അമ്മ ഇതെന്ത് ഭാവിച്ചാണ്? അല്ലെങ്കിലേ പ്രശ്നമാണ്; വിജയുടെ സ്വപ്നങ്ങൾ തകരും; ചർച്ചയാക്കി ആരാധകർ
വിജയും തൃഷയുമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാ വിഷയം. വിജയുടെ 51ാം പിറന്നാളിന് നിരവധി പേർ ആശംസകളിറിയിച്ചെങ്കിലും ഏവരും ശ്രദ്ധിച്ചത് തൃഷയുടെ ആശംസയാണ്. ഒരുമിച്ചുള്ള ഫോട്ടോയിൽ വിജയ്ക്ക് തൃഷയോടുള്ള സൗഹൃദം വ്യക്തമാണ്. എന്നാൽ വിജയ് ആരോടും ഇത്രമാത്രം അടുത്തിടപഴകുന്നത് ആരാധകർ കണ്ടിട്ടില്ല. അടുത്ത കാലത്താണ് തൃഷ-വിജയ് സൗഹൃദം വീണ്ടും ജനശ്രദ്ധ നേടിയത്. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തിയിരുന്നു.
15 വർഷങ്ങൾക്ക് ശേഷം ലിയോ എന്ന സിനിമയിൽ തൃഷയ്ക്കൊപ്പം വിജയ് അഭിനയിച്ചു. എന്നാൽ ഇതേ കാലഘട്ടത്തിലാണ് വിജയുടെ ഭാര്യ സംഗീതയെക്കുറിച്ച് അഭ്യൂഹങ്ങൾ വരുന്നത്. ഭർത്താവുമായി സംഗീത അകൽച്ചയിലാണെന്നാണ് കോളിവുഡിലെ സംസാരം. ഇതെല്ലാം ചേർത്ത് വായിച്ച് വിജയും തൃഷയും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചു.

അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് തൃഷയുടെ പോസ്റ്റുകളും. ഇതിനിടെ തൃഷയുടെ അമ്മ ഉമ്മ കൃഷ്ണനും ചർച്ചാ വിഷയമാകുന്നു, വിജയ്-തൃഷ ബന്ധത്തെ പരിഹസിച്ച് കൊണ്ടുള്ള ഒരു ട്രോളിന് ഉമ കൃഷ്ണൻ ലെെക് ചെയ്തെന്നാണ് റെഡിറ്റിലെ കണ്ടെത്തൽ. ഇതിന്റെ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നുണ്ട്. വിജയുടെ പാർട്ടി ഓഫീസിൽ തൃഷ കാൽ നീട്ടി ഇരിക്കുന്നതും വിജയ് കാൽ തടവുന്നതും എഐയിൽ നിർമ്മിച്ച ഫോട്ടോയിൽ കാണാം.
ഇതിനാണ് ഉമ കൃഷ്ണൻ ലെെക്ക് ചെയ്തത്. പലർക്കും ഇത് അത്ഭുതമായി. തൃഷയും അമ്മയും എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. പിറന്നാൾ ആശംസയുണ്ടാക്കിയ ഗോസിപ്പുകൾ തുടരുകയാണ്. ഗോസിപ്പുകൾ വരാതിരിക്കാൻ തൃഷയ്ക്ക് ഫോട്ടോ പോസ്റ്റ് പങ്കുവെക്കാതിരിക്കാമായിരുന്നെന്ന് വിജയുടെ കടുത്ത ആരാധകർ പറയുന്നുണ്ട്. വിജയ് ഇപ്പോഴുള്ള നിർണായക സാഹചര്യം തൃഷ മനസിലാക്കണമെന്നും അഭിപ്രായമുണ്ട്. രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് വിജയ്. ഈ സമയത്ത് ഗോസിപ്പുകൾ വരുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നാണ് വാദം.

വിജയ്ക്ക് എല്ലാമുണ്ട്, 20 വർഷത്തിലേറെയായി ഒപ്പമുള്ള സുന്ദരിയായ ഭാര്യ, രണ്ട് നല്ല മക്കൾ, കരിയർ, പണം ഒപ്പം രാഷ്ട്രീയ സ്വപ്നങ്ങളും. എന്തിന് ഇതൊക്കെ റിസ്ക് ചെയ്യുന്നു. അമ്മയും മകളും വിജയുടെ സ്വപ്നങ്ങൾ തകർക്കാൻ കാരണമാകുമെന്നാണ് റെഡിറ്റിലെ വാദം. വിജയ്ക്കൊപ്പം സംഗീതയെ ഇന്ന് കാണാറേയില്ല. സംഗീതയിന്ന് ലണ്ടനിൽ സ്വന്തം കുടുംബത്തിനൊപ്പമാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. മകൻ ജേസൺ സഞ്ജയും വിജയിൽ നിന്ന് അകലം പാലിക്കുന്നെന്നാണ് വിവരം.
അടുത്തിടെ ഒരു അഭിമുഖത്തിൽ സംഗീതയെക്കുറിച്ച് ചോദ്യം വന്നപ്പോൾ വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖർ നൽകിയ മറുപടി ചർച്ചയായിരുന്നു. ആ ചോദ്യം വേണ്ടെന്നാണ് എസ്എ ചന്ദ്രശേഖർ പറഞ്ഞത്. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നാൽ വിജയ് മകന് പരസ്യമായി ആശംസകൾ അറിയിച്ചിട്ടില്ല. മകൻ സ്വന്തം നിലയിൽ വളർന്ന് വരാനാണ് ആരാധകർ ആഗ്രഹിക്കുന്നതെന്ന് വാദമുണ്ട്. സ്വന്തം വീട്ടുകാരോട് അകലം കാണിക്കുന്നു എന്ന കുറ്റപ്പെടുത്തലുകൾ വിജയ്ക്ക് നേരെ ഹേറ്റേഴ്സ് ആയുധമാക്കുന്നുണ്ട്.
നേരത്തെ വിജയ്ക്കുള്ള തൃഷയുടെ പിറന്നാളാംശംസയെക്കുറിച്ച് വന്ന വാർത്ത അമ്മ ഉമ കൃഷ്ണൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ലൗ ഇമോജികളോടെ പങ്കുവെച്ചിരുന്നു. സിനിമകളുടെ തിരകത്കിലാണ് തൃഷ കൃഷ്ണനിപ്പോൾ. 2025 ൽ തൃഷയുടെ സിനിമകൾ തുടരെ റിലീസ് ചെയ്തു. ഐഡന്റിറ്റി, വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, തഗ് ലെെഫ് എന്നിവയാണ് 2025 ൽ ഇതുവരെ റിലീസ് ചെയ്ത തൃഷയുടെ സിനിമകൾ. ഒടുവിൽ പുറത്തിറങ്ങിയ തഗ് ലെെഫിൽ കമൽ ഹാസൻ, സിമ്പു എന്നിവർക്കൊപ്പമാണ് തൃഷ അഭിനയിച്ചത്.


Click it and Unblock the Notifications