»   »  ചൂടന്‍ രംഗം; തൃഷ പത്രക്കാരോട് ചൂടായി

ചൂടന്‍ രംഗം; തൃഷ പത്രക്കാരോട് ചൂടായി

Posted By:
Subscribe to Filmibeat Malayalam
Trisha
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം തൃഷ പത്രക്കാരോട് ഉടക്കുന്നു. ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന ചിത്രത്തില്‍ തൃഷ അതീവ ഗ്ലാമറസായെന്ന വാര്‍ത്തകളാണ് നടിയെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. ുതിയ ചിത്രമായ ദാമുവില്‍ ജൂനിയര്‍ എന്‍ടിആറുമായി തൃഷ ഇഴുകി ചേര്‍ന്നഭിനയിച്ചുവെന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തില്‍.

തന്റെ ക്യൂട്ട് ഇമേജ് തകര്‍ക്കുന്ന രീതിയിലുള്ള ഈ വര്‍ത്തകള്‍ കണ്ട് നടി അതീവ നിരാശയിലാണെന്നും അവരോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ഈ അഭ്യൂഹങ്ങളൊന്നും വിശ്വസിയ്ക്കരുതെന്നും ദാമുവിലെ റോള്‍ മികച്ചതാണെന്നും നടി ആരാധകരോട് പറയുന്നു.

ഇതുവരെ അഭിനയിച്ച സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ദാമുവിലേതെന്നും ഇതിനായി കുറെ അദ്ധ്വാനിച്ചിട്ടുണ്ടെന്നും തൃഷ പറയുന്നു. സംവിധായകന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്നും നടി പറയുന്നു.

English summary
Trisha is angry with a section of the press for publishing reports that she has gotten desperate and will be seen in some hot and heavy scenes with Jr. NTR for the film Dammu. The actress was exasperated as fans have been peppering her with messages telling her not to ruin her image as a cute and sassy lady.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam