തൃഷ വളരെ വളരെ സന്തോഷവതിയാണ്!

By Aswathi

വരുണ്‍ മനിയനുമായുള്ള ബന്ധം വേര്‍പിരിഞ്ഞു എന്ന് കരുതി തൃഷ വിഷമിച്ചിരിക്കുകയാണെന്ന് ആരും കരുതേണ്ടതില്ല. തൃഷ വളരെ വളരെ സന്തോഷവതിയാണ്. അങ്ങനെ ആവര്‍ത്തിച്ച് പറയാന്‍ ഒരു കാരണവുമുണ്ട്.

സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ തരംഗമായ ഐസ് ബക്കറ്റ് ചാലഞ്ച്, നോ മേക്കപ്പ് ചാലഞ്ച് എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ ഒരു പുതിയ ചാലഞ്ച് കൂടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്, 100 ഹാപ്പി ഡെയ്‌സ് ചാലഞ്ച്!

trisha

100 ഹാപ്പി ഡെയ്‌സ് ചാലഞ്ച് എന്നാല്‍, നൂറ് ദിവസം യാതൊരു വിഷമവും കൂടാതെ ഇരിക്കുക എന്നതാണ്. ഒരു സിനിമാ താരത്തെ സംബന്ധിച്ച് അത് വെല്ലുവിളി തന്നെയാണ്. പുതിയ സിനിമയുടെ ഷൂട്ടിങ്, റിലീസ്, ഗോസിപ്പ് അങ്ങനെ നൂറ്കൂട്ടും പ്രശ്‌നങ്ങള്‍ ഒരു ദിവസം അഭിമുഖികരിക്കേണ്ടതായി വരും.

പക്ഷെ തൃഷയ്ക്ക് അതൊന്നും പ്രശ്‌നമല്ല. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഈ ചാലഞ്ച് ഏറ്റെടുക്കുന്ന നടി കൂടെയാണ് തൃഷ. വരുണ്‍ മനിയനുമായി പിരിഞ്ഞ ഉടന്‍ തന്നെ ഈ ചാലഞ്ച് ഏറ്റെടുത്തു എന്നതും ശ്രദ്ധേയമാണ്. ചാലഞ്ച് ഏറ്റെടുത്ത കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ച തൃഷ താന്‍ സന്തോഷവതിയാണെന്ന് തെളിയിക്കുന്ന ഒരു ഫോട്ടോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X