തൃഷയുടേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കം, വിജയ് ഇന്നും വിവാഹമോചിതനല്ല: ട്രോളുമായി റെഡിറ്റ്
പ്രശസ്ത തമിഴ് സിനിമാ താരം ദളപതി വിജയ് സിനിമയോട് വിട പറഞ്ഞ് മുഴുനീള രാഷ്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുകയാണ്. ഇതിനിടെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത്, നടന്റെ വ്യക്തിജീവിതമാണ്. തൃഷ കൃഷ്ണനും വിജയും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയിട്ട് വളരെയേറെ നാളുകളായി. എന്നാൽ, തന്റെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന വിജയ് ഒരിക്കലും ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ, തൃഷയാവട്ടെ, ഓരോ വർഷവും വിജയ്‌ക്കായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പിറന്നാൾ ആശംസകളിലൂടെ ആരാധകരുടെ സംശയങ്ങൾക്ക് ആക്കം കൂട്ടുകയാണ്.
വിജയ്ക്കും തൃഷയ്‍ക്കും ട്രോളുമായി റെഡിറ്റ് പ്രേക്ഷകർ
എന്തായാലും, ഇത്തവണ തൃഷ വിജയ്‌യോടൊപ്പം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‍ത ചിത്രം, കാര്യങ്ങൾ വഷളാക്കിയിരിക്കുകയാണ്. ഇപ്പോഴും നടൻ സംഗീതയുടെ ഭർത്താവ് തന്നെയാണെന്നും, തൃഷയുടെ ഈ നീക്കം ഒട്ടും റൊമാന്റിക് അല്ല, മറിച്ച് മാധ്യമ ശ്രദ്ധ നേടാനുള്ള ഒരു തന്ത്രം മാത്രമാണ് എന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു പറ്റം സോഷ്യൽ മീഡിയ പ്രേക്ഷകർ റെഡിറ്റിൽ.

ഈ കഴിഞ്ഞ ജൂൺ 22ന് വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് തൃഷ തന്റെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. തന്റെ വളർത്തുനായ ഇസിയുമായി കളിക്കുന്ന ലിയോ താരത്തിന്റെ ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. തമിഴ് സിനിമയുടെ പ്രിയ താര ജോഡിയുടെ പുതിയ ചിത്രം കണ്ടതോടെ ആരാധകർ ആവേശത്തിലായി. നിങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് ഇനിയെങ്കിലും സമ്മതിക്കൂ, എന്നാണ് പല സോഷ്യൽ മീഡിയ പ്രേക്ഷകരും തൃഷയുടെ ഫോട്ടോയുടെ കീഴിൽ കുറിച്ചത്.
എന്നാൽ, തൃഷയുടെ പോസ്റ്റിന് കടുത്ത വിമർശനവുമായി പലരും രംഗത്ത് വന്നു. വിജയ് ഇന്നും നിയമപ്രകാരം സംഗീതയുടെ ഭർത്താവാണെന്നും, തന്റെ ഭാര്യയുമായി നടൻ വിവാഹമോചനം നേടിയിട്ടില്ലെന്നുമാണ് ഒരു പറ്റം സോഷ്യൽ മീഡിയ പ്രേക്ഷകർ അവകാശപ്പെടുന്നത്. തന്റെ ഭാര്യ ഇപ്പോൾ എവിടെയാണെന്നോ, പൊതുവേദികൾ എത്താത്തത് എന്ത് കൊണ്ടാണെന്നോ, രാഷ്ട്രീയ പ്രവേശനം നടത്തുന്ന ഈ ഘട്ടത്തിൽ പോലും വിജയ് തുറന്നു പറയാൻ തയ്യാറായിട്ടില്ല. എന്നാൽ, തൃഷയാവട്ടെ, ഈ കാര്യത്തിൽ വ്യക്തത വരുന്നതിന് മുൻപ് തന്നെ, നടനുമായുള്ള ബന്ധത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ സൂചിപ്പിച്ചു തുടങ്ങി.

"രവി മോഹൻ വിവാദത്തിൽ നടന്റെ ഭാര്യ ആർതിയ്‌ക്കൊപ്പം നിന്ന വ്യക്തിയാണ് തൃഷ. സത്യത്തിൽ രവിയും, നടന്റെ കാമുകിയെന്ന് പറയപ്പെടുന്ന കെനീഷയും, ആർതിയോട് ചെയ്തത് തന്നെയല്ലേ തൃഷയും വിജയ്‌യും താരത്തിന്റെ ഭാര്യ സംഗീതയോട് ചെയ്തത്?," ചില പ്രേക്ഷകർ റെഡിറ്റിൽ ചോദിച്ചു. "ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് തൃഷയുടെ ഇരട്ടത്താപ്പ് നയമാണ്. സുഹൃത്ത് ആർതിയെ പിന്തുണച്ച തൃഷയും രവിയുടെ കാമുകി കെനീഷയും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്?" മറ്റൊരാൾ കുറിച്ചു. സ്വന്തം ഭാര്യയുമായി വേർപിരിഞ്ഞത് പോലും വെളിപ്പെടുത്താൻ തയ്യാറാവാതെ മറ്റൊരു ബന്ധത്തിലേക്ക് നീങ്ങിയ വിജയ്ക്കും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
What diff does Trisha and Keneesha have. Why Trisha is been glorified for extra marital affair. She has liked a post on aarti statement. She believes whatever she does is right, but when others do the same is wrong. A clear display of double standard women.
byu/Own_Squash_2410 inKollyGossips
എന്നാൽ, രവി മോഹന്റെയും കെനീഷ ഫ്രാൻസിസിന്റെയും കഥയല്ല വിജയ്ക്കും തൃഷയ്‍ക്കും പറയാനുള്ളത് എന്നാണ് ഇരുവരെയും പിന്തുണയ്ക്കുന്ന ആരാധകർ പറയുന്നു. മാസ്റ്റർ എന്ന സിനിമ റിലീസ് ചെയ്ത് അധികം വൈകാതെ വിജയും ഭാര്യ സംഗീതയും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. അതിന് ശേഷം, സംഗീത തന്റെ കുടുംബത്തോടൊപ്പം കഴിയാനായി ലണ്ടനിലേക്ക് താമസം മാറുകയും ചെയ്തു. അതിന് ശേഷം ലിയോ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ്, പണ്ട് പരസ്പരം തോന്നിയ ഇഷ്ടം വിജയ്യും തൃഷയും വീണ്ടും പൊടി തട്ടിയെടുത്തത് എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications











