നായകനെ കിട്ടാതെ വിജയുടെ മകൻ; ഒന്നിലും ഇടപെടാതെ വിജയ്; താരപുത്രന് അടി പതറുന്നോ?

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ നായക നിരയിലുള്ളവരിൽ മിക്കവരും സിനിമാ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അടുത്ത കാലത്ത് സിനിമാ രം​ഗത്തേക്ക് കാലെടുത്ത് വെച്ച താരപുത്രനാണ് ജെയ്സൺ സഞ്ജയ്. സൂപ്പർതാരം വിജയുടെ മകനായ ജെയ്സണിന് സംവിധാനത്തോടാണ് താൽപര്യം. താര പുത്രനായതിനാൽ തന്നെ കരിയറിൽ തുടക്ക കാലത്ത് മിക്കവരും നേരിടുന്ന പ്രതിസന്ധികളൊന്നും ജെയ്സൺ സഞ്ജയ്ക്കില്ല.സഹ സംവിധായകനായി കഷ്ടപ്പെടേണ്ടി വന്നില്ല. വിദേശത്ത് പോയി ഫിലിം മേക്കിം​ഗ് പഠിച്ച ജെയ്സണിന് മികച്ച എൻട്രിയാണ് സിനിമാ ലോകത്ത് നിന്നും ലഭിച്ചിരിക്കുന്നത്.

താരപുത്രന്റെ ആദ്യ സിനിമ നിർമാക്കുന്നത് തെന്നിന്ത്യയിലെ വമ്പൻ സിനിമകൾ നിർമ്മിക്കുന്ന ലൈക പ്രൊഡക്ഷൻസാണ്. വിജയുടെ മകൻ സിനിമാ രം​ഗത്തേക്ക് വരുന്ന വാർത്ത ആരാധകർ ആഘോഷമാക്കുകയാണുണ്ടായത്. അച്ഛനെ പോലെ ജെയ്സൺ സഞ്ജയ്ക്കും സിനിമാ രം​ഗത്ത് വിജയം കൈവരിക്കാൻ സാധിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. എന്നാൽ സിനിമ പ്രഖ്യാപിക്കപ്പട്ടിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും പിന്നീട് ചിത്രത്തെക്കുറിച്ചുള്ള യാതൊരു ഔദ്യോ​ഗിക വിവരങ്ങളും പുറത്ത് വന്നിട്ടില്ല. സിനിമയു‍ടെ പേരോ കാസ്റ്റിം​ഗിനെക്കുറിച്ചുള്ള വിവരമോ പുറത്ത് വന്നിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്.

Sivakarthikeyan  Vijay s Son

തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ജയ്സണിനെ സിനിമയിലേക്ക് നായകനെ ഇതുവരെ തീരുമാനിക്കാനായിട്ടില്ല. ഒന്നിലേറെ നടൻമാരുടെ പേര് ഉയർന്ന് വന്നെങ്കിലും ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടില്ല. വിജയ് സേതുപതിയുടെ പേരാണ് ആദ്യം ഉയർന്ന് വന്നത്. പിന്നീട് ദുൽഖർ സൽമാൻ നായകനായേക്കുമെന്ന റിപ്പോർട്ട് വന്നു. നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനാകുമെന്നാണ് പിന്നീട് പുറത്ത് വന്ന വാർത്ത. എന്നാൽ ഇതേക്കുറിച്ച് ഒരു അപ്ഡേഷനും വന്നില്ല.

റിപ്പോർ‌ട്ടുകൾ പ്രകാരം ന‌ടൻ ശിവകാർത്തികേയനെ നായകനായി പരി​ഗണിച്ചിരുന്നു. എന്നാൽ സിനിമയിൽ കൊമേഴ്ഷ്യൽ ഘടകങ്ങളില്ലെന്ന് പറഞ്ഞ് നടൻ ചിത്രം നിരസിച്ചെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ആ​ഗസ്റ്റ് മാസത്തിലാണ് ജെയ്സൺ സഞ്ജയുടെ സിനിമ പ്രഖ്യാപിക്കപ്പെട്ടത്.

Sivakarthikeyan  Vijay s Son

എന്നാൽ ഇതുവരെയും നായകനെ കിട്ടിയില്ലെന്നത് സിനിമാ ലോകത്ത് പല സംസാരങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. സൂപ്പർതാരം വിജയുടെ മകനാണെങ്കിലും വിജയുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രൊജക്ട് മുന്നോട്ട് കൊണ്ട് പോകാൻ ജെയ്സൺ താൽപര്യപ്പെടുന്നില്ല. സ്വാധീനം ഉപയോ​ഗിക്കാൻ വിജയ് തയ്യാറല്ലെന്നും സൂചനയുണ്ട്.

വിജയും മകനും അത്ര സ്വര ചേർച്ചയിൽ അല്ലെന്ന് നാളുകളായി അഭ്യൂഹമുണ്ട്. ജെയ്സൺ ലൈക പ്രൊഡക്ഷൻസുമായി ഒപ്പു വെക്കുന്ന ചിത്രത്തിൽ ഒപ്പം വിജയ് ഇല്ലാത്തത് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. വിമർശകർ പറയുന്നത് പ്രകാരം വിജയുടെ കുടുംബ ബന്ധങ്ങളിൽ ഇതിനകം വിള്ളലുകൾ വന്നിട്ടുണ്ട്. അച്ഛൻ എസ്എ ചന്ദ്രശേഖരനും വിജയും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്നമില്ലെങ്കിലും ഇവർ അകൽച്ചയിലാണെന്നാണ് സൂചന. ഏറെ നാളുകളായി ഈ ​ഗോസിപ്പ് തുടരുന്നുണ്ട്.

സിനിമാ രം​ഗം വിട്ട് രാഷ്ട്രീയ രം​ഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. തമിഴക വെട്രി കഴകം എന്നാണ് നടന്റെ പാർട്ടിയുടെ പേര്. സിനിമാ രം​ഗം വിടുന്നതിൽ ആരാധകർക്ക് നിരാശയുണ്ടെങ്കിലും വിജയ് രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ജനങ്ങൾക്ക് പ്രതീക്ഷകളേറെയാണ്. വിജയുടെ രാഷ്ട്രീയ പ്രവേശനം ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X