തൃഷ പറയുന്നു; ഞാന്‍ വിവാഹം കഴിക്കും, പക്ഷെ...??
നിശ്ചയിച്ചുറപ്പിച്ച തൃഷയുടെ വിവാഹം മുടങ്ങിയത് ആരാധകര്‍ക്കൊക്കെ ഞെട്ടലായിരുന്നു. പക്ഷെ തൃഷ വളരെ സന്തോഷത്തോടെ പറഞ്ഞു, ഞാന്‍ ഒറ്റയ്ക്കാണ്, അതില്‍ സന്തോഷവതിയും. അപ്പോള്‍ തൃഷ ഇനി വിവാഹം കഴിക്കില്ലേ എന്നായി ആരാധകരുടെ ആകാംക്ഷ.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തൃഷ ഈ ചോദ്യത്തിന് വ്യക്തത നല്‍കി. 32 കാരിയായ ഒരു പെണ്‍കുട്ടി വിവാഹം ചെയ്യാതെയിരിക്കുമ്പോള്‍ സമൂഹം അവളെ എങ്ങനെ വിലയിരുത്തും, തൃഷയ്ക്കതില്‍ പ്രശ്‌നമില്ലേ എന്നായിരുന്നു ചോദ്യം.

വിവാഹത്തിന് വയസ്സ് ഒരു പ്രശ്‌നമേ അല്ലെന്നായിരുന്നു തൃഷയുടെ ആദ്യത്തെ പ്രതികരണം. ഞാനിപ്പോഴും വിവാഹം എന്ന സമ്പ്രദായത്തില്‍ വിശ്വസിക്കുന്നുണ്ട്. തീര്‍ച്ചയായും വിവാഹം വേണം. അത് സമൂഹത്തെയോ മറ്റാരെയെങ്കിലുമോ ബോധ്യപ്പെടുത്താനല്ല. ജീവിതത്തില്‍ ഒരാളാല്‍ സ്‌നേഹിക്കപ്പെടണം, നമ്മള്‍ സ്‌നേഹിക്കണം- തൃഷ പറഞ്ഞു.
തീര്‍ച്ചയായും ഞാനും വിവാഹം ചെയ്യും. പക്ഷെ എന്റെ ലൈഫ് ഷെയര്‍ ചെയ്യാന്‍ പറ്റിയ ഒരാളെ കണ്ടത്തുമ്പോള്‍ മാത്രമേ അത് സംഭവിക്കൂ. 'മൈ കിഡ് ഓഫ് മാന്‍' എന്നാണ് തൃഷ വിശേഷിപ്പിച്ചത്.
ഇപ്പോള്‍ കമല്‍ ഹസന്‍ നായകനാകുന്ന തൂങ്കാവനം എന്ന ചിത്രത്തിന്റെ ഷീട്ടിങ് തിരക്കിലാണ് തൃഷ. ഭോഗി, അരണ്‍മനൈ2 എന്നിവയാണ് മറ്റ് രണ്ട് തമിഴ് ചിത്രങ്ങള്‍. ഭൂലോഹം, അപ്പാട്ടാക്കര്‍ എന്നീ ചിത്രങ്ങളുടെ റിലീസിങിനായി കാത്തിരിക്കുകയാണിപ്പോള്‍ താരം. തെലുങ്കിലും രണ്ട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications