അമ്മയുടെ യോഗത്തില്‍ മോഹന്‍ലാല്‍ വരച്ച ചിത്രം പുറത്തുവിട്ടു, ചിരിക്കരുത്.. വൈറലാകുന്ന ചിത്രം കാണൂ

മോഹന്‍ലാല്‍ ചിത്രം വരക്കുമ്പോള്‍, മമ്മൂട്ടി ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

By Rohini

നടി ആക്രമിയ്ക്കപ്പെട്ട സംഭവവും, അതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന കാര്യവും ചര്‍ച്ച ചെയ്യുമ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഒന്നും മിണ്ടാതെ മാറി നിന്നത് മാധ്യമങ്ങളും ആരാധകരും ശ്രദ്ധിച്ചിരുന്നു. ചുറ്റിലും അത്ര വലിയ സംവാദങ്ങള്‍ നടക്കുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടായിരുന്നു മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും.

മുകേഷും ഗണേഷ് കുമാറും ഇന്നസെന്റും മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെ മോഹന്‍ലാല്‍ വളരെ 'സീരിയസായി' എന്തോ എഴുതുകയോ വരക്കുകയോ ചെയ്യുകയായിരുന്നു. എന്തായാലും ലാല്‍ വരച്ച ചിത്രം പുറത്ത് വന്നിട്ടുണ്ട്. ട്രോളന്മാരാണ് ഫോട്ടോ പുറത്ത് വിട്ടത്.

mohanlal-troll

അമ്മ മീറ്റിങില്‍ മോഹന്‍ലാല്‍ വരച്ച ചിത്രം വൈറലാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ട്രോള്‍ നവമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്. ഒരു 'കംപ്ലീറ്റ് ആന'യെ ആണത്രെ ലാല്‍ ഇത്ര ഗൗരവത്തോടെ വരച്ചത്. ഇതാണത്...

മോഹന്‍ലാല്‍ മാത്രമല്ല, മമ്മൂട്ടിയും പത്ര സമ്മേളനത്തില്‍ മൗനം പാലിക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രം വരക്കുമ്പോള്‍, മമ്മൂട്ടി ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X