സിമ്പുവിന്റെ അടുത്തിരിക്കാൻ തയ്യാറാവാതെ ഒഴിഞ്ഞ് മാറി തൃഷ, ഗോസിപ്പ് ഭയന്നായിരിക്കാം നടി പിന്മാറിയതെന്ന് ആരാധകർ!
കഴിഞ്ഞ ദിവസം വളരെ ആഢംബരമായി താരനിബിഢമായാണ് പൊന്നിയൻ സെൽവൻ പാർട്ട് 2വിന്റെ ഓഡിയോ ലോഞ്ച് ഫങ്ഷൻ ചെന്നൈയിൽ നടന്നത്. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി നടന്നത്. പൊന്നിയൻ സെൽവനിലെ നടന്മാരും നടിമാരും അണിയറപ്രവർത്തകരുമെല്ലാം പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഉലകനായകൻ കമൽഹാസനും യങ് സൂപ്പർസ്റ്റാർ സിമ്പുവും ഫങ്ഷനിൽ സ്പെഷ്യൽല ഗസ്റ്റുകളായി എത്തിയിരുന്നു. കമൽഹാസൻ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ എത്തുമെന്നത് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ സിമ്പു വരുമെന്ന കാര്യം സർപ്രൈസായിരുന്നു. എസ്ടിആർ വരുന്നുവെന്ന് ഇവന്റ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്.

ചടങ്ങന്റെ മുഖ്യ ആകർഷണവും സിമ്പു, കമൽഹാസൻ എൻട്രി തന്നെയായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ സെലിബ്രിറ്റികൾക്കെല്ലാം ഫ്രണ്ട് റോയിൽ തന്നെയാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. സെലിബ്രിറ്റികൾ വേണ്ടി നിശ്ചയിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾക്ക് മുകളിൽ താരങ്ങളുടെ പേരുകളും ഒട്ടിച്ചിരുന്നു.
അതിൽ തൃഷയ്ക്കും സിമ്പുവിനും അടുത്ത് അടുത്ത സീറ്റുകളാണ് സംഘാടകർ ഒരുക്കിയിരുന്നത്. ഇരുവരുടേയും ഇരിപ്പിടങ്ങൾ പേരെഴുതി അടുപ്പിച്ച് ഇട്ടിരിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ വൈറലായിരുന്നു. ചിത്രങ്ങൾ വൈറലായതോടെ വളരെ നാളുകൾക്ക് ശേഷം കാർത്തിക്കും ജെസിയും ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുവെന്ന തരത്തിൽ മീമും ട്രോളുകളും പ്രചരിക്കാൻ തുടങ്ങി.
സിമ്പു-തൃഷ കോമ്പിനേഷനിൽ പിറന്ന എക്കാലത്തേയും ഹിറ്റ് സിനിമയാണ് കേരളത്തിൽ അടക്കം ആരാധകരെ സൃഷ്ടിച്ച വിണ്ണയ് താണ്ടി വരുവായാ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വിണ്ണയ് താണ്ടി വരുവായാ സിനിമയ്ക്ക് മാത്രം പ്രായമാകുന്നില്ലെന്നാണ് ആരാധകർ പറയാറുള്ളത്.
എന്നാൽ ഫങ്ഷൻ തുടങ്ങിയപ്പോഴേക്കും തൃഷ സിമ്പുവിന് അടുത്തുള്ള സീറ്റിൽ നിന്നും മാറിയാണ് ഇരുന്നത്. തനിക്ക് വേണ്ടി നിശ്ചയിച്ചിരുന്ന ഇരിപ്പിടം സിമ്പുവിന്റെ സീറ്റിന് സമീപത്ത് നിന്നും തൃഷ മാറ്റിയെന്നാണ് റിപ്പോർട്ട്. കാർത്തിക്കും വിക്രത്തിനും നടുക്കായാണ് സിമ്പു ഇരുന്നത്. തൃഷ സമീപത്തൊന്നും ഉണ്ടായിരുന്നില്ല.

തൃഷ സീറ്റ് മാറിയിരുന്നത് വലിയ ചർച്ചയായതോടെ നിരവധി കമന്റുകളും മീമുകളുമെല്ലാം ഇത് സംബന്ധിച്ച് വരാൻ തുടങ്ങി. സിമ്പുവുമായി ചേർത്ത് പ്രണയ ഗോസിപ്പുകൾ വന്നാലൊയെന്ന് ഭയന്നാണ് തൃഷ അകലം പാലിച്ച് ഇരുന്നതെന്നാണ് ഒരു വിഭാഗം കമന്റ് ചെയ്തത്. തൃഷയും സിമ്പുവും ഫാമിലി ഫ്രണ്ട്സും അടുത്ത സുഹൃത്തുക്കളുമാണ്. തന്റെ എന്ത് കാര്യങ്ങളും തുറന്ന് പറയാൻ പറ്റുന്ന സുഹൃത്താണ് തൃഷയെന്ന് സിമ്പു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇരുവരും ഇതുവരേയും വിവാഹിതരായിട്ടില്ല. നാൽപ്പത് വയസാണ് സിമ്പുവിന്റെ പ്രായം. നിരവധി പ്രണയ പരാജയങ്ങൾക്ക് ശേഷം സിമ്പു ബാച്ചിലർ ലൈഫാണ് നയിക്കുന്നത്. തൃഷയുടെ പ്രായം മുപ്പത്തിയൊമ്പത് വയസാണ്. ഒരിക്കൽ വിവാഹ നിശ്ചയം വരെ ഒരു വ്യവസായിയുമായി തൃഷയുടെ നടന്നിരുന്നു.
എന്നാൽ പിന്നീട് അത് മുടങ്ങി. സിമ്പുവും തൃഷയും സിംഗിളായതിനാൽ ഇവർ വിവാഹിതരായാൽ നല്ല ജോഡിയായിരിക്കുമെന്ന് ആരാധകർ പറയാറുണ്ട്. പത്ത് തലയാണ് സിമ്പുവിന്റെ ഏറ്റവും പുതിയ റിലീസ്. കേരളത്തിൽ നൂറിന് മുകളിൽ സ്ക്രീനുകളിൽ സിനിമ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, ടിജെ അരുണാസലം എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത്.
അഞ്ച് ഭാഷകളിൽ എത്തുന്ന പൊന്നിയൻ സെൽവൻ പാർട്ട് 2വിലെ മലയാള ഗാനങ്ങൾ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ഇതിൻ്റെ മേക്കിങ് വീഡിയോ നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും പുറത്തു വിട്ടിരുന്നു.


Click it and Unblock the Notifications











