ആമസോണ്‍ പ്രൈമില്‍ മിന്നും താരമായി മമ്മൂട്ടി! പതിനെട്ടാം പടിയും ഉണ്ടയും ആഗസ്റ്റില്‍ എത്തിയേക്കും?
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മെഗാസ്റ്റാര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വിജയ ചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. തമിഴിലേയും തെലുങ്കിലേയും ഇടവേള അവസാനിപ്പിച്ച അദ്ദേഹത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസിലെ മിന്നും താരങ്ങളിലൊരാളായ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ആമസോണ്‍ പ്രൈമിലും വന്‍ഡിമാന്‍ഡാണ്. കോടികള്‍ മുടക്കിയാണ് 5 മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ആമസോണ്‍ സ്വന്തമാക്കിയത്. പേരന്‍പ്, യാത്ര, മധുരരാജ, ഉണ്ട, പതിനെട്ടാം പടി തുടങ്ങിയ സിനിമകളെല്ലാം ആമസോണ്‍ റാഞ്ചിക്കഴിഞ്ഞിട്ടുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിക്കായി 4 കോടിയാണ് ആമസോണ്‍ മുടക്കിയത്. റിലീസിന് മുന്‍പ് തന്നെ സിനിമയുടെ ഡിജിറ്റല്‍ റൈറ്റ് വിറ്റുപോയിരുന്നു.
സാറ്റലൈറ്റ് റൈറ്റ് കൂടാതെ ഡിജിറ്റല്‍ റൈറ്റിലൂടെയും വന്‍ലാഭമാണ് പല സിനിമകളും സ്വന്തമാക്കുന്നത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സിനിമകള്‍ കാണാനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. പേരന്‍പും ലൂസിഫറും ഇതിനകം തന്നെ ആമസോണില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ എക്കാലത്തേയും മികച്ച കലക്ഷനാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ റൈറ്റിലൂടെയും മികച്ച ലാഭമാണ് ചിത്രത്തിന് ലഭിച്ചത്. അടുത്തിടെ റിലീസ് ചെയ്ത പല സിനിമകളും അധികം വൈകാതെ തന്നെ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങുമെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

Recommended Video
ഷെയ്ന്‍ നിഗം നായകനായെത്തിയ ഇഷ്‌ക് ജൂലൈ 15നും 16 നുമായി ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യും. മമ്മൂട്ടിയുടെ കരിയറിലെ വിജയ ചിത്രങ്ങളായ ഉണ്ടയും പതിനെട്ടാം പടിയും ആഗസ്റ്റ് അവസാന വാരത്തോടെ സംപ്രേഷണം ചെയ്‌തേക്കുമെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ട യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയതാണ്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് എസ് ഐ മണികണ്ഠനെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ജോണ്‍ എബ്രഹാം പാലയ്ക്കലായാണ് പതിനെട്ടാം പടിയില്‍ മമ്മൂട്ടി എത്തിയത്. ഈ കഥാപാത്രത്തിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications