വിവാഹം ഉപേക്ഷിച്ചത്; തൃഷയുടെ അമ്മ പ്രതികരിക്കുന്നു
നിശ്ചയിച്ചുറപ്പിച്ച തൃഷ കൃഷ്ണയുടെയും വരുണ്‍ മനിയന്റെയും വിവാഹം മുടങ്ങിയത് ഇപ്പോള്‍ തമിഴകത്തെ വലിയ സംസാര വിഷയമാണ്. വിവഹം മുടങ്ങിയ കാര്യം തന്റെ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും തൃഷ സ്ഥിരീകരിച്ചു. എന്നാല്‍ മുടങ്ങാനുണ്ടായ കാര്യം നടി വ്യക്തമാക്കിയിട്ടില്ല.
വിവാഹം മുടങ്ങാനുണ്ടായ കാരണത്തെ കുറിച്ച് തൃഷയോ വരുണോ പ്രതികരിക്കാത്ത സാഹചര്യത്തില്‍ പല കാരണങ്ങളും പാപ്പരസികള്‍ കണ്ടെത്തുന്നുണ്ട്. ആ കാരണങ്ങളോട് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍ പ്രതികരിച്ചു.

തൃഷയും വരുണും പിരിഞ്ഞു എന്ന വാര്‍ത്ത സത്യമാണ്. എന്നാല്‍ എന്താണ് അതിന് കാരണമെന്ന് വ്യക്തമാക്കാന്‍ അമ്മ തയ്യാറായില്ല. ആ കാരണം വെളിപ്പെടുത്തിയാല്‍, അത് പലരെയും ബാധിക്കുമെന്നാണ് ഉമ കൃഷ്ണ പറയുന്നത്.
തൃഷ വീണ്ടും അഭിനയിക്കുന്നതിനോട് വരുണിന്റെ കുടുംബത്തിന് എതിര്‍പ്പുണ്ടെന്ന് കേട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തൃഷയുടെ അമ്മ നിഷേധിച്ചു. വിവാഹ ശേഷം തൃഷ അഭിനയിക്കുന്നതിനോട് വരുണിന്റെ കുടുംബത്തിന് എതിര്‍പ്പില്ലായിരുന്നു എന്ന് ഉമ കൃഷ്ണ വ്യക്തമാക്കി.
തൃഷയുടെയും വരുണിന്റെയും വേര്‍പിരിയലിന് കാരണമായി ഒരു പ്രമുഖ നടന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ട്. വരുണിന്റെ ശത്രുവായ ഈ നടനെ വിവാഹ നിശ്ചയത്തിന് ക്ഷണിച്ചതാണത്രെ പ്രശ്‌നത്തിന് കാരണം. ഇക്കാര്യത്തോട് ഇതുവരെ നടനോ തൃഷയോ തൃഷയുടെ അമ്മയോ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications