തൃഷ - വരുണ്‍ വിവാഹം ഉപേക്ഷിച്ചു??
ഇക്കഴിഞ്ഞ ജനുവരി 23 നാണ് തൃഷയും നിര്‍മാതാവ് വരുണ്‍ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വളരെ ആര്‍ഭാഢമായി ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹ തിയ്യതി പിന്നീട് അറിയിക്കും എന്നായിരുന്നു അന്ന് പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു, തൃഷ- വരുണ്‍ മനിയന്‍ വിവാഹം നടക്കില്ലെന്ന്. ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല.

വിവാഹ നിശ്ചയം കഴിഞ്ഞിട്ടും വരുണിനൊപ്പം സ്വകാര്യ പരിപാടികളിലൊന്നും തൃഷ പങ്കെടുത്തിരുന്നില്ല. അടുത്തിടെ വരുണിന്റെ കുടുംബത്തില്‍ നടന്ന ഒരു ചടങ്ങില്‍ നിന്നും തൃഷ വിട്ടു നിന്നത്രെ. വരുണ്‍ നിര്‍മിക്കാനിരുന്ന ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയതും വാര്‍ത്തയായിരുന്നു.
എന്നാല്‍ കല്യാണം ഉപേക്ഷിച്ചെങ്കില്‍ അതിനുള്ള കാരണം പാപ്പരസികള്‍ കണ്ടെത്തിയിട്ടില്ല. തെലുങ്ക് താരം റാണയുമായുള്ള തൃഷയുടെ ബന്ധം നാട്ടില്‍ പാട്ടായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്നുവരെ ഇടക്കാലത്ത് വാര്‍ത്ത വന്നിരുന്നു.
അതേ സമയം, വിവാഹ നിശ്ചയം കഴിഞ്ഞിട്ടും തൃഷ വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഭൂലോഹം, അപ്പാട്ടാക്കര്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമെ സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും തൃഷയാണ് നായിക. അതിനൊപ്പം ലിയോണ്‍ എന്ന തെലുങ്ക് ചിത്രത്തിലും ഭോഗി എന്ന ദ്വിഭാഷ ചിത്രത്തിലും തൃഷ വേഷമിടുന്നുണ്ട്.


Click it and Unblock the Notifications











