിനെ!കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍പാല്‍ക്കുപ്പികള്‍ കണ്ടത് പ്രിയ വാര്യരെ, നമ്മള്‍ കണ്ടത് അഡാറ് നൂറിനെ!കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍

    ലൂസിഫര്‍ ഉടന്‍

    ലൂസിഫര്‍ ഉടന്‍

    പൃഥ്വിരാജ് സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിന് കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. കാസ്റ്റിംഗ് നടന്ന് കൊണ്ടിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടെന്ന് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ മറ്റൊരാളുടെ പേര് കൂടി ശ്രദ്ധേയമായിരിക്കുകയാണ്.

     മോഹന്‍ലാലിന്റെ അനിയന്‍

    മോഹന്‍ലാലിന്റെ അനിയന്‍

    സിനിമയില്‍ ശ്രദ്ധേയനായ ഒരു യുവതാരം കൂടി ഉണ്ടാവുമെന്ന് ആദ്യം മുതലേ പറഞ്ഞിരുന്നു. ആ സൂചനയാണ് ഇപ്പോള്‍ ടൊവിനോ തോമസിന്റെ പേരിലെത്തിയിരിക്കുന്നത്. ലൂസിഫറില്‍ ടൊവിനോ അഭിനയിക്കുന്നുണ്ടെന്നും മോഹന്‍ലാലിന്റെ അനിയന്റെ വേഷത്തിലായിരിക്കും അതെന്നുമാണ് അഭ്യൂഹം. ആരാധക്കര്‍ക്കിടയില്‍ നിന്നുമാണ് ടൊവിനോയുടെ പേര് പുറത്ത് വന്നത്. അതിന് കാരണമായി പറയുന്നത് അടുത്തിടെ ലൂസിഫറിന്റെ ടൈറ്റില്‍ വീഡിയോ ടൊവിനോ ഷെയര്‍ ചെയ്തിരുന്നു. മാത്രമല്ല മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും മാസങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു.

     ടൊവിനോയുടെ തിരക്കുകള്‍

    ടൊവിനോയുടെ തിരക്കുകള്‍

    കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ മായനദിയ്ക്ക് ശേഷം ആമിയിലായിരുന്നു ടൊവിനോ അഭിനയിച്ചത്. തമിഴിലും മലയാളത്തിലുമായി ഇനി നിരവധി സിനിമകളിലാണ് ടൊവിനോ അഭിനയിക്കുന്നത്. ഉടന്‍ തന്നെ റിലീസിനൊരുങ്ങുന്നത് രണ്ട് സിനിമകളാണ്. മലയാളത്തില്‍ തീവണ്ടി എത്തുമ്പോള്‍ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിച്ച അഭിയുടെ കഥ അനുവിന്റെയും ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. നിലവില്‍ ഒരു കുട്ടനാടന്‍ പയ്യനാണ് ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ശേഷം ലൂക്ക, മറഡേണ, മാരി, ഒന്‍ഡ്രാഗ, എന്നീ സിനിമകളും വരും. അതിനൊപ്പം ലൂസിഫറിലു ഉണ്ടാവുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന കാര്യം.

    മഞ്ജു വാര്യര്‍

    മഞ്ജു വാര്യര്‍

    മഞ്ജു വാര്യരെ ലൂസിഫറിലെ നായികയായി ആരാധകര്‍ തന്നെ തീരുമാനിച്ച് കഴിഞ്ഞിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വിട്ട ടൈറ്റില്‍ ടീസര്‍ ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെ സൂചിപ്പിച്ചിരുന്നു. ലൂസിഫര്‍ ടൈറ്റില്‍ ഫോണ്ട് തിരിച്ച്് വായിച്ചാല്‍ കിട്ടുന്നത് റെഫിസുല്‍ എന്ന വാക്കാണ്. ജപ്പാനീസ് പേരായ റെഫിസുലിന്റെ അര്‍ത്ഥം പൈശാചിക ശക്തികളുടെ റാണി എന്നാണ്. ഇതാണ് മഞ്ജു വാര്യരിലേക്ക് എത്തിയത്. പൈശാചിക ശക്തികളുടെ റാണി ആവുമ്പോള്‍ നെഗറ്റീവ് സ്വഭാവമുള്ള ഒരു സ്ത്രീ കഥാപാത്രമായിരിക്കും. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

     വില്ലന്റെ കാര്യമോ?

    വില്ലന്റെ കാര്യമോ?

    സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇന്ദ്രജിത്ത് എത്തുന്നതായിട്ടും വാര്‍ത്തകള്‍ വന്നിരുന്നു. പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അനിയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചേട്ടന്‍ വില്ലനാവുന്ന കാര്യം കൊടുത്തിരുന്നു. ഇന്ദ്രജിത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. എസ്രയ്ക്ക് ശേഷം മറ്റൊരു ഹൊറര്‍ ത്രില്ലര്‍ സിനിമയായിരിക്കും ലൂസിഫര്‍ എന്നും ചില സൂചനകളുണ്ട്. എന്തായാലും പൃഥ്വിരാജിന്റെ സംവിധാനം കിടിലനായിരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും..

     മറ്റ് വിശേഷങ്ങള്‍

    മറ്റ് വിശേഷങ്ങള്‍

    കഴിഞ്ഞ വര്‍ഷം പ്രഖ്യാപനം നടത്തിയ ലൂസിഫറിന് തിരക്കഥ ഒരുക്കുന്നത് നടന്‍ മുരളി ഗോപിയാണ്. 2017 ല്‍ റിലീസിനെത്തിയ ടിയാന്‍ എന്ന സിനിമയിലൂടെ പൃഥ്വിരാജും മുരളി ഗോപിയും ഒന്നിച്ചിരുന്നു. ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നതും മുരളി ഗോപിയായിരുന്നു. അടുത്തിടെ റിലീസിനെത്തിയ ദിലീപിന്റെ സിനിമ കമ്മാരസംഭവത്തിനും മുരളി ഗോപിയുടെയായിരുന്നു തിരക്കഥ. അതിനാല്‍ തന്നെ സിനിമ വേറിട്ട് നില്‍ക്കുന്ന ഒന്നായിരിക്കുമെന്ന സൂചനകളെല്ലാം ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുകയാണ്.

    English summary
    Tovino Thomas is a part of Lucifer?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X