»   » രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍... ഇതിലും മികച്ച ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം!

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍... ഇതിലും മികച്ച ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം!

Posted By: Karthi
Subscribe to Filmibeat Malayalam

സെപ്തംബര്‍ 28 എന്ന ദിവസത്തേക്കുറിച്ച് മലയാള സിനിമ ലോകം സംസാരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പൂജ റിലീസായി ദിലീപ് ചിത്രം രാമലീല തിയറ്ററിലേക്ക് എത്തുന്നത് ഇന്നേ ദിവസമാണ് എന്നത് തന്നെയായിരുന്നു അതിന് കാരണം. അതേ ദിവസം തന്നെ മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയുടെ റിലീസും പ്രഖ്യാപിച്ചതോടെ ഈ ദിവസത്തിന്റെ പ്രത്യേകത വര്‍ദ്ധിപ്പിച്ചു.

രാമലീലയെ പൊളിച്ചടുക്കാന്‍ മാതൃഭൂമി? പക്ഷെ മാതൃഭൂമി ഒന്ന് മറക്കുന്നു, ഓര്‍മപ്പെടുത്തി ആരാധകര്‍...

വെളിപാടിന്റെ പുസ്തകം ഔട്ട്, രാമലീല ഇന്‍! കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 'ഏട്ടന്‍' ചിത്രമില്ല...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ രാമലീലയുടെ റിലീസും അനിശ്ചിതത്വത്തിലായിരുന്നു. രണ്ട് തവണ റിലീസ് മാറ്റിയ ചിത്രം പിന്നീട് പൂജ റിലീസായി തീരുമാനിക്കുകയായിരുന്നു. ദിലീപിന്റെ കട്ടൗട്ടിലേക്ക് മതിലിന് അപ്പുറത്ത് നിന്നും ഒളിഞ്ഞ് നോക്കുന്ന മഞ്ജുവാര്യരുടെ ഉദാഹരണം സുജാതയിലെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സരിത തിയറ്ററിലെ ദൃശ്യം

എറണാകുളം സരിത തിയറ്ററില്‍ നിന്നുള്ള ചിത്രമാണ് ട്രോളായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപിന്റെ കട്ടൗട്ടിലേക്ക് മതിലിന് പിന്നില്‍ നിന്നും നോക്കുന്ന തരത്തിലുള്ള മഞ്ജുവാര്യരുടെ പോസ്റ്ററായിരുന്നു ട്രോളായി മാറിയിത്.

പടത്തിന് ആളുണ്ടോ?

രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ ആളുണ്ടോ എന്ന് മതിലിന് പിന്നില്‍ നിന്നും എത്തി നോക്കുന്ന തരത്തിലുള്ള പോസ്റ്ററിന് മഞ്ജുവാര്യര്‍ക്ക് ട്രോളായി മാറിയിരിക്കുകയാണ്. ചില ട്രോളുകള്‍ അങ്ങനെ അങ്ങ് സംഭവിച്ച് പോകുന്നതാണ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്.

രാമലീലയ്ക്ക് വന്‍തിരക്ക്

രാമലീലയ്ക്ക് വന്‍ജനത്തിരക്ക് ഉള്ളതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്ത് വരുന്നതും. വരും ദിവസങ്ങളിലും ചിത്രത്തിന് ആളുകൂടും എന്നാണ് ലഭിക്കുന്ന വിവരം. 129 തിയറ്ററുകളിലാണ് കേരളത്തില്‍ മാത്രം ചിത്രം റിലീസ് ചെയ്തത്.

ആളില്ലാതെ ഉദാഹരണം സുജാതയുടെ ആദ്യ പ്രദര്‍ശനങ്ങള്‍

രാമലീലയുടെ ആദ്യ ഷോകള്‍ ജനസാഗരമായപ്പോള്‍ ഉദഹാരണം സുജാതയുടെ ആദ്യ ഷോകള്‍ കാണാന്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ ചിത്രം കാണുന്നതിനായി ആളുകള്‍ തിയറ്ററിലേക്ക് എത്തിത്തുടങ്ങി.

രാമലീലയ്ക്ക് സര്‍ക്കാര്‍ തിയറ്ററുകളില്ല

ദിലീപ് ചിത്രം രാമലീല പ്രദര്‍ശിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തിയറ്ററുകള്‍ ഒന്നും ലഭിച്ചിട്ടില്ല. അതേ സമയം ഉദാഹരണം സുജാതയ്ക്ക് സര്‍ക്കാര്‍ തിയറ്ററുകളും ലഭിച്ചിരുന്നു. 66 തിയറ്ററുകളിലാണ് ഉദാഹരണം സുജാത പ്രദര്‍ശനത്തിന് എത്തിയത്.

പാര്‍ട്ടി പത്രങ്ങളിലെ പരസ്യം

രാമലീലയുടെ റിലീസ് ദിവസമായ ഇന്ന് ദേശാഭിമാനി, ജനയുഗം എന്നീ പത്രങ്ങളുടെ ഒന്നാം പേജില്‍ രാമലീലയുടെ ഫുള്‍ പേജ് പരസ്യം ഉണ്ടായിരുന്നു. എന്നാല്‍ മാതൃഭൂമിയ്ക്ക് പരസ്യം നല്‍കിയതുമില്ല. അതേ സമയം കൈരളി ഓണ്‍ലൈനില്‍ രാമലീലയ്ക്ക് നെഗറ്റീവ് റിവ്യുവാണ് വന്നിരിക്കുന്നത്.

പക പോക്കി മാതൃഭൂമി

ദിലീപുമായി മാതൃഭൂമിക്കുള്ള പ്രശ്‌നങ്ങള്‍ രാമലീലയുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിനെതിരെ തലേദിവസം മുതല്‍ ശക്തമായ നീക്കമാണ് മാതൃഭൂമി നടത്തിയത്. രാമലീലയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത് എന്ന തരത്തിലായിരുന്നു രാവിലത്തെ വാര്‍ത്തകള്‍.

English summary
Udaharanam Sujatha poster become a troll against Manju Warrier.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam