ദുല്‍ഖറല്ല! സലീം അഹമ്മദിന്റെ പുതിയ ചിത്രത്തില്‍ നായകനായി ഈ താരം! കാണാം

By Midhun

Recommended Video

സലിം അഹമ്മദിന്റെ പുതിയ ചിത്രത്തിലെ നായകൻ ഇതാ | filmibeat Malayalam

കലാമൂല്യമുളള സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് സലീം അഹമ്മദ്. സലീകുമാര്‍ നായകനായ ആദാമിന്റെ മകന്‍ അബു, മമ്മൂട്ടിയുടെ പത്തേമാരി തുടങ്ങിയ സിനിമകളെല്ലാം അദ്ദേഹത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയായിരുന്നു സലീംകുമാറിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്.

ഹജ്ജ് കര്‍മ്മത്തിന് പോവാന്‍ ആഗ്രഹിക്കുന്ന അബു എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ സലീകുമാര് അവതരിപ്പിച്ചിരുന്നത്.ഈ ചിത്രത്തിനു ശേഷമിറങ്ങിയ പത്തേമാരി എന്ന മമ്മൂട്ടി ചിത്രവും സലീം അഹമ്മദിന്റെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. പത്തേമാരിയും വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്.

salim ahamed

ചിത്രത്തിലെ പള്ളിക്കല്‍ നാരായണന്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പത്തേമാരിയില്‍ ഒരു പ്രവാസിയായിട്ടായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്. പത്തേമാരിക്കു ശേഷമുളള സലീം അഹമ്മദിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചതായുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാകും നായകനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

tovino thomas

എന്നാല്‍ ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ച് സംവിധായകനായ സലീം അഹമ്മദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസാണ് സലീ അഹമ്മദിന്റെ പുതിയ ചിത്രത്തില്‍ നായകനാവുന്നത്.'ആന്‍ഡ്‌ ദ ഓസ്‌കര്‍ ഗോസ് ടു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

tovino thomas

കഴിഞ്ഞ വര്‍ഷം ഓസ്‌കര് പുരസ്‌കാരത്തോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ടൊവിനോയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും സലീം അഹമ്മദ് ചിത്രത്തിലേതെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X