twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൊവിനോയും ബയോപിക്കിന്റെ ഭാഗമാവുന്നു? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായി ടൊവിനോ എത്തുന്നു!

    |

    നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളും ബയോപിക്കുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് മലയാള സിനിമ. മുന്‍നിര താരങ്ങളെല്ലാം ഇത്തരം സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പം നടന്‍ ടൊവിനോ തോമസും ഉണ്ടെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ നായകനാവുന്നു എന്നതാണ് ഏറ്റവും പുതിയ വിവരങ്ങള്‍.

    <strong>നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം! മിഷന്‍ മംഗലിന്റെ ട്രെയിലര്‍ പുറത്ത്</strong>നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം! മിഷന്‍ മംഗലിന്റെ ട്രെയിലര്‍ പുറത്ത്

    മലയാളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിലെ നിര്‍ണായക വ്യക്തിത്വമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ഇദ്ദേഹത്തിന്റെ ജീവിതകഥയുമായി സിനിമ വരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഏകദേശ തീരുമാനം ഇപ്പോള്‍ ആയിരിക്കുകയാണെന്നാണ് സൂചന. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന് മാധ്യമ പ്രവര്‍ത്തകനും മുന്‍ എംപിയുമായിരുന്ന സൊബസ്റ്റ്യന്‍ പോള്‍ ആണ് തിരക്കഥ ഒരുക്കുന്നത്.

     Tovino Thomas

    ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും സിനിമയുടെ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളയെ 1910 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് നാടു കടത്തിയിരുന്നു. രാജഭരണകാലത്ത് ദിവാനായിരുന്ന സിപി രാജഗോപാലാചാരി നടത്തിയ അധാര്‍മികതയ്‌ക്കെതിരെ സ്വദേശാഭിമാനി പത്രത്തിലൂടെ പ്രതികരിച്ചതിനായിരുന്നു അദ്ദേഹത്തെ നാടു കടത്തിയത്. അദ്ദേഹത്തിന്റെ അറസ്റ്റും മറ്റ് സംഭവങ്ങളുമാണ് സിനിമയ്ക്ക് ഇതിവൃത്തമാവുന്നതെന്നാണ് സൂചന.

    രാജാവിനേയും ഉദ്യോഗസ്ഥവൃന്ദത്തേയും വിമര്‍ശിക്കുന്ന രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ലേഖനങ്ങള്‍ തിരുവിതാംകൂറില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കി. ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ് ആയ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തു തന്നെ കേരള ദര്‍പ്പണം, കേരള പഞ്ചിക, മലയാളി, കേരളന്‍ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. ഇതിനിടെയാണ് സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപ്പിള്ളയെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17-ന് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു.

    English summary
    Tovino Thomas next biopic of Swadeshabhimani Ramakrishna Pillai?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X