»   » ഒടുവില്‍ മലയാളികളുടെ തനി സ്വഭാവം കാണിച്ചു, ആര്യയെ തമിഴകം കൊന്ന് കൊലവിളിയ്ക്കുന്നു

ഒടുവില്‍ മലയാളികളുടെ തനി സ്വഭാവം കാണിച്ചു, ആര്യയെ തമിഴകം കൊന്ന് കൊലവിളിയ്ക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

താരങ്ങളെ അമിതമായി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ് തമിഴ് സിനിമാ പ്രേമികള്‍. എന്നാല്‍ കണ്ണിനും കാതിനും പിടിയ്ക്കാത്തത് എന്തിനെയും വിമര്‍ശിയ്ക്കും. അങ്ങനെ ഇപ്പോള്‍ തമിഴകത്തിന്റെ ഉഗ്ര കോപത്തിന് ഇരയായിരിയ്ക്കുന്നത് നടന്‍ ആര്യയാണ്.

ഈ പ്രായത്തിലും മമ്മൂട്ടിയ്ക്ക് വാശിയാണ്; അനുഭവം പങ്കുവച്ച് നടന്‍ ആര്യ

ട്വിറ്ററില്‍ ഒരു സംശയം ചോദിച്ചതാണ് ആര്യ ചെയ്ത തെറ്റ്. അതിന് മലയാളികളെ ഒന്നടങ്കം വിമര്‍ശിച്ചുകൊണ്ടുള്ള കമന്റാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. അതിനും മാത്രം എന്താണ് ഇത്രയും വലിയ സംശയം

എന്താണ് സംശയം

ഒരേ ഒരു ചോദ്യം മാത്രമേ ആര്യം ചോദിച്ചുള്ളൂ. എന്താണ് ജല്ലിക്കട്ട് (What is Jallikattu) ?

എന്താണ് തെറ്റ്

കേട്ടതും തമിഴകം കോപം പൂണ്ടു.. ഇത്രയും കാലം തമിഴ്‌നാട്ടില്‍ ജീവിച്ചിട്ട് ജല്ലിക്കെട്ട് എന്താണെന്ന് അറിയില്ലെന്നോ. ഒടുക്കം മലയാളികളുടെ തനി സ്വഭാവം കാണിച്ചു അല്ലേ.. എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വിമര്‍ശനങ്ങള്‍.

മലയാളിയാണെങ്കിലും തമിഴനാണ് ആര്യ

ജന്മം കൊണ്ട് മലയാളിയാളിയാണെങ്കിലും തമിഴകമാണ് ആര്യ എന്ന നടനെ വളര്‍ത്തിയത്. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ മലയാള സിനിമകള്‍ ചെയ്താല്‍ ആയി. താമസവും ചെന്നൈയിലാണ്. അങ്ങനെയുള്ള ആര്യയ്ക്ക് തമിഴകത്തിന്റെ ആവേശമായ ജല്ലിക്കട്ട് അറിയില്ല എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് കോപം വരാത്തത്

ഇതാണ് ട്വീറ്റ്

ഇതാണ് ആര്യയുടെ ട്വീറ്റ്. ആര്യ തന്നെ പല സിനിമകളിലും ജല്ലിക്കട്ട് കളിച്ചിട്ടുണ്ട്. അങ്ങനെയുള്ള ആര്യ എങ്ങിനെ ഈ ചോദ്യം ചോദിക്കും എന്നാണ് പലരുടെയും ചോദ്യം

English summary
Tweeples blasted actor Arya for asking the question 'What is Jallikattu?' on twitter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam