»   » 44 കാരനായ അനുരാഗ് കശ്യപിന്റെ പുതിയ കാമുകി, വയസ്സ് 22.. നാണമില്ലേ എന്ന് ആരാധകര്‍

44 കാരനായ അനുരാഗ് കശ്യപിന്റെ പുതിയ കാമുകി, വയസ്സ് 22.. നാണമില്ലേ എന്ന് ആരാധകര്‍

Posted By: Rohini
Subscribe to Filmibeat Malayalam

പ്രണയത്തിന് കണ്ണില്ല എന്ന് പറയുന്ന വാസ്തവമാണ്.. അതിന് നിറവും ഗുണവും ഒന്നുമില്ല.. പ്രായം ഇല്ലേയില്ല എന്നാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ കശ്യപിന്റെ കാഴ്ചപ്പാട്. അതാണല്ലോ മകളെക്കാള്‍ അഞ്ച് വയസ്സിന് മൂത്ത ഒരു കാമുകിയെ കണ്ടത്തിയത്!!

നിവിന്‍ കിടു ലുക്കില്‍ മൂത്തോന്‍, ഗീതു സംവിധാനം, രാജീവ് രവിയും അനുരാഗ് കുശ്യപും കൂടെ; ഇത് പൊളിക്കും!

അതെ, അനുരാഗ് കശ്യപിന്റെയും 22 കാരിയായ പുതിയ കാമുകിയുടെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കശ്യപ് തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്.

കശ്യപ് തന്നെ പുറത്ത് വിട്ടു

തന്റെ പ്രണയം സംബന്ധിച്ചുള്ള ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ അനുരാഗ് കശ്യപ്. പുതിയ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടാണ് ആരാധകരുമായി ഇക്കാര്യം കശ്യപ് പങ്കുവച്ചത്.

ശുപ്ര ഷെട്ടി

ശുഭ്ര ഷെട്ടി എന്ന ഇരുപത്തിരണ്ടുകാരിയാണ് കശ്യപിന്റെ ഇപ്പോഴത്തെ പങ്കാളി. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നുവെങ്കിലും കശ്യപ് സ്ഥിരീകരിച്ചിരുന്നില്ല.

ഇത്രയ്ക്ക് വേണോ..

കാമുകിയെ കെട്ടിപ്പിടിച്ചും മറ്റും നില്‍ക്കുന്നതായ സ്വകാര്യ ചിത്രങ്ങളാണ് കശ്യപ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഈ നടപടിയെ പലരും വിമര്‍ശിക്കുന്നു. നാണമില്ലേ എന്നാണ് ആരാധകരുടെ ചോദ്യം

തകര്‍ന്ന ദാമ്പത്യം

2003 ലായിരുന്നു കശ്യപിന്റെ ആദ്യ വിവാഹം. പ്രശസ്ത എഡിറ്റര്‍ ആരതി ബാലാജിയായിരുന്നു ആദ്യഭാര്യ. പിന്നീട് ആരതിയുമായി പിരിഞ്ഞ കശ്യപ് നടി കല്‍ക്കി കെക്ലിനെ വിവാഹം ചെയ്തു. 2015ല്‍ ഇരുവരും വിവാഹമോചിതരായി.

പരിഹസിക്കുന്നവര്‍

രണ്ട് വിവാഹം ചെയ്ത് മോചനം നേടിയ കശ്യപ ഇപ്പോള്‍ 22കാരിയെ ജീവിതപങ്കാളിയാക്കിയതിനെ സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് പരിഹസിക്കുന്നത്. എന്നാല്‍ പ്രണയത്തിന് പ്രായമില്ലെന്ന് മറ്റു ചിലര്‍ മറുപടി നല്‍കുന്നു.

English summary
Trending: Anurag Kashyap's Instagram Pics With Girlfriend

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam