ചെങ്ങഴി നമ്പ്യാരാവാന്‍ ടൊവിനോ തോമസ് ഇല്ല! ചിത്രത്തില്‍ നിന്നും താരം പിന്‍മാറി! കാരണം ഇതോ???
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ചെങ്ങഴി നമ്പ്യാര്‍. ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകളും ഇതിഹാസ പുരുഷന്‍മാരുമൊക്കെയായി താരങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഈ സിനിമയുടെ പ്രഖ്യാപനവും പുറത്തുവന്നത്. സിധില്‍ സുബ്രഹ്മണ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പുതുമന പണിക്കര്‍ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നതെന്ന് വിവരവും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും പുറത്തുവന്നിരുന്നു. 100 കോടിയോളം മുതല്‍മുടക്ക് വരുന്ന ചിത്രം തമിഴ്, തെലുങ്, ഹിന്ദി, മലയാളം ഭാഷകളിലായാണ് പുറത്തിറങ്ങുകയെന്ന വിവരവും അന്ന് പുറത്തുവന്നിരുന്നു. ടീ മീഡിയയുമായി സഹകരിച്ച് ക്യാറ്റ് ആന്റ് മാസ് പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയില്‍ നിന്നും ടൊവിനോ പിന്‍മാറിയെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ചെങ്ങഴി നമ്പ്യാരില്‍ മാത്രമല്ല ആരവത്തിലും ടൊവിനോ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെത്തുടര്‍ന്നാണ് താരം ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. 2016 ലായിരുന്നു ചെങ്ങഴി നമ്പ്യാര്‍ പ്രഖ്യാപിച്ചത്. സിനിമയുടെ പോസ്റ്ററുകളും അന്ന് വൈറലായി മാറിയിരുന്നു. മാമാങ്കം കാലഘട്ടത്തിലെ ചാവേര്‍ പടയാളിയായാണ് ടൊവിനോ എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി ഈ സിനിമ മാറിയെക്കുമെന്ന വിലയിരുത്തലുകളും അന്ന് പുറത്തുവന്നിരുന്നു.

നവാഗത സംവിധായകനാണ് ആരവം ഒരുക്കാനിരുന്നത്. അടുത്തിടെയായിരുന്നു ഈ സിനിമയുടെ പ്രഖ്യാപനം പുറത്തുവന്നത്. വള്ളംകളി പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നിരവധി സിനിമകളുമായാണ് ടൊവിനോ മുന്നേറുന്നത് കല്‍ക്കിയാണ് താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമ. എടക്കാട് ബറ്റാലിയന്‍ 06 മായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍. അതിനിടയിലാണ് ഈ രണ്ട് സിനിമകളില്‍ നിന്നും താരം പിന്‍വാങ്ങിയെന്ന വാര്‍ത്തയെത്തിയത്.


Click it and Unblock the Notifications











