»   » മഞ്ജിമയും തൃഷയും തമ്മിലുള്ള ചുംബന സെല്‍ഫി വൈറലാകുന്നു, ചിമ്പുവിന്റെ നായികമാര്‍!

മഞ്ജിമയും തൃഷയും തമ്മിലുള്ള ചുംബന സെല്‍ഫി വൈറലാകുന്നു, ചിമ്പുവിന്റെ നായികമാര്‍!

By: Rohini
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന്‍ ഇപ്പോള്‍ തമിഴകത്ത് തിരക്കിലാണ്. വിക്രം പ്രഭുവിനൊപ്പമുള്ള മുടി സൂടാ മന്നന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മഞ്ജിമ അഭിനയിക്കുന്നത്.

അമല്‍ നീരദ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് സംഭവിച്ചതെന്ത്; സിനിമ പാതിയില്‍ ഉപേക്ഷിച്ചോ...?

മഞ്ജിമയുടെ ഒരു ചുംബന സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നണ്ട്. തെറ്റിദ്ധരിയ്ക്കരുത്, ചുംബന സെല്‍ഫി നടി തൃഷയ്‌ക്കൊപ്പമുള്ളതാണ്. ഈ സെല്‍ഫി വൈറലാകാന്‍ മറ്റൊരു കാരണം കൂടെയുണ്ട്.

ഇതാണ് ഫോട്ടോ

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഫോട്ടോ. തമിഴ് സിനിമാ ലോകത്ത് മഞ്ജിമയ്ക്ക് സൗഹൃദങ്ങള്‍ വളരുന്നു എന്ന് ഈ ഫോട്ടോ കണ്ടാല്‍ മനസ്സിലാവും

ചിമ്പുവിന്റെ നായികമാര്‍

ചിമ്പുവിന്റെ നായികമാരാണ് രണ്ട് പേരും എന്ന ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറലാകുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഗൗതം മേനോനും.

ജെസി എന്ന തൃഷ

തൃഷയുടെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ ജെസി. നഷ്ടപ്രണയവും അതിന്റെ വികാരവും പ്രേക്ഷകരില്‍ ഇന്നും മായാതെ നില്‍ക്കുന്നു.

മഞ്ജിമയുടെ ലീല

ഗൗതം - ചിമ്പു കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും പുതിയ ചിത്രമാണ് അച്ചം എന്‍പത് മടിമൈയടാ. മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. ലീല എന്നാണ് കഥാപാത്രത്തിന്റെ പേര്.

English summary
Trisha with Manjima Mohan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam