കുടുംബത്തിലേക്ക് മറ്റൊരു നടി കൂടി; തൃഷയെ ഒതുക്കിയത് ആ നടന്റെ കുടുംബം; ന‌ടിക്ക് സംഭവിച്ചത്; ചെയ്യാറു ബാലു

തെന്നിന്ത്യൻ സിനിമയിലെ താര സുന്ദരിയാണ് തൃഷ കൃഷ്ണൻ, പൊന്നിയിൻ സെൽവൻ എന്ന സിനിമയ്ക്ക് ശേഷം കരിയറിൽ വലിയ ചലനമാണ് ന‌ടിക്കുണ്ടായിരിക്കുന്നത്. സിനിമയ്ക്ക് മുമ്പ് കരിയർ ​ഗ്രാഫ് താഴ്ന്നിരുന്ന തൃഷയ്ക്ക് ഇത്രയും ശക്തമായ തിരിച്ച് വരവ് സാധ്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ തമിഴ് ജനതയുടെ മനസിൽ പതിഞ്ഞ കുന്ദവി എന്ന കഥാപാത്രമായി ശക്തമായ തിരിച്ച് വരവാണ് തൃഷ നടത്തിയത്. ലിയോ, റാം, ഐഡന്റിറ്റി തുടങ്ങി തൃഷ നായികയായെത്തുന്ന ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

തൃഷയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. സിനിമാ ഫീൽഡിനെക്കുറിച്ച് വ്യക്തമായി മനസിലാക്കിയ നടിയാണ് തൃഷയെന്ന് ചെയ്യാറു ബാലു പറയുന്നു. സിനിമാലോകത്ത് വിവേകത്തിനാണ് പ്രാധാന്യം. അത് അഭിനേതാക്കളായാലും ഫിലിം മേക്കേർസായാലും അങ്ങനെയാണ്. തമിഴ് സിനിമയിൽ പല ന‌ടിമാരും പ്രൊമോഷന് വരാറില്ല. തൃഷയെക്കുറിച്ച് അത്തരം പരാതികളൊന്നുമില്ല.

Trisha

പത്രപ്രവർത്തകരോടൊക്കെ സൗഹൃദത്തോടെ സംസാരിക്കും. ഒരു പ്രധാനപ്പെട്ട സിനിമയിൽ തൃഷയെ നായികയായി കാസ്റ്റ് ചെയ്തു. പോസ്റ്റർ വരെ പുറത്ത് വന്നു. എന്നാൽ അടുത്ത ദിവസം തൃഷയ്ക്ക് പകരം മറ്റൊരു നടിയെ കൊണ്ടുവന്നു. ഈ സംഭവത്തിൽ വിഷമിച്ച തൃഷ രണ്ട് മൂന്ന് ദിവസം വീട് വിട്ട് പുറത്ത് പോയില്ല. അതെല്ലാം മറികടന്ന് തൃഷ മുന്നേറിയെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

ഒരു പ്രമുഖ വ്യവസായിയുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു. മാധ്യമപ്രവർത്തകരൊക്കെ പോയി. എന്നാൽ കുറച്ച് ദിവസത്തിനുള്ളിൽ വിവാഹം വേണ്ടെന്ന് വെച്ചു. കുടുംബവുമായി ഒത്ത് പോകാൻ പറ്റാത്തതാണ് കാരണം. പല ​ഗോസിപ്പുകളും സംഭവത്തിന് പിന്നാലെ വന്നു. അതിന് ശേഷം വിവാഹത്തെക്കുറിച്ചുള്ള സംസാരത്തോട് പോലും തൃഷയ്ക്ക് താൽപര്യം ഇല്ലാതായെന്ന് ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

തൃഷയും നടൻ റാണ ദ​ഗുബതിയും തമ്മിലുള്ള പ്രണയം തകർന്നതിനെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. തെലുങ്കിലെ പ്രമുഖരാണ് റാണയുടെ കുടുംബം. റാണയും തൃഷയും തമ്മിലുള്ള പ്രണയം കടുത്തു. എന്നാൽ കുടുംബത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. വീണ്ടും വീണ്ടും കുടുംബത്തിലേക്ക് നടിമാരണല്ലോ വരുന്നതെന്ന് കുടുംബത്തിലെ മുതിർന്നവർ ആശങ്കപ്പെട്ടു. തുടക്കത്തിൽ തന്നെ ഈ ബന്ധം ഇവർ ഇടപെട്ട് അവസാനിപ്പിച്ചെന്നും ചെയ്യാറു ബാലു പറയുന്നു.

തെലുങ്ക് സിനിമാ ലോകത്ത് ആറോളം കു‌ടുംബങ്ങളാണ് പ്രബലർ. ആ കുടുംബങ്ങൾക്കിടയിൽ ഇത് പോലെ എന്തെങ്കിലും വിഷയം വന്നാൽ അവർ വെറുതെ വിടില്ല. തെലുങ്ക് മാധ്യമങ്ങളിൽ തൃഷ-റാണ പ്രണയം വാർത്തയായി. ടോളിവുഡിൽ കരിയറിന്റെ പീക്കിലായിരുന്ന തൃഷയെ പിന്നീട് തെലുങ്ക് സിനിമകളിൽ കാണാതായെന്നും ഇതിന് കാരണം റാണയുടെ കുടുംബത്തിന്റെ സ്വാധീനമാണെന്നും ചെയ്യാറു ബാലു വാദിച്ചു.

Trisha

പ്രണയത്തെക്കുറിച്ച് നേരത്തെ തൃഷയും റാണ ദ​ഗുബതിയും തുറന്ന് സംസാരിച്ചിട്ടുണ്ട്. റാണയുമായി അകന്ന ശേഷം തൃഷയെ തെലുങ്ക് സിനിമകളിൽ അധികം കണ്ടിട്ടില്ല. അതേസമയം ഇതിന് കാരണം റാണയുടെ കുടുംബമാണോ എന്ന് വ്യക്തമല്ല. റാണ ദ​ഗുബതിയുമായി അകന്ന ശേഷം വ്യവസായി വരുൺ മന്യനുമായി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങിയതായിരുന്നു തൃഷ.

എന്നാൽ വിവാഹനിശ്ചയം വരെയെത്തിയ ഈ ബന്ധത്തിൽ നിന്ന് രണ്ട് പേരും പിന്നീട് പിന്മാറി. 40 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹിതയായി പിന്നീട് ഡിവോഴ്സിലേക്ക് കടക്കാൻ താൽപര്യമില്ലെന്നാണ് മുമ്പൊരിക്കൽ തൃഷ പറഞ്ഞത്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X