ശ്രുതിയുമായി അടുപ്പം: ധനുഷും ഐശ്വര്യയും പിരിയുന്നു??

By Aswathi

സിനിമാക്കാരുടെ വിവാഹവും വിവാഹ മോചനവും ഇപ്പോള്‍ അത്ര വലിയ കാര്യമൊന്നുമല്ല. വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത മിക്കപ്പോഴും തലേ ദിവസമോ മറ്റോ ആണ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത ഒരു വര്‍ഷം മുമ്പെയെങ്കിലും ഗോസിപ്പു വീരന്മാരുടെ കൈയ്യില്‍ കിട്ടിക്കാണും. അങ്ങനെ ഒരു വാര്‍ത്ത കോളിവുഡ് പാപ്പരസികള്‍ക്കും കിട്ടി.

ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹ ജീവിതം അത്ര സുകകരമല്ലത്രെ. ഇരുവര്‍ക്കും ഇടയില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങളുണ്ടെന്നും വിവാഹമോചനത്തിനൊരുങ്ങുന്നു എന്നുമാണ് കോടമ്പക്കത്തു നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍. ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനുമായുള്ള ധനുഷിന്റെ ബന്ധമാണ് ഈ ദാമ്പത്യത്തിന് പാരയെന്നും അറിയുന്നു.

aiswarya-dhanush

സിനിമയിലെ തിരക്കുകള്‍ കാരണം തനിക്ക് നല്ലൊരു ഭര്‍ത്താവാകാന്‍ കഴിയുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ധനുഷ് പറഞ്ഞിരുന്നു. പോരാത്തതിന് ഐശ്വര്യയും ധനുഷും ഒരുമിച്ചല്ല ഇപ്പോള്‍ താമസിക്കുന്നത് എന്നതും പാപ്പരസികള്‍ അറിഞ്ഞിരിക്കുന്നു. ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്നും അടുത്തിടെ ധനുഷ് പറഞ്ഞിരുന്നു.

പ്രശ്‌നങ്ങള്‍ വഷളായപ്പോള്‍ രജനീകാന്ത് ഇടപെട്ട് രമ്യതയില്‍ എത്തിച്ചെന്നും ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നുണ്ട്. എന്തായാലും ഐശ്വര്യയ്ക്ക് ഇതൊരു മുന്നറിയിപ്പ് കൂടിയാണ്. ഐശ്വര്യര്യയുടെ ത്രി എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ഭര്‍ത്താവിനൊപ്പം ശ്രുതി ഹസന്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ അവസരമൊരുക്കിയതും ഐശ്വര്യ തന്നെയല്ലേ എന്നാണ് ചിലരുടെ ചോദ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X