പഴയ കാമുകനൊപ്പം തൃഷ ഹാപ്പിയാണ്
വരുണ്‍ മനിയനുമായുള്ള വിവാഹ മുടങ്ങിയതൊന്നും തൃഷയ്ക്ക് വിഷയമേ അല്ല. സിനിമാ ഷൂട്ടിങ് തിരക്കുകളില്‍ താരം എല്ലാം മറക്കുന്നു. പുതുതായി അഞ്ച് ചിത്രങ്ങളിലാണ് തൃഷ കരാറൊപ്പിട്ടിരയ്ക്കുന്നത്. സമയ കിട്ടുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ഔട്ടിങിന് പോകാനും സമയം ചെലവഴിക്കാനുമൊക്കെ തൃഷ മുന്നിലുണ്ട്.
ഈ സമയം തൃഷ പഴയ കാമുകനും തെലുങ്കിലെ മുന്‍നിര നടനുമായ റാണ ദഗുപതിയുമായി അടുക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ വരുണ്‍ ആശംസകള്‍ അറിയിക്കാതിരിക്കെ, റാണ ആശംസകളുമായെത്തിയതും അതിന് നടി നന്ദി പ്രകടിപ്പിച്ചതുമൊക്കെ പാപ്പരസികള്‍ നോട്ടമിട്ടുവച്ചിരുന്നു.

ഹൈദരാബാദില്‍ വച്ച് കഴിഞ്ഞ ഞായറാഴ്ച നടന്ന ഒരു വിവാഹച്ചടങ്ങില്‍ ഇരുവരയെും ഒന്നിച്ച് കണ്ടതോടെ അക്കാര്യത്തില്‍ ഒരു സ്ഥിരീകരണവുമായി. വരുണുമായി പിരിഞ്ഞ തൃഷ ഇപ്പോള്‍ പഴയ കാമുകനുമായി അടുക്കുകയാണെന്നാണ് കോളിവുഡ് പാപ്പരസികള്‍ പറയുന്നത്.
തെലുങ്ക് നടന്‍ മഞ്ജു മനോജിന്റെ വിവാഹത്തിനാണ് തൃഷയും ദഗുപതിയും ഒരുമിച്ചെത്തിയത്. ഇവര്‍ രണ്ടു പേരും ഒരുപാട് നേരം പരസ്പരം സംസാരിക്കുകയും വീണ്ടും നല്ല സുഹൃത്തുക്കളുമായെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

എന്നാല്‍ ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതില്‍ നിന്നും ഇരുവരും ഒഴിഞ്ഞ് മാറി. ഹന്‍സിക, ആര്യ, വിക്രം പ്രഭു, നാനി തുടങ്ങി തെലുങ്കില്‍ നിന്നും തമിഴകത്തുനിന്നുമുള്ള താരങ്ങള്‍ വിവാഹചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.


Click it and Unblock the Notifications