For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വരുണുമായുള്ള വിവാഹം മുടങ്ങി, തൃഷ പഴയ കാമുകനുമായി അടുക്കുന്നു?

  By Aswathi
  |

  തൃഷയും വരുണ്‍ മനിയനും തമ്മില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയ ഞെട്ടലിലാണ് ഇപ്പോള്‍ തമിഴകം. വിവാഹ ശേഷം പിരിയുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ വിവാഹത്തിന് മുമ്പ് ഇങ്ങനൊരു സംഭവം ആദ്യമാണെന്നാണ് പ്രേക്ഷക പക്ഷം.

  Also Read: തൃഷ - വരുണ്‍ വിവാഹം ഉപേക്ഷിച്ചു??

  എന്തായാലും വരുണ്‍ മനിയനുമായി വേര്‍പിരിഞ്ഞ തൃഷ പഴയ കാമുകന്‍ റാണയുമായി അടുക്കുകയാണെന്നാണ് കോടമ്പക്കത്തുനിന്നുള്ള വിവരം. തൃഷയും വരുണും പിരിയാന്‍ റാണ ആഗ്രഹിച്ചിരുന്നോ എന്തോ, എന്തായാലും ആ ഗ്യാപ്പില്‍ കയറാന്‍ റാണയ്ക്ക് യാതൊരു മടിയുമില്ല.

  trisha-rana

  കഴിഞ്ഞ ദിവസം തൃഷയുടെ ജന്മ ദിനമായിരുന്നു. പലരും താരത്തെ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ആശംസകള്‍ അറിയിച്ചു. വരുണ്‍ മനിയനുമായി വേര്‍പിരിഞ്ഞെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം ആശംസകള്‍ അറിയിക്കുമെന്ന് പ്രതീക്ഷിച്ച് പല ആരാധകരും ട്വിറ്ററും ഫേസ്ബുക്കും നോക്കിയിരുന്നിരുന്നു.

  എന്നാല്‍ ആ ഗ്യാപ്പില്‍ വന്നത് മറ്റൊരാളുടെ വിഷസാണ്. മറ്റാരുടെയുമല്ല, പഴയ കാമുകന്‍ റാണയുടേത്. റാണ പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയും തൃഷ അതിന് നന്ദി പറയുകയും ചെയ്തു. വരുണിന്റെ ഒരു അഡ്രസും സോഷ്യല്‍ മിഡിയയിലില്ല. ഇതോടെയാണ് തൃഷ വീണ്ടും റാണയുമായി അടുക്കുകയാണെന്ന ഗോസിപ്പ് പരന്നത്.

  English summary
  After their breakup, Trisha and Rana unfollowed each other on twitter. Even when she announced her engagement with Varun Manian, there was no wish from Rana. But, now, it looks like they have patched up.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X