രജനി വിളിച്ചു, പക്ഷേ തൃഷ പോയില്ല

By Soorya Chandran

രജനീകാന്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് ഇന്ത്യന്‍ സിനിമയിലെ ഏതൊരു അഭിനേതാവിന്റേയും സ്വപ്‌നമായിരിക്കും. എന്നാല്‍ രജനിയുടെ ഓഫര്‍ വേണ്ടെന്ന് വച്ച നടിമാരുമുണ്ട് നമ്മുടെ നാട്ടില്‍. അതില്‍ ഒടുവിലത്തെ കണ്ണിയാവുകയാണ് തെന്നിന്ത്യന്‍ താരം തൃഷ.

മലയാളത്തിന്റെ പ്രിയതാരം സംയുക്ത വര്‍മ ഒരിക്കല്‍ രജീ കാന്തിന്റെ നായികയാകാനുള്ള ക്ഷണം നിരസിച്ച ആളാണ്. അന്ന് വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു സംയുക്ത. എന്നാല്‍ തൃഷക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്.

Trisha

രജനിയുടെ പുതിയ ചിത്രമായ ലിങ്കയില്‍ ഒരു ഐറ്റം ഡാന്‍സിന് വേണ്ടിയാണത്രെ തൃഷയെ ക്ഷണിച്ചത്. സോനാക്ഷി സിന്‍ഹയും അനുഷ്‌ക ഷെട്ടിയും ആണ് സിനിമയിലെ നായികമാര്‍. എന്തായാലും ലിങ്കയില്‍ അഭിനയിക്കാനില്ലെന്ന് തൃഷ അറിയിച്ചതായാണ് വിവരം.

ജയം രവിക്കൊപ്പം പുതിയ സിനിമക്ക് കരാര്‍ ഒപ്പിട്ടിരിക്കുകയാണ് തൃഷ എന്നാണ് വിവരം. ഇക്കാര്യം പറഞ്ഞിട്ടാണത്രെ രജനി ചിത്രത്തിലേക്കുള്ള ഓഫര്‍ നിരസിച്ചത്. ഇപ്പോള്‍ പവര്‍ സ്റ്റാര്‍ എന്ന കന്നഡ സിനിമയുടെ ചിത്രീകരണത്തിലാണ് തൃഷ.

നായിക പ്രാധാന്യമുള്ള കഥാപാത്രത്തെ കിട്ടാത്തതാണോ തൃഷയുടെ തീരുമാനത്തിന് പിന്നില്‍ എന്ന് വ്യക്തമല്ല. രജനീകാന്ത് സിനിമയില്‍ മുമ്പ് നയന്‍താരയും നൃത്തം ചെയ്യാനെത്തിയിട്ടുണ്ട്. തൃഷയേക്കാള്‍ താരമൂല്യമുള്ള സമയത്തായിരുന്നു നയന്‍താര അങ്ങനെ ഒരു റോള്‍ ചെയ്തത്.

എന്നാല്‍ രജനി ചിത്രത്തില്‍ നിന്ന് തനിക്ക് ഓഫറുകളൊന്നും തന്നെ കിട്ടിയിട്ടില്ലെന്നാണ് തൃഷ ഇപ്പോള്‍ പറയുന്നത്. കിട്ടാത്ത ഓഫര്‍ എങ്ങനെ നിരസിക്കും എന്നും താരം ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X