വിവാഹം ഉപേക്ഷിക്കാനുള്ള കാരണം; തൃഷ പറയുന്നു
ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് തൃഷ. നിശ്ചയം കഴിഞ്ഞ് മുടങ്ങിപ്പോയ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ നിന്നും വിട്ടുപോയിട്ടില്ല. എല്ലാ വിട്ട് സിനിമയില്‍ ശ്രദ്ധകൊടുക്കുകയാണ് തൃഷ
അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹം റദ്ദാക്കിയതിനെ കുറിച്ച് തൃഷയോട് ചോദിക്കുകയുണ്ടായി. അത് തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കാര്യമല്ലായിരുന്നു എന്നാണ് തൃഷടെ പ്രതികരണം.

അതെ വിവാഹം ഉപേക്ഷിച്ചു. അപ്രതീക്ഷിതമായി സംഭവിച്ചതാണത്. നങ്ങളുടെ നിയന്ത്രണത്തിനധീതമായി എന്തെങ്കിലും സംഭച്ചാല്‍ നമ്മളത് അംഗീകരിക്കണമല്ലോ- ഒരു പ്രശസ്ത തമിഴ് സപ്ലിമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തൃഷ
ഇപ്പോള്‍ എന്റെ ശ്രദ്ധ സിനിമയില്‍ മാത്രമാണ്. എന്റെ കണ്ണുകളിലിപ്പോള്‍ ജോലി മാത്രമേയുള്ളൂ. എന്താണോ ദൈവം ആഗ്രഹിയ്ക്കുന്നത് അത് മാത്രമേ സംഭവിയ്ക്കൂ. ദൈവം എന്ത് തന്നെ തന്നാലും അത് ഞാന്‍ സ്വീകരിക്കണം. ഞാന്‍ ദൈവത്തിന്റെ പുത്രിയാണ്. ദൈവം എന്നെ സംരക്ഷിക്കും. ഇപ്പോള്‍ എനിക്കെന്റെ സിനിമകള്‍ ചെയ്യണം- തൃഷ പറഞ്ഞു


Click it and Unblock the Notifications