ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!

By Prashant V R

മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഉണ്ട. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാനാണ് പുതിയ മമ്മൂക്ക ചിത്രവുമായി എത്തുന്നത്. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്നൊരു ചിത്രമായിരിക്കും ഉണ്ടയെന്നാണ് അറിയുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങയതു മുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായാണ് മമ്മൂക്ക എത്തുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം മലയാളത്തിലെ ഒരു യംങ് സൂപ്പര്‍ സ്റ്റാര്‍ കൂടി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,

ഉണ്ടയുടെ വരവ്

ഉണ്ടയുടെ വരവ്

അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂക്ക പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ഡെറിക്ക് അബ്രഹാം പോലെ മികച്ചൊരു പോലീസ് ഓഫീസര്‍ വേഷമാണ് ചിത്രത്തിലും മമ്മൂക്കയ്ക്കുളളത് എന്നാണറിയുന്നത്. മമ്മൂക്ക ഒടുവില്‍ പോലീസ് വേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മുന്‍പ് പോലീസ് ഓഫീസറായുളള മമ്മൂക്കയുടെ കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഷൂട്ടിംഗ് പുരോഗമിക്കുന്നു

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ആദ്യ ഷെഡ്യൂള്‍ കണ്ണൂരിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയിരുന്നത്. മുളിയൂരിലെ കാട്ടിനകത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കാസര്‍ഗോഡ് ,ചത്തീസ്ഗഢ്, മാംഗ്ലൂര്‍ തുടങ്ങിയവിടങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാറാണ് മൂവി മില്ലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2019 ജനുവരിയോടെ പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ആസിഫ് അലിയും ചിത്രത്തില്‍

ആസിഫ് അലിയും ചിത്രത്തില്‍

നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഖാലിദ് റഹ്മാന്റെ മുന്‍ ചിത്രം അനുരാഗകരിക്കിന്‍ വെള്ളത്തില്‍ നായകനായിരുന്നത് ആസിഫായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് ആസിഫലി ഒന്നിച്ചഭിനയിച്ചിരുന്നത്. എന്നാല്‍ ഉണ്ടയില്‍ ആസിഫിന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ചിത്രത്തില്‍ മമ്മൂക്കയ്ക്കൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, അലന്‍സിയര്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ്, മണിക് പുരി,ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഹര്‍ഷാദാണ് ഉണ്ടയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍

ലൊക്കേഷന്‍ ചിത്രങ്ങള്‍

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. നിഷാദ് യൂസഫ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിളളയാണ് സംഗീതമൊരുക്കുന്നത്. ബോളിവുഡിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയനായ ഗാവ്മിക് യു അറെ ആണ് ഉണ്ടയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആമിറിന്റെ ദംഗലിന് സംഘടനമൊരുക്കിയ ശ്യാം കൗശലാണ് മമ്മൂക്ക ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X