ഈദിന് മിന്നിക്കാന്‍ മെഗാസ്റ്റാറിന്റെ വരവ്! ഉണ്ടയുടെ ട്രെയിലര്‍ റിലീസ് മെയ് 30ന്? കാണൂ

By Midhun Raj

Recommended Video

ഉണ്ടയുടെ ട്രെയിലര്‍ റിലീസ്

മധുര രാജയുടെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മമ്മൂട്ടി. വിഷു റിലീസായി എത്തിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയിരുന്നു. മധുരരാജ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നതിനിടെയാണ് മെഗാസ്റ്റാറിന്റെ പുതിയ സിനിമയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ ഉണ്ട പെരുന്നാള്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളുമെല്ലാം തന്നെ നേരത്തെ വൈറലായി മാറിയിരുന്നു. മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നൂകൂടിയാണ് ഉണ്ട. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ഉണ്ടയുടെ റിലീസ്

ഉണ്ടയുടെ റിലീസ്

ഈദ് റീലീസായിട്ടാണ് മമ്മൂട്ടി ചിത്രം ഉണ്ട തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണ ഒരു പോലീസ് കഥയുമായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായി വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുകയാണ് മമ്മൂക്ക. അബ്രഹാമിന്റെ സന്തതികളുടെ വിജയത്തിന് ശേഷമാണ് മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്നത്. ഉണ്ടയില്‍ മെഗാസ്റ്റാറിന്റെ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.

വമ്പന്‍ റിലീസായിട്ടാകും

വമ്പന്‍ റിലീസായിട്ടാകും

ഇത്തവണയും വമ്പന്‍ റിലീസായിട്ടാകും മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനുരാഗ കരിക്കിന്‍ വെളളം എന്ന ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കിയ ഖാലിദ് റഹ്മാനാണ് സിനിമ സംവിധാനം ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ചിത്രമുളളത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളെല്ലാം തകൃതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഉണ്ടയുടെ ട്രെയിലര്‍ റിലീസ്

ഉണ്ടയുടെ ട്രെയിലര്‍ റിലീസ്

അതേസമയം ഉണ്ടയുടെ ട്രെയിലര്‍ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മേയ് 30ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചുളള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ആക്ഷന്‍ കോമഡി ചിത്രമായ ഉണ്ടയുടെ അവസാന ഘട്ട ഡബ്ബിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുക യാണെന്നും അറിയുന്നു.

ഈദിന്

ഈദിന്

ഈദ് റിലീസായി ജൂണ്‍ ആറിന് സിനിമ പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നതെന്ന് അറിയുന്നു. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ തന്റെ രണ്ടാമത്തെ സിനിമ ഒരുക്കിയിരിക്കുന്നത്.

റിയലിസ്റ്റിക് അവതരണരീതിയിലാണ്

റിയലിസ്റ്റിക് അവതരണരീതിയിലാണ്

മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റിയലിസ്റ്റിക് അവതരണരീതിയിലാണ് സിനിമ എടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂവീ മില്ലിന്റെ ബാനറില്‍ ജെമിനി സ്റ്റുഡോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാറാണ് ഉണ്ട നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ടയുടെ ടീസര്‍ നേരത്തെ മോഹന്‍ലാലായിരുന്നു പുറത്തുവിട്ടിരുന്നത്. ഉണ്ടയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X