India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നേരത്തെ പ്രണയത്തിലായിരുന്നു, ഇടക്കൊന്ന് വേർപിരിഞ്ഞു, ഇപ്പോൾ വീണ്ടും പ്രണയിക്കുന്നു'; വിജയ്-രശ്മിക പ്രണയം!

  |

  ചില സിനിമകളിൽ നായകനും നായികയുമായി താരങ്ങൾ എത്തുമ്പോൾ പ്രേക്ഷകർക്ക് ചിലരുടെ കെമിസ്ട്രി നന്നായി ഇഷ്ടപ്പെടുകയും ഇവർ ജോഡികളായി നിരവധി സിനിമകൾ വന്നിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്ന് തോന്നുകയും ചെയ്യാറുണ്ട്. അക്കൂട്ടത്തിൽപ്പെടുന്ന ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും.

  2018ൽ പുറത്തിറങ്ങിയ ​ഗീത ​ഗോവിന്ദത്തിലൂടെയാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ആദ്യമായി പ്രണയ ജോഡികളായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

  ഇരുവരുടേയും കെമിസ്ട്രി നന്നായി വർക്കാവുകയും പ്രേക്ഷകർ ​ഗീത ​ഗോവിന്ദമെന്ന സിനിമയെ വലിയ വിജയമാക്കി തീർക്കുകയും ചെയ്തു.

  Also Read: 'പഴയ ചിരിയും... സ്നേഹവും അതുപോലെയുണ്ട്...'; കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് നടി ഊർമിള ഉണ്ണി!

  ​ഗീത ​ഗോവിന്ദം വിജയമായതോടെയാണ് ഇരുവർക്കും അവസരങ്ങൾ വർധിച്ചത്. കന്നട സിനിമയിൽ ഒതുങ്ങി കിടന്നിരുന്ന രശ്മികയ്ക്ക് ​ഗീത ​ഗോവിന്ദത്തിലൂടെ നാഷണൽ ലെവലിൽ ആരാധകരുണ്ടാകുകയും ചെയ്തു. ​

  ഗീ​ത ​ഗോവിന്ദത്തിന് ശേഷം ഇരുവരും ഒരുമിച്ച രണ്ടാമത്തെ സിനിമ വന്നത് 2019ലാണ്. ഡിയർ കോമ്രേഡായിരുന്നു സിനിമ. ഈ ചിത്രവും വലിയ രീതിയിൽ ബോക്സ് ഓഫീസ് കലക്ഷൻ നേടി. ഇപ്പോൾ വിജയിയും രശ്മികയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി വരുന്നത്.

  Also Read: 'നാട്ടുകാരെ ഓടിവരണേ... ഫ്ലാറ്റിന് തീ പിടിച്ചേയെന്നും വിളിച്ച് പറഞ്ഞ് അവൻ ഓടി'; മകനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

  അതേസമയം ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയിക്കുന്നവരാണെന്നും ഇടയ്ക്ക് ഒരു തവണ ബ്രേക്ക് അപ്പ് ആയതുകൊണ്ടാണ് അത് മാധ്യമശ്രദ്ധ നേടാതെ പോയതെന്നുമാണ് സിനിമാ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നത്.

  2018 സെപ്റ്റംബറിൽ നടൻ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ നിശ്ചയം രശ്മിക മന്ദാന അസാധുവാക്കിയിരുന്നു. നാളുകളായുള്ള പ്രണയത്തിന് ശേഷമായിരുന്നു കന്നട നടൻ രക്ഷിത് ഷെട്ടിയും രശ്മികയും വിവാഹിതരാകാൻ തീരുമാനിച്ചതും വിവാഹ നിശ്ചയം നടത്തിയതും.

  എന്നാൽ ബന്ധം തുടർന്ന് കൊണ്ടുപോകാൻ കഴിയാതെ രശ്മിക അത് അവസാനിപ്പിച്ചു. പിന്നിലെ കാരണം താരങ്ങളാരും വെളിപ്പെടുത്തിയില്ല.

  ശേഷം രശ്മിക മന്ദാന വിജയ് ദേവകൊണ്ടയ്ക്കൊപ്പം ​ഗീത ​ഗോവിന്ദം സിനിമയിൽ അഭിനയിച്ചു. ഇതിലൂടെ ഇരുവരും വളരെ അധികം അടുക്കുകയും പ്രണയത്തിലാവുകയും ചെയ്തു. ശേഷം 2020ൽ വിജയിയും രശ്മികയും പ്രണയം അവസാനിപ്പിച്ച് സുഹൃത്തുക്കളായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.

  അതിനാൽ തന്നെ വിജയിയും രശ്മികയും പ്രണയത്തിലാണെന്നത് പുതുമയുള്ള കാര്യമല്ലെന്നും ഇടയ്ക്കൊന്ന് ബ്രേക്ക് അപ്പായിയെന്ന് മാത്രമെയുള്ളൂവെന്നും സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  വിജയ്-രശ്മിക പ്രണയം മാധ്യമങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്ത് തുടങ്ങിയപ്പോൾ പ്രതികരിച്ചുകൊണ്ട് വിജയ് ദേവരകൊണ്ട രം​ഗത്ത് വന്നിരുന്നു. തങ്ങളിരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് വിജയ് പറഞ്ഞത്.

  സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയുടെ ഏഴാം സീസണിൽ അതിഥിയായെത്തിയതായിരുന്നു വിജയ് ദേവരകൊണ്ട. 'കരിയറിന്റെ തുടക്ക കാലത്ത് രണ്ട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്.'

  'എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക. ഞങ്ങൾ സിനിമകളിലൂടെ ധാരാളം ഉയർച്ച താഴ്ചകൾ പങ്കുവെക്കുന്നുണ്ടെന്നും' അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് താൻ ഒരിക്കലും തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താത്തത് എന്നതിനെക്കുറിച്ചും വിജയ് ദേവരകൊണ്ട പറഞ്ഞു.

  Rashmika mandana's fan traveled 900 km to see her | FilmiBeat Malayalam

  'ഒരിക്കൽ ഞാൻ അതിനേക്കുറിച്ച് തുറന്നുപറയും. അതുവരെ എന്നെ ആരാധിക്കുന്ന ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയിൽ നിരവധി ആളുകൾ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ ചുവരുകളിലും ഫോണുകളിലും പോസ്റ്റർ പതിപ്പിക്കുകയും ചെയ്യുന്നു.'

  'അവർ എനിക്ക് വളരെയധികം സ്നേഹവും അഭിനന്ദനവും നൽകുന്നു. അവരുടെ ഹൃദയം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' വിജയ് പറഞ്ഞു. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈ​ഗറാണ് വിജയ് ദേവരകൊണ്ടയുടേതായി വരാനിരിക്കുന്ന ചിത്രം.

  English summary
  Twist In The Love Affair Of Vijay Deverakonda & Rashmika Mandanna Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X